പാക്ട് ബഹ്‌റൈൻ മെഡിക്കൽ ക്യാമ്പും ലഹരി വിരുദ്ധ ബോധവൽക്കരണവും നോർക്ക -ക്ഷേമ നിധി ക്ലാസും സംഘടിപ്പിച്ചു
പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ(പാക്ട് )മെഡിക്കൽ ക്യാമ്പും ലഹരി വിരുദ്ധ ബോധവൽക്കരണവും നോർക്ക -ക്ഷേമ നിധി ക്ലാസും സംഘടിപ്പിച്ചു. മുഹറഖ് അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് നടന്ന ക്യാമ്പിൽ 150 ലേറെ പേർ പങ്കെടുത്തു. പാക്ട് പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ശിവദാസ് നായർ സ്വാഗതം ആശംസിച്ചു. ലഹരിക്കെതിരായ ബോധവൽക്കരണ സെഷന് ഡോക്ടർ രാഹുൽ അബ്ബാസ് നേതൃത്വം നൽകി. ലഹരി ഉപയോഗം മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ, ലഹരിയിലേക്ക് നയിക്കുന്ന ജീവിത […]