Business & Strategy

മ്യാൻമർ ഭൂചലനം; മരണം 1000 കവിഞ്ഞു

മ്യാൻമറിൽ ഇന്നലെ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മരണം ഇതുവരെ 1,002 എന്ന് റിപ്പോർട്ട്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് മ്യാൻമറിലെ രണ്ടാമത്തെ നഗരമായ മണ്ടാലെയിലാണ്. മ്യാൻമറിലും തായ്‌ലൻഡിലും രക്ഷാപ്രവർത്തകർ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. ഭൂചലനത്തിൽ മ്യാൻമറിലെ വിവിധ പ്രദേശങ്ങളിലായി കെട്ടിടങ്ങൾ, പാലങ്ങൾ, റോഡുകൾ എന്നിവ തകർന്നു. തായ് തലസ്ഥാനമായ ബാങ്കോക്കിൽ നിർമ്മാണത്തിലിരുന്ന 30 നിലകളുള്ള ഒരു കെട്ടിടം അപകടത്തിൽ തകർന്നു. അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്ന തൊഴിലാളികൾക്കായുള്ള തിരച്ചിൽ രക്ഷാപ്രവർത്തകർ തുടരുകയാണ്. അയൽരാജ്യമായ തായ്‌ലൻഡിൽ […]
Read More

‘എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെ അധിക്ഷേപം, പ്രതി പി.പി ദിവ്യ മാത്രം’; കുറ്റപത്രം ഇന്ന് സമർപ്പിക്കും

എഡിഎം കെ നവീൻ ബാബുവിന്റ മരണത്തിൽ ഇന്ന് കുറ്റപത്രം സമർപ്പിക്കും. പ്രതി പി പി ദിവ്യ മാത്രമെന്നും, മരണ കാരണം യാത്രയയപ്പ് യോഗത്തിൽ പിപി ദിവ്യ നടത്തിയ അധിക്ഷേപം എന്നുമാണ് കുറ്റപത്രത്തിലുള്ളത്.കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കുക.യാത്രയയപ്പ് ചടങ്ങിനെ കുറിച്ച് അറിയാൻ പി പി ദിവ്യ പലതവണ കളക്ടറുടെ പി എ യെ ഫോണിൽ വിളിച്ചു.ദിവ്യ ക്ഷണിക്കാത്ത ചടങ്ങിനെത്തിയത് കൃത്യമായ ലക്ഷ്യത്തോടെയാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.കുറ്റപത്രത്തിനൊപ്പം 85 സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകളുമുണ്ട്.പെട്രോള്‍ […]
Read More

‘എമ്പുരാന്” ബഹ്റൈനില്‍ ലാല്‍കെയേഴ്സിന്‍റെ രാജകീയ വരവേല്‍പ്

ലൂസിഫര്‍ എന്ന സിനിമയുടെ തുടര്‍ച്ചയായി ഹോളിവുഡ് നിര്‍മ്മാണ രീതിയില്‍ ഇറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ എമ്പുരാന് ബഹ്റൈന്‍ ലാല്‍കെയേഴ്സിന്‍റെ നേത്യത്വത്തില്‍ ബഹ്റൈനില്‍ രാജകീയ വരവേല്‍പ് ഒരുക്കി ബാന്‍റ് മേളവും ഫ്ളാഷ് ഡാന്‍സുകളും നിറഞ്ഞ ആഘോഷപരിപാടികളില്‍ നിരവധി ആളുകള്‍ പങ്കാളികളായി.ലാല്‍കെയേഴ്സ് അംഗങ്ങളടക്കം സിനിമ കാണാനെത്തിയ ഭൂരിഭാഗം പേരും കറുത്ത വേഷത്തിലാണ് തിയേറ്ററുകളിലെത്തിയത്.എപ്പിക്സ് തിയേറ്ററും ദാനാ മാളും തിങ്ങി നിറഞ്ഞ ജനങ്ങളില്‍ മുഴുവന്‍ ഒരു സിനിമ എന്നതിലുപരി അവര്‍ കാത്തിരുന്ന ഒരു ഉത്സവം എത്തിചേര്‍ന്നു എന്ന പോലെ ആവേശം നിറഞ്ഞ ഒന്നായിരുന്നു.ഒരു […]
Read More

