Business & Strategy

പഹൽഗാം ആക്രമണത്തിൽ സിപിഐഎം പ്രചരണ ക്യാമ്പയിൻ സംഘടിപ്പിക്കും: എം.വി.ഗോവിന്ദൻ

വർഗീയതക്കും ഭീകര വാദത്തിനും മതമില്ല.പഹൽഗാം ആക്രമണത്തിന് ഉത്തരവാദികളായ ഭീകരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കുറ്റകൃത്യത്തിന് നേതൃത്വം കൊടുത്തവർ കശ്മീരിലെ ജനങ്ങളുടെയും രാജ്യത്തിൻ്റെയും ശത്രുക്കൾ. ദൂരിപക്ഷ വർഗീയത പോലെതന്നെ ന്യൂനപക്ഷ വർഗീയതയും ജനതാൽപര്യത്തിന് എതിരാണ്.കശ്മീരിൽ കേന്ദ്രത്തിൻ്റെ തെറ്റായ ഇടപെടൽ ഉണ്ടായപ്പോഴെല്ലാം പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. ആക്രമണത്തിൽ മരിച്ച രാമചന്ദ്രൻെറ മകൾക്ക് എതിരായ സൈബർ ആക്രമണം മതനിരപേക്ഷ സമൂഹത്തിന് അപമാനമാണ്.ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ എതെങ്കിലും മത വിഭാഗത്തെ തെറ്റായി ചിത്രീകരിക്കരുത്. പഹൽഗാം ആക്രമണത്തിൽ സിപിഐഎം […]
Read More

കനത്ത മഴയിൽ മണ്ണിടിച്ചിലും ,പാറവീഴ്ചയും; അരുണാചലില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ കുടുങ്ങി

കനത്ത മഴ തുടരുന്ന അരുണാചല്‍ പ്രദേശില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ കുടുങ്ങി. മഴയ്‌ക്കൊപ്പമുള്ള മണ്ണിടിച്ചിലിലും പാറവീഴ്ചയിലുമാണ് മലയാളികള്‍ കുടുങ്ങിയിരിക്കുന്നത്. പ്രദേശത്ത് വൈദ്യുതിയോ ഇന്റര്‍നെറ്റോ ഇല്ലാത്തതിനാല്‍ പുറത്തുള്ളവരുമായി ബന്ധപ്പെടാനും ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് കുടുങ്ങിയ സഞ്ചാരികള്‍ പറഞ്ഞു. കോഴിക്കോട് നിന്നുള്ള സംഘമാണ് ഹൈയുലിയാങ്ങില്‍ കുടുങ്ങിയത്.പ്രദേശത്ത് രണ്ട് ദിവസമായി കനത്ത മഴ തുടരുകയാണെന്നാണ് കുടുങ്ങിയ സഞ്ചാരികള്‍ പറയുന്നത്. പുറംലോകവുമായി ബന്ധപ്പെടാന്‍ ആകുന്നില്ലെന്ന് മലയാളി സഞ്ചാരികള്‍ പറയുന്നു. 7 പേരുടെ സംഘം വല്ലോങ്ങിലും കുടുങ്ങിയതായി സംശയമുണ്ട്.തങ്ങള്‍ക്ക് തിരികെ പോകാനുള്ള വഴിയെല്ലാം കനത്ത മഴയില്‍ […]
Read More

ബഹ്റൈനിൽ മെയ് ദിന അവധി പ്രഖ്യാപിച്ചു.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ രാജകുമാരൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ മെയ് ദിന അവധി സർക്കുലർ പുറത്തിറക്കി.സർക്കുലർ പ്രകാരം മന്ത്രാലയങ്ങളും മറ്റ് എല്ലാ പൊതു സ്ഥാപനങ്ങളും തൊഴിലാളി ദിനത്തോടനുബന്ധിച്ച് 2025 മെയ് 1 വ്യാഴാഴ്ച അവധിയായിരിക്കും.
Read More

നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുലും സോണിയയും; ഉടന്‍ ഹാജരാകേണ്ട

