Business & Strategy

സജീവൻ ചന്ദ്രൻ അനുസ്മരണ യോഗം

ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്റൈൻ ദേശീയ എക്സിക്യൂട്ടീവ് അംഗമായിരുന്ന സജീവൻ ചന്ദ്രന്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു. ഏപ്രിൽ 24 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ഹമദ് ടൗണിലെ കെ.എം.സി.സി ഹാളിലാണ് ചടങ്ങു നടക്കുക.ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ സംഘടനയുടെ ദേശീയ-ഏരിയ ഭാരവാഹികളും പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Read More

തൃശൂർ ദുരന്തത്തിൽ ബഹ്‌റൈൻ കരുവന്നൂർ കുടുംബം അനുശോചിച്ചു

തൃശൂർ മുണ്ടത്തിക്കോട് വെടി മരുന്ന് ശാലയിലെ അപകടത്തിൽ ദരുണമായി മരണപ്പെട്ടവരുടെ എണ്ണം 14 കടന്നിരിക്കുന്നു. ഇനിയും കുറച്ചു പേരുടെ നില ഗുരുതരമായി തുടരുന്നതായി അറിയുന്നു.ഓരോ അപകടങ്ങളും നമ്മൾ കൂടുതൽ വിട്ടു വീഴ്ചയില്ലാത്ത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും, ജാഗ്രത പാലിക്കണമെന്നും ഓർമ്മപ്പെടുത്തുന്നു. മരമടഞ്ഞ എല്ലാ പ്രിയപ്പെട്ടവർക്കും ബഹ്‌റൈൻ കരുവന്നൂർ കുടുംബം ആദരാഞ്ജലികൾ അർപ്പിക്കുന്നു.തൃശൂർ പൂരം ദിവസത്തിന് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, ആഘോഷങ്ങളുടെയെല്ലാം പൊലിമ ഇല്ലാതാക്കി, വന്നു ചേർന്ന ഈ ദുരന്തത്തിൽ ബഹ്‌റൈൻ കരുവന്നൂർ കുടുംബം അഗാധമായ […]
Read More

On the occasion of Earth Day 2026, New Horizon School, Janusan Campus, proudly launched its eco-conscious campaign titled “100 Trees: A Green NHS Initiative

On the occasion of Earth Day 2026, New Horizon School, Janusan Campus, proudly launched its eco-conscious campaign titled “100 Trees: A Green NHS Initiative” on April 22, 2026. The program was graced by esteemed guests from various fields including education, social service, media, and community leadership. The guests were warmly welcomed by Chairman Mr. Joy […]
Read More

ഐ. സി എഫ് രക്തദാന ക്യാമ്പ്: രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു

ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ് ) ബഹ്റൈൻ സർവീസ് ഡിപ്പാർട്മെന്റ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പിന്റെ രജിസ്ടേഷൻ ഉദ്ഘാടനം നാഷണൽ പ്രസിഡണ്ട് കെ. കെ. അബൂബക്കർ ലത്വീഫി നിർവഹിച്ചു.മെയ് 22 ന് വെളളിയാഴ്ച കാലത്ത് 7 മണി മുതൽ 1 മണി വരെ നടക്കുന്ന ക്യാമ്പിൽ നേരത്തെ പേര് രജിസ്റ്റർ ചെയ്യുന്നവർക്കാണ് രക്ത ദാനത്തിന് അവസരം. ഐ. സി എഫ് യൂണിറ്റ് – റീജിയൻ ഘടകങ്ങൾ വഴി പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് […]
Read More

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം;ആദരാഞ്ജലികൾ അർപ്പിച്ച്‌ ബഹ്‌റൈൻ തൃശ്ശൂർ കുടുംബം

തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ടിനുള്ള ഒരുക്കത്തിനിടയിൽ മുണ്ടത്തികോടിൽ സംഭവിച്ച സ്ഫോടനത്തിൽ മരണം സംഭവിച്ചവർക്ക് ബഹ്‌റൈൻ തൃശ്ശൂർ കുടുംബം ആദരാഞ്ജലികൾ അർപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു കൊള്ളുന്നതായും ബി. ടി. കെ അറിയിച്ചു.
Read More

