Business & Strategy

കെ. കരുണാകരൻ -കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് ആരംഭം കുറിച്ചനേതാവ് – ഒഐസിസി.

കേരളത്തിലെ ജനങ്ങൾ വികസനത്തിന്റെ സ്വപ്നം കാണുവാനും, അവയെ യഥാർഥ്യമാക്കുവാനും ശ്രമിച്ച നേതാവ് ആയിരുന്നു കെ. കരുണാകരൻ എന്ന് ഒഐസിസിയുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ 14-) മത് ചരമവാർഷീകത്തോടനുബന്ധിച്ചു നടത്തിയ അനുസ്മരണ സമ്മേളനത്തിലും, പുഷ്പാർച്ചനയിലും പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു. വികസന പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഉണ്ടാകുന്ന പ്രാദേശിക എതിർപ്പുകളെ പരിഹരിക്കുവാനും, അർഹതപെട്ട ആളുകൾക്ക് ഉചിതമായ നഷ്ടപരിഹാരം നൽകാനും ഒരു ഭരണകർത്താവ് എന്ന നിലയിൽ അദ്ദേഹത്തിന് കഴിഞ്ഞു. ഇപ്പോൾ പ്രവർത്തന സജ്ജമായിരിക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി 1991ൽ കരുണാകരൻ ഗവണ്മെന്റിന്റെ ആശയമായിരുന്നു. മധ്യകേരളത്തിലെ […]
Read More

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മാറ്റം; രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ പുതിയ കേരള ഗവര്‍ണര്‍

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മാറ്റം. ബിഹാറിലേക്കാണ് ആരിഫ് മുഹമ്മദ് ഖാനെ മാറ്റിയിരിക്കുന്നത്. നിലവിലെ ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ കേരള ഗവര്‍ണറായി ചുമതലയേല്‍ക്കും.ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവ‍ർണറായി 5 വർഷം കഴിഞ്ഞിരുന്നു. 2024 സെപ്റ്റംബർ 5നാണ് ആരിഫ് മുഹമ്മദ് ഖാൻ കേരള രാജ് ഭവനിൽ 5 കൊല്ലം പൂ‍ർത്തിയാക്കിയത്.
Read More

ബഹ്‌റൈനിൽ പുതുവത്സര അവധി പ്രഖ്യാപിച്ചു

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ 2025 ലെ പുതുവത്സര അവധി സംബന്ധിച്ച സർക്കുലർ പുറത്തിറക്കി.സർക്കുലറിൻ്റെ അടിസ്ഥാനത്തിൽ, രാജ്യത്തെ മന്ത്രാലയങ്ങൾ, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റുകൾ, പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്ക് 2025 ജനുവരി 1 ബുധനാഴ്ച അവധിയായിരിക്കും
Read More

പ്രവാസി പിന്തുണ വർധിപ്പിക്കുന്നു: പ്രവാസി ഹെൽപ്പ് ഡെസ്‌ക് ആരംഭിക്കാൻ കൈകോർത്ത് പിഎൽസിയും ഐഐഎംഎഡിയും

പ്രവാസി ലീഗൽ സെല്ലും , ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡവലപ്‌മെൻ്റും (ഐഐഎംഎഡി) ഇന്ത്യൻ പ്രവാസികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനായി പ്രവാസി ഹെൽപ്പ് ഡെസ്ക് ആരംഭിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഡിസംബർ 23ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ . പിഎൽസി ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ ജോസ് എബ്രഹാം, ഐഐഎംഎഡി ചെയർ പ്രൊഫ. ഇരുദയ രാജൻ എന്നിവരാണ് ധാരണ പത്രത്തിൽ ഒപ്പുവെച്ചത്. അഡ്വ. ജോസ് എബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തിൽ പിഎൽസി കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി ആർ. […]
Read More

എം സി എം എയ്ക്ക് പുതിയ നേതൃത്വം

എം സി എം എയ്ക്ക് പുതിയ നേതൃത്വം.സലാം മമ്പാട്ടുമൂല പ്രസിഡൻറ്, അനീസ് ബാബു ജനറൽ സെക്രട്ടറി ,ലത്തീഫ് മരക്കാട്ട് ട്രഷറർ. മനാമ സെൻട്രൽ മാർക്കറ്റ് മലയാളി കൂട്ടായ്മയായ മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം.മനാമ കെഎംസിസി ഹാളിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ വെച്ചാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. വിവിധ ജീവ കാരുണ്ണ്യ പ്രവർത്തങ്ങൾക് നേതൃത്വം നൽകുന്ന കൂട്ടായ്മയുടെ വാർഷിക യോഗത്തിൽ മുന്നൂറോളം പേര് പങ്കെടുത്തു. ചീഫ് റിട്ടേർണിങ് ഓഫീസർ പി കെ […]
Read More