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്ക്കും സോണിയ ഗാന്ധിയ്ക്കും താത്കാലിക ആശ്വാസം. കേസില്‍ ഇരുവരും ഉടന്‍ ഹാജരാകേണ്ട. ഇരുവര്‍ക്കും നോട്ടീസ് അയയ്ക്കാന്‍ ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതി വിസമ്മതിച്ചു. കൂടുതല്‍ തെളിവുകളും രേഖകളും ഹാജരാക്കാന്‍ കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിര്‍ദേശം നല്‍കി. കേസ് മേയ് രണ്ടിന് വീണ്ടും പരിഗണിക്കും
Read More

പാക് പൗരന്മാരെ എത്രയും വേഗം തിരിച്ചയക്കണം;സംസ്ഥാനങ്ങളോട് അടിയന്തര നിർദേശം നൽകി അമിത് ഷാ

സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് അടിയന്തര നിർദേശം നൽകി ആഭ്യന്തരമന്ത്രാലയം. പാക് പൗരന്മാരെ സംസ്ഥാനത്തും തിരിച്ചയക്കാൻ അടിയന്തര നിർദേശം നൽകി അമിത് ഷാ. പഹൽ​ഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനികൾ ഇന്ത്യ വിടണമെന്ന കേന്ദ്ര സർക്കാരിന്റെ കർശന നിർദേശത്തിന് പിന്നാലെ പാക് പൗരന്മാർ പാലായനം ചെയ്യാൻ ആരംഭിച്ചു. പഞ്ചാബിൽ താമസിക്കുന്ന പാകിസ്താനികൾ അമൃത്സറിലെ വാ​ഗ- അട്ടാരി അതിർത്തിയിലേക്ക് എത്തിത്തുടങ്ങി.ഇരു രാജ്യങ്ങൾക്കുമിടയിലെ ഏക വ്യാപാര പാതയായിരുന്നു വാഗാ അതിർത്തി. ഇത് അടച്ചിട്ടിരിക്കുകയാണ്.ഉത്തർപ്രദേശിലെ വിവിധ ന​ഗരങ്ങളിൽ താമസിക്കുന്ന പാകിസ്താനികളെ തിരികെ അയയ്‌ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. […]
Read More

വാഹനാപകടം; സ്കൂൾ അധ്യാപിക മരണപ്പെട്ടു

ഇന്ന് പുലർച്ചെ തിരുവല്ല വെണ്ണിക്കുളത്ത് പാട്ടക്കാലയിൽ വെച്ച് ഉണ്ടായ അപകടത്തിൽ കീഴില്ലം സെൻറ് തോമസ് സ്കൂൾ ഹയർ സെക്കൻഡറി ഫിസിക്സ്‌ അധ്യാപിക റെസി ടൈറ്റസ് മരണപ്പെട്ടത്.കോതമംഗലം MBTS എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പലായ ഭർത്താവിനൊപ്പം യാത്ര ചെയ്യവേയാണ് അപകടം സംഭവിച്ചത്.ഇവർ സഞ്ചരിച്ചിരുന്ന കാർ മിനി ടെമ്പോയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അധ്യാപികയ്ക്ക് ജീവൻ നഷ്ടമായത്.പത്തനംതിട്ട സ്വദേശികളായ ഇവർ ഇപ്പോൾ കോതമംഗലത്താണ് താമസിക്കുന്നു.റെസി ടൈറ്റസിന്റെ പിതാവ് പത്തനംതിട്ട ചുരുളിക്കോട് പ്രൊഫ. ടൈറ്റസ് കോഴഞ്ചേരി കോളജ് റിട്ട. അദ്ധ്യാപകനാണ്.
Read More

പഹൽഗാം ഭീകരാക്രമണം;മെഴുകുതിരി തെളിയിച്ച് ആദരാഞ്ജലി അർപ്പിച്ച്‌ ഒഐസിസി അടൂർ നിയോജക മണ്ഡലം കമ്മറ്റി

ഒഐസിസി അടൂർ നിയോജക മണ്ഡലം കമ്മറ്റി ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിൽ മരണമടഞ്ഞവരോടുള്ള ആദരസൂചക കമായി മെഴുകുതിരി തെളിയിച്ച് ആദരാഞ്ജലി അർപ്പിക്കുകയും ഭീകരവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. അടൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് സിബി അടൂർ അദ്ധ്യക്ഷതവഹിച്ച യോഗം ഒഐസിസി മീഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഒഐസിസി ആക്ടിംഗ് പ്രസിഡൻ്റ് ബോബി പാറയിൽ, ഐ വൈ സി ചെയർമാൻ നിസ്സാർ കുന്നത്തു കുളത്തിങ്കൽ , ജില്ലാ പ്രസിഡൻ്റ് അലക്സ് മഠത്തിൽ, […]
Read More

