Business & Strategy

വൗ മോം ” – അമ്മമാർക്കും മക്കൾക്കും മത്സര അരങ്ങുമായി സമാജം വനിതാ വേദി.

ബഹ്റൈനിലെ പ്രവാസി മലയാളികളായ അമ്മമാർക്കും അവരുടെ 5 മുതൽ 13 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കുമായി ബഹ്റൈൻ കേരളീയ സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ” വൗ മോം” എന്ന വിനോദാധിഷ്ഠിത കലാവൈജ്ഞാനിക മത്സരം സംഘടിപ്പിക്കുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . മത്സരങ്ങൾ ജനുവരി 9 ന് ആരംഭിച്ച് 31 ന് ഗ്രാൻ്റ് ഫിനാലെയോടെ സമാപിക്കും.കുട്ടിയുടെ മാനസികാരോഗ്യത്തിലും സ്വാഭാവ രൂപീകരണത്തിലും അമ്മമാർ […]
Read More

ദേശീയദിനത്തിൽ ഡോ. രവി പിള്ളയ്ക്ക് ഹമദ് രാജാവിന്റെ ബഹുമതി; ഈ പുരസ്കാരം നേടുന്ന ഏക വിദേശ വ്യവസായി

ആർ.പി ഗ്രൂപ്പ് ഉടമയും പ്രവാസി വ്യവസായികളിൽ ശ്രദ്ധേയനുമായ ഡോ. രവി പിള്ളയ്ക്ക് ബഹ്റൈൻ ഫസ്റ്റ് ക്ലാസ് എഫിഷ്യൻസി മെഡൽ. ബഹ്റൈൻ ദേശീയ ദിനാഘോഷച്ചടങ്ങിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അദ്ദേഹത്തിന് അവാർഡ് സമ്മാനിച്ചു. രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും അദ്ദേഹം നൽകിയ നിർണായക സംഭാവനകൾ മുൻനിർത്തിയാണ് ആദരവ്. രാജാവിൽ നിന്ന് ഈ ബഹുമതി ലഭിച്ച ഏക വിദേശ വ്യവസായിയും ഡോ. രവി പിള്ളയാണ്.റിഫൈനറി മേഖലയിലെ പ്രവർത്തനങ്ങൾ, പ്രാദേശിക കമ്മ്യൂണിറ്റി വികസനം, അടക്കം ബഹ്റൈന്റെ സമഗ്രമേഖലയിലും നിർണ്ണായകമായ […]
Read More

ബഹ്‌റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

കെഎംസിസി മനാമ സെൻട്രൽ മാർക്കറ്റ്‌ കമ്മറ്റിയുടെ പ്രവർത്തന ഉൽഘാടനം കെഎംസിസി ഹാളിൽ നിറഞ്ഞ സദസ്സിൽ വെച്ച് മണ്ണാർക്കാട് എം എൽ എ അഡ്വ. എൻ ശംസുദ്ധീൻ നിർവഹിച്ചു.കോൺഗ്രസ്‌ നേതാവ് സന്ദീപ് വാര്യർ മുഖ്യപ്രഭാഷണവും കെഎംസിസി സംസ്ഥാന പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ ആമുഖ പ്രഭാഷണവും നടത്തി.പ്രസിഡന്റ്‌ സലാം മമ്പാട്ടുമൂല അധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്ദുൽസലാം എ പി സ്വാഗതം പറഞ്ഞു. കെഎംസിസി സംസ്ഥാന സെക്രട്ടറി ഷംസുദീൻ വെള്ളികുളങ്ങര ആശംസ നേർന്നു സംസാരിച്ചു. അൻവർ നിലമ്പൂർ പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു. […]
Read More

ബഹ്‌റൈൻ നാഷണൽ ഡേ ;മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച്‌ കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ

കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചു അൽ ഹിലാൽ ഹോസ്പിറ്റൽ മനാമ സെൻട്രലുമായി സഹകരിച്ചു കൊണ്ടു ബഹ്‌റൈനിലെ പ്രവാസികൾക്കായി “സ്നേഹസ്പർശം” എന്നപേരിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും അവർക്കു ആവശ്യമുള്ള ഏതു സ്പെഷ്യലിസ്റ്റ് ഡോക്ടറെയും ഡിസംബർ 31 വരെ സൗജന്യമായി കാണാനും 30 ദിനാറിനു മേൽ ചെലവ് വരുന്ന ടെസ്റ്റുകൾ സൗജന്യമായി നടത്തികൊടുക്കുകയും ചെയ്യും.രാവിലെ 7 മണിമുതൽ ഉച്ചക്ക് 1 മണിവരെ നീണ്ടു നിന്ന ക്യാമ്പിൽ 500ൽ പരം […]
Read More