ക്ഷേമ പെൻഷൻ തട്ടിപ്പ്; കടുത്ത നടപടിക്ക് നിർദ്ദേശം

ക്ഷേമ പെൻഷൻ തട്ടിപ്പിൽ കടുത്ത നടപടിക്ക് നിർദ്ദേശം.ആരോഗ്യവകുപ്പ് ഡയറക്ടർ ആണ് DMO മാർക്കു നിർദ്ദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഡിഎംഒമാർ ജീവനക്കാർക്ക് നോട്ടീസ് നൽകി തുടങ്ങി കേരള സിവിൽ സർവീസസ് റൂൾ 15 പ്രകാരം ഗൗരവമുള്ള കുറ്റകൃത്യമായി കണ്ടാണ് നടപടിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. അനധികൃതമായി പണം കൈപ്പറ്റിയ 373 പേരുടെയും നിയമനാധികാരി ജില്ലാ മെഡിക്കൽ ഓഫീസർ ആയതുകൊണ്ടുതന്നെ ജീവനക്കാർക്കെതിരെ നടപടിയെടുക്കേണ്ടത് ജില്ലാ മെഡിക്കൽ ഓഫീസർ ആണ്. നഴ്സിംഗ് അസിസ്റ്റൻ്റ്, അറ്റൻഡർ, പാർടൈം സ്വീപ്പർ, ക്ലാർക്ക്, ടൈപ്പിസ്റ്റ്, ജൂനിയർ […]
Read More

ക്രിസ്തുമസ്നേ വരവേൽക്കാൻ ഒരുങ്ങി ബഹ്റൈൻ

ക്രിസ്തുമസ്സിനെ വരവേൽക്കാൻ ഒരുങ്ങി ബഹ്‌റൈനിലെ ക്രൈസ്തവ ദേവാലയങ്ങൾ . വിവിധ ദേവാലയങ്ങളിൽ വിശ്വാസികൾ ക്രിസ്മസ് ആരാധനയിൽ പങ്കുചേരും. ഡിസംബർ ആദ്യ വാരം തൊട്ടു തന്നെ വിവിധ സഭകളുടെയും കൂട്ടായ്മയുടെയും നേതൃത്വത്തിൽ കരോൾ സംഘങ്ങളുടെ സന്ദർശനങ്ങളും നടന്നിരുന്നു.ബഹ്‌റൈൻ കേരളീയ സമാജം മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ വീടുകളിൽ കരോൾ സംഘത്തിന്റെ സംഗീത പരിപാടികളും നടന്നു. ബഹ്‌റൈനിലെ പ്രവാസി മലയാളികൾ അടക്കമുള്ള വലിയൊരു വിശ്വാസി സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന നിരവധി ആരാധനാലയങ്ങളിലും ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി.ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ […]
Read More

സതേൺ ഗവർണറേറ്റ് ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു

ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം, സതേൺ മുനിസിപ്പാലിറ്റികൾ, ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് എന്നിവയുടെ സഹകരണത്തോടെ സതേൺ ഗവർണറേറ്റ്, ട്രീ ഓഫ് ലൈഫിന് സമീപമുള്ള വാണിജ്യ മേഖലയിൽ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു. .പ്രദേശത്തെ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ആരോഗ്യ ആവശ്യകതകൾ നിറവേറ്റുന്നുവെന്നും സുരക്ഷാ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിൻ സംഘടിപ്പിച്ചത്. സതേൺ ഗവർണർ ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ അലി അൽ ഖലീഫയാണ് ഈ സംരംഭത്തെ പിന്തുണയ്ക്കുകയും […]
Read More

പത്തേമാരി ബഹ്റൈൻ ചാപ്റ്റർ സൗജന്യ ദന്തൽ ക്യാമ്പ് സംഘടിപ്പിച്ചു.

പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബുദയ്യ കിംഗ്സ് ഡെൻ്റൽ സെൻ്ററുമായി ചേർന്ന് സൗജന്യ ദന്തൽ ക്യാമ്പ് സംഘടിപ്പിച്ചു. പത്തേമാരി ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡൻ്റ് മുഹമ്മദ് ഈറയ്ക്കൽ അദ്ധ്യക്ഷനായ ചടങ്ങിൽ ജോയിൻ സെക്രട്ടറി അജ്മൽ കായംകുളം സ്വാഗതവും, സംസ്ഥാന സെക്രട്ടറി സനോജ് ഭാസ്കർ ഉദ്ഘാടനവും നിർവ്വഹിച്ചു.എൺപതോളം അംഗങ്ങൾ പങ്കെടുത്ത ക്യാമ്പിന് ഡോ: ആഗ്ന നേതൃത്വം നൽകി. ഡോ: രേഷ്മ ദന്ത സംരക്ഷണത്തേക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു. ഡോ: നൗഫൽ, ഡോ: മുഹമ്മദ് ജിയാദ്, ഡോ: നാസിയ എന്നിവരുടെ സേവനം […]
Read More