ഒഐസിസി തിരുവല്ല നിയോജകമണ്ഡലം കമ്മറ്റി;അഡ്വ. വിബിത ബാബുവിന് സ്വീകരണം നൽകി

മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി അഡ്വ. വിബിത ബാബുവിന് ഒഐസിസി തിരുവല്ല നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.ഒഐസിസി പത്തനംതിട്ട ജില്ലാ സെക്രട്ടറിയും,തിരുവല്ല നിയോജകമണ്ഡലം ആക്ടിങ് പ്രസിഡന്റും ആയ എബ്രഹാം ജോർജ് അധ്യക്ഷത വഹിച്ച യോഗം ഒഐസിസി മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനർ രാജു കല്ലുംപുറം ഉത്ഘാടനം ചെയ്തു. സ്ത്രീ സുരക്ഷ വാഗ്ദാനം ചെയ്തു അധികാരത്തിൽ വന്ന സർക്കാർ കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്. സ്ത്രീ എന്ന നിലയിൽ മുഖ്യമന്ത്രിയുടെ […]
Read More

മലയാളി പ്രവാസിയുടെ പ്രതീക്ഷകൾക്ക് വിധിയുടെ കനിവുണ്ടായില്ല;ആദിൽ ഹുസൈൻ യാത്രയായി

കാത്തിരിപ്പുകളും പ്രാർഥനകളും വിഫലമാക്കി ആദിൽ ഹുസൈൻ യാത്രയായി. ബഹ്റൈനിലെ പ്രവാസിയായ എറണാകുളം സ്വദേശി ഹുസൈന്‍റെ പ്രതീക്ഷകൾക്ക് വിധി കനിവ് കാണിച്ചതുമില്ല. മകന്‍റെ വിയോഗം ആ മനുഷ്യനെ അലട്ടുന്ന പോലെ തന്നെ പവിഴ ദ്വീപിലെ അദ്ദേഹത്തെ അറിയുന്ന ഓരോ പ്രവാസിയെയും വിഷമിപ്പിക്കുന്നുണ്ട് . ജീവിച്ചു കൊതിതീരാത്ത ‍യുവത്വം മരണം കവരുന്ന ദയനീയതയും ബന്ധപ്പെട്ടവർക്ക് അതുണ്ടാക്കുന്ന മാനസിക പ്രത്യാഘാതവും വലുതാണ് . 21 വയസ്സായിരുന്നു ആദിൽ ജോലി ആവശ്യാർഥം കഴിഞ്ഞ ജനുവരിയിലാണ് ഡൽഹിയിലെത്തിയത്. അവിടെ നിന്നാണ് ആദിലിന് സ്ട്രോക്ക് വരുന്നത്. […]
Read More

സിനിമ നടിമാരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ ആറാട്ടണ്ണൻ അറസ്റ്റിൽ

സിനിമ നടിമാരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ സന്തോഷ് വർക്കി( ആറാട്ടണ്ണൻ) അറസ്റ്റിൽ.സിനിമ നടിമാർക്കെതിരെ ഫേസ് ബുക്ക്‌ പേജിലൂടെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിലാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം നോര്‍ത്ത് പൊലീസാണ് സന്തോഷ് വര്‍ക്കിയെ കസ്റ്റഡിയിലെടുത്തത്.നടി ഉഷാ ഹസീനയുടെ പരാതിയിലാണ് നടപടി.ആലപ്പുഴ ഡിവൈഎസ്പിക്ക് ആണ് നടി പരാതി നൽകിയത്. 40 വർഷത്തോളമായി സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന തന്നെ ആറാട്ടണ്ണന്റെ പരാമർശം വ്യക്തിപരമായി വേദനിപ്പിച്ചു എന്നും പരാതിയിൽ പറയുന്നു.നിരന്തരം സ്ത്രീകൾക്ക് എതിരെ അശ്ലീല പരാമർശം നടത്തുന്ന സന്തോഷ് വർക്കിക്ക് എതിരെ […]
Read More