നിസാമുദ്ധീൻ ഹിശാമി അനുസ്മരണ സംഗമം നാളെ

ഐ സി എഫ് സൽമാബാദ് സെൻട്രൽ പ്രസിഡണ്ടായിരുന്ന മർഹും നിസാമുദ്ധീൻ ഹിശാമിയുടെ അഞ്ചാമത് ആണ്ട് അനുസ്മരണവും പ്രാർത്ഥനാ മജ്ലിസും നാളെ രാത്രി ഒമ്പതിന് സൽമാബാദ് സുന്നി സെന്ററിൽ നടക്കും.അബ്ദു റഹീം സഖാഫിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഐ. സി. എഫ്. നാഷണൽ പ്രസിഡണ്ട് അബൂബക്കർ ലത്വീഫി അനുസ്മരണ പ്രഭാഷണം നടത്തും. പ്രമുഖ പണ്ഡിതൻ മാരും നേതാക്കളും സംബന്ധിക്കും.പരിപാടിയുടെ ഭാഗമായി വെളളി.വൈകീട്ട് നാലിന് ബുസൈത്തീനിലെ ഖബറിടത്തിൽ കൂട്ട സിയാറഞ്ഞ് നടക്കും. ഐ. സി. എഫ് ഇന്റർ നാഷണൽ ഡെപ്യൂട്ടി […]
Read More

നീറ്റ് പരീക്ഷയ്ക്കായി കുവൈറ്റിൽ നിന്ന് രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അനുമതി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി

പശ്‌ചിമേഷ്യയിലെ യുദ്ധ സാഹചര്യം പരിഗണിച്ച് ഈ വർഷത്തെ നീറ്റ്(NEET 2026) പരീക്ഷയ്ക്കായി കുവൈറ്റിൽ നിന്ന് രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അടിയന്തിര അനുമതി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ.കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയ്ക്കും, നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഡയറക്ടർക്കും നിവേദനം നൽകി. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് അഡ്വ ജോസ് അബ്രഹാം, പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ് എന്നിവരാണ് നിവേദനം നൽകിയത്. മെയ് മൂന്നിന് നടക്കുന്ന പരീക്ഷക്ക് […]
Read More

ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിക്ക് സ്കൂൾ ഫീസ് കൈമാറി ബീറ്റ്സ് ഓഫ് ബഹ്‌റൈൻ

ബീറ്റ്സ് ഓഫ് ബഹ്‌റൈൻ തങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ സഹായം കൈമാറി. സാമ്പത്തിക പ്രയാസം അനുഭവിച്ച ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിക്കു അഡ്മിഷൻ ഫീസ് ഉൾപ്പടെ ഒരു വർഷത്തെ സ്കൂൾ ഫീസും ആണ് നൽകിയത്.ബീറ്റ്സ് ഓഫ് ബഹ്‌റൈൻ ട്രഷർ മെൽവിൻ തോമസ് കൈമാറിയ തുക കോ -കോർഡിനേറ്റർ ലൈസാമ എബ്രഹാം ഏറ്റുവാങ്ങി.
Read More

ബഹ്‌റൈൻ നവകേരള ആദരാഞ്ജലികൾ അർപ്പിച്ചു

തൃശൂരില്‍ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് മരിച്ച സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അവരുടെ കുടുംബാംഗങ്ങളുടെ തീരാ ദു:ഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നതിനോടൊപ്പം ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നു പ്രത്യാശിക്കുന്നതായും ബഹ്‌റൈൻ നവകേരള വാർത്താക്കുറിപ്പിലൂടെ അറിയിച്ചു
Read More

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ദാരുണ സംഭവത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ അനേകം പേരുടെ ജീവൻ പൊലിഞ്ഞ ദാരുണ സംഭവത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.അപകടം അങ്ങേയറ്റം വേദനാജനകമാണെന്നും അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും കൊല്ലം പ്രവാസി അസോസിയേഷൻ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും കെപിഎ ആവശ്യപെട്ടു.
Read More