പ്രവാസി സമൂഹത്തോട് ബഹ്‌റൈൻ ഭരണാധികാരികൾ കാട്ടുന്ന കരുതലിന് നന്ദി – ഒഐസിസി പത്തനംതിട്ട

ഒഐസിസി പത്തനംതിട്ട ജില്ല കമ്മറ്റി ബഹ്‌റൈൻ്റെ 53-ാമത് നാഷണൽ ഡേ ആഘോഷിച്ചു . പ്രവാസി സമൂഹത്തിനോട് ബഹ്‌റൈൻ ഭരണാധികാരികൾ കാട്ടുന്ന സ്നേഹത്തിനും, കരുതലിനും യോഗത്തിൽ പങ്കെടുത്ത നേതാക്കൾ നന്ദി രേഖപ്പെടുത്തി.രാജ്യത്തിന്റെ പുരോഗതിക്കും, അഭിവൃദ്ധിയ്ക്കും പ്രവാസി സമൂഹം ഒന്നിച്ച് രാജ്യത്തിന്റെ പിന്നിൽ അണിനിരക്കണം.ലോകരാജ്യങ്ങളിൽ ഏറ്റവും സന്തോഷത്തോടെയും, സമാധാനത്തോടെയും ജീവിക്കാൻ പറ്റിയ സാഹചര്യമാണ് ബഹ്‌റൈൻ എന്ന രാജ്യത്ത് ഉള്ളത്. ഇതിന് കാരണം ഇവിടുത്തെ ജനങ്ങളുടെ സഹിഷ്ണുതയും, മറ്റുള്ളവരെ കരുതാൻ ഉള്ള വലിയ കാഴ്ചപ്പാടിന്റെയും പ്രതിഫലനമെന്നും നേതാക്കൾ അഭിപ്രായപെട്ടു. ഒഐസിസി ജില്ലാ […]
Read More

പത്തേമാരിയുടെ സൗജന്യ ദന്തൽ ക്യാമ്പ് ഡിസംബർ 20 ന്

ആരോഗ്യത്തിന്‌ സുപ്രധാനമാണ്‌ ദന്ത സംരക്ഷണം. ദന്തരോഗങ്ങളെ അവഗണിക്കുന്നത്‌ പ്രശ്‌നങ്ങൾ സങ്കീർണമാക്കും. പ്രവാസി സഹോദരങ്ങൾ എത്രമാത്രം കൃത്യതയോടെ ദന്തസംരക്ഷണം ഏറ്റെടുക്കണം എന്ന കാര്യം നാം മറന്നുപോകുന്നു. ഇതിന് പരിഹാരം കാണുന്നതിന് ഒരു സഹായമായി ഡിസംബർ 20 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 9 മണി വരെ പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ ബുദയ കിംഗ്സ് ഡൻ്റൽ സെൻ്ററുമായി സഹകരിച്ച് സൗജന്യ ദന്തൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രവാസി സഹോദരങ്ങൾ ഇത് പരമാവധി പ്രയോജനപ്പെടുത്തണമെന്ന് […]
Read More

53 മത് ബഹ്‌റൈൻ നാഷണൽ ഡേ;ഫുഡ് കിറ്റ് വിതരണം ചെയ്ത് വോയിസ്‌ ഓഫ് ബഹ്‌റൈൻ

53 മത് ബഹ്‌റൈൻ നാഷണൽ ഡേയോട് അനുബന്ധിച്ച് വോയിസ്‌ ഓഫ് ബഹ്‌റൈൻ ബുധയായിലുള്ള രണ്ട് ക്യാമ്പുകളിൽ തുച്ഛമായ വേദനത്തിൽ ജോലിചെയ്യുന്ന 113 ഓളം വരുന്ന തൊഴിലാളികൾക്ക് ആഹാരം നൽകി. പ്രസിഡന്റ്‌ ഷിജിൻ ആറുമാഡി യുടെ നേതൃത്വത്തിൽ സെക്രട്ടറി ഷർമിൾ, ചാരിറ്റി കൺവീനർ പ്രവീൺ കുമാർ എക്സിക്യൂട്ടീവ് മെമ്പർമാരായ -റകിൽ, സനോജ്, മോഹൻ ദാസ്, ജിതിൻ,സജീഷ്, ട്രഷറർ റെജീന ഷിജിൻ, ലേഡീസ് എക്സിക്യൂട്ടീവ് മെമ്പർമാരായ ആയ രെജു ദാസ്, ജോവാൻസ് മരിയ , ശാമില എന്നിവർ ഈ പുണ്യ […]
Read More

ബഹ്റൈൻ ഒ.ഐ.സി.സി;ബഹ്‌റൈൻ ദേശീയദിനാഘോഷം

ബഹ്റൈൻ ഒ.ഐ.സി.സി നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ “ബഹ്‌റൈൻ ദേശീയദിനാഘോഷം ഇന്ന് വൈകുന്നേരം 5 മണിക്ക് (17.12.2024, ചൊവ്വ) ഒ.ഐ.സി.സി ഓഫീസിൽ വച്ച് നടക്കും. പേരാവൂർ എം.എൽ.എ അഡ്വ. സണ്ണി ജോസഫ് പ്രസ്തുത ദേശീയ ദിനാഘോഷം ഉത്ഘാടനം ചെയ്യും. എല്ലാ ഒ.ഐ.സി.സി നേതാക്കളും, പ്രവർത്തകരും കൃത്യസമയത്തു തന്നെ എത്തിചേരണം എന്ന് അഭ്യർത്ഥിക്കുന്നു. ഗഫൂർ ഉണ്ണികുളം, ഒ.ഐ.സി.സി പ്രസിഡന്റ്‌. മനു മാത്യു എബ്രഹാം, ഒ.ഐ.സി.സി ജനറൽ സെക്രട്ടറി. ഷമീം കെ.സി, ഒ.ഐ.സി.സി ജനറൽ സെക്രട്ടറി & പ്രോഗ്രാം കമ്മറ്റി ജനറൽ […]
Read More

ബഹ്‌റൈൻ ദേശീയ ദിനം;ഭക്ഷണ കിറ്റ് വിതരണം ചെയ്ത് ലൈറ്റ്‌സ് ഓഫ് കൈൻഡനസ്

ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി ലൈറ്റ്‌സ് ഓഫ് കൈൻഡനസ്,സിത്ര ഏരിയയിലെ തൊഴിലാളികൾക്ക് ഉച്ചഭക്ഷണ പാക്കറ്റുകൾ, പഴങ്ങൾ,മധുരപലഹാരങ്ങൾ, വെള്ളക്കുപ്പികൾ എന്നിവ വിതരണം ചെയ്തു.വർഷം മുഴുവനും തൊഴിലാളികളെ സഹായിക്കാനും, പരിപാലിക്കുന്നതിനുമായി ലൈറ്റ്‌സ് ഓഫ് കൈൻഡ്നസിൻ്റെ നിലവിലുള്ള സംരംഭമായ “ബീറ്റ് ദ കോൾഡ്” ൻ്റെ ഭാഗം കൂടിയാണിത്. ലൈറ്റ്‌സ് ഓഫ് കൈൻഡ്നസിൻ്റെ പ്രതിനിധികളായ ഫസലുറഹ്മാൻ, മസ്ഹർ, സയ്യിദ് ഹനീഫ് എന്നിവർ വിതരണത്തിൽ പങ്കെടുത്തു.
Read More

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ബഹ്‌റൈൻ ദേശീയ ദിനമാഘോഷിച്ചു

സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ബഹ്‌റൈന്റ 53മത് ദേശീയ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. രാവിലെ സൊസൈറ്റി അങ്കണത്തിൽ നടന്ന ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില്‍ ബഹ്‌റൈൻ ദേശീയ പതാക ഉയർത്തി സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ, വൈസ് ചെയർമാൻ സതീഷ് കുമാർ, മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ കുട്ടികളുടെ ദേശീയ ഗാനാലാപനവും മധുര വിതരണവും നടത്തി .
Read More