ഐസിഫ് ഹമദ് ടൌൺ റീജിയൻ കമ്മറ്റി സംഘടിപ്പിക്കുന്ന ഇഫ്താർ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമാകുന്നു
ദിവസേന മലയാളികളെ കൂടാതെ ബംഗ്ലാദേശ് ,പാകിസ്ഥാൻ ,ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാർ ഉൾപ്പടെ നൂറിൽ പരം ആളുകളാണ് ഇഫ്താറിൽ പങ്കെടുക്കുന്നത്.വൈകുന്നേരം വരെ നീണ്ടുനിൽക്കുന്ന സൂഖിലെ കടകളിലെ ജീവനക്കാർക്ക് ഐസിഫ് വർഷങ്ങളായി നടത്തുന്ന ഇഫ്താർ ഏറെ ആശ്വാസമാണ് നൽകുന്നത്.ഇങ്ങനെ എല്ലാ വർഷവും ഇഫ്താർ സംഘടിപ്പിക്കാൻ സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് റീജിയൻ പ്രസിഡന്റ് നിസാർ സഖാഫി അറിയിച്ചു.വരും വർഷങ്ങളിൽ ഇഫ്താർ ഇതിനേക്കാൾ വിപുലമായി സംഘടിപ്പിക്കുമെന്ന് റീജിയൻ സെക്രട്ടറി ഇസ്‌ഹാഖ് മട്ടന്നൂർ പറഞ്ഞു.ദിവസേന ഇഫ്താറിന് മുൻപ് നടക്കുന്ന പ്രാർത്ഥനക്ക് ,നിസാർ സഖാഫി ,ശിഹാബുദ്ദീൻ […]









