ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 6 മുതൽ
ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഐഎസ്‌ബി @ 75 ജൂനിയർ ആൻഡ് സീനിയർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 6 മുതൽ 10 വരെ ഇസ ടൗൺ കാമ്പസിൽ നടക്കും. ജഷൻമാൾ ഓഡിറ്റോറിയത്തിലെ നവീകരിച്ച ബാഡ്മിന്റൺ കോർട്ടിലാണ് ഈ മത്സരം നടക്കുക. ബഹ്‌റൈൻ ബാഡ്മിന്റൺ ആൻഡ് സ്ക്വാഷ് ഫെഡറേഷന്റെ (ബിബിഎസ്എഫ്) പിന്തുണയോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. മികവിന്റെ പര്യായമായി നിലകൊള്ളുന്ന ഇന്ത്യൻ സ്‌കൂളിന്റെ 75-ാം വാർഷികം ഒരുവർഷം നീളുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ്. ഈ […]