ദേവ്ജി – ബികെഎസ് ജിസിസി കലോത്സവം മത്സരങ്ങൾക്ക് തുടക്കമായി

കുട്ടികളുടെ കലാഭിരുചികൾ മനസ്സിലാക്കുവാനും മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനുമായി ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ദേവ്ജി – ബികെഎസ് ജിസിസി കലോത്സവത്തിന് പെയിൻ്റിംഗ് മത്സരത്തോടെ തുടക്കമായി.സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന ആദ്യ മത്സരത്തിൽ നൂറോളം കുട്ടികൾ പങ്കെടുത്തു.നൂറിലധികം വ്യക്തിഗത ഇനങ്ങളും അറുപതോളം ഗ്രൂപ്പിനങ്ങളും ഉൾക്കൊള്ളിച്ചിട്ടുള്ള കലോത്സവത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം 31 ന് വൈകുന്നേരം 7 മണിക്ക് നടക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും,ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു.ഏഷ്യയിലെതന്നേ കുട്ടികളുടെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്കൂൾ […]
Read More

സീറോ മലബാർ വനിതാവേദി വനിതാദിനവും, മാതൃദിനവും ആഘോഷിച്ചു

സ്ത്രീകളെ ഉന്നതിയിൽ എത്തിക്കുന്നതിനും സ്ത്രീകളുടെ കഴിവുകളെ സമ്പന്നമാക്കുന്നതിനും ലോക വനിതാ ദിനത്തിന് പ്രസക്തി ഉണ്ടെന്ന് വനിതാ വേദി പ്രസിഡന്റ് ലിജി ജോസ് പറഞ്ഞു. സീറോ മലബാർ സൊസൈറ്റി അങ്കണത്തിൽ നടന്ന ലോക  വനിതാദിനത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ സംസാരിക്കുകയായിരുന്നു ലിജി ജോസ്.സൊസൈറ്റി പ്രസിഡണ്ട് ഷാജൻ സെബാസ്റ്റ്യൻ, വൈസ് പ്രസിഡണ്ട് ജീവൻ ചാക്കോ, ആക്ടിംഗ് സെക്രട്ടറി ജോബി ജോസഫ് എന്നിവർ സംസാരിച്ചു.ചടങ്ങിൽ മുതിർന്ന അമ്മമാരെ ആദരിച്ചു. വനിതാ വേദി സെക്രട്ടറി ലിൻറി സോബിൻ സ്വാഗതവും, വൈസ് പ്രസിഡണ്ട് ഷീന ജോയ്സൻ നന്ദിയും […]
Read More

പരിശുദ്ധ പാത്രിയാർക്കിസ് ബാവയെ ബഹ്‌റൈൻ സംഘം സന്ദർശിച്ചു

ആകമാന സുറിയാനി സഭയുടെ മേലധ്യക്ഷൻ മോറോൻ മോർ ഇഗ്‌നാത്തിയോസ് അപ്രേം ദ്വീതീയൻ പാത്രിയാർക്കീസ് ബാവയെ ബഹ്‌റൈൻ സെന്റ്. പിറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി പ്രതിനിധിസംഘം സന്ദർശിച്ചു. ലേബനോനിലെ അച്ചാനയിലുള്ള പത്രിയാർക്കിസ് ബാവയുടെ അരമനയിൽ വച്ചാണ് കൂടികാഴ്ച നടന്നത്. മലങ്കരയാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവനായി അബൂൻ മോർ ബസേലിയോസ്‌ ജോസഫ് കാതോലിക്ക ബാവയുടെ സ്ഥാനരോഹണ ശിശ്രൂഷയിൽ പങ്കെടുക്കാൻ ആണ് ബഹ്‌റൈൻ സംഘം ലേബനോനിൽ എത്തിയത്. സംഘത്തിൽ ബഹ്‌റൈൻ സെന്റ്. പിറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിവികാരിയും, മുൻ മലങ്കര […]
Read More

ഐസിഫ് ഹമദ് ടൌൺ റീജിയൻ കമ്മറ്റി സംഘടിപ്പിക്കുന്ന ഇഫ്താർ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമാകുന്നു

ദിവസേന മലയാളികളെ കൂടാതെ ബംഗ്ലാദേശ് ,പാകിസ്ഥാൻ ,ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാർ ഉൾപ്പടെ നൂറിൽ പരം ആളുകളാണ് ഇഫ്താറിൽ പങ്കെടുക്കുന്നത്.വൈകുന്നേരം വരെ നീണ്ടുനിൽക്കുന്ന സൂഖിലെ കടകളിലെ ജീവനക്കാർക്ക് ഐസിഫ് വർഷങ്ങളായി നടത്തുന്ന ഇഫ്താർ ഏറെ ആശ്വാസമാണ് നൽകുന്നത്.ഇങ്ങനെ എല്ലാ വർഷവും ഇഫ്താർ സംഘടിപ്പിക്കാൻ സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് റീജിയൻ പ്രസിഡന്റ് നിസാർ സഖാഫി അറിയിച്ചു.വരും വർഷങ്ങളിൽ ഇഫ്താർ ഇതിനേക്കാൾ വിപുലമായി സംഘടിപ്പിക്കുമെന്ന് റീജിയൻ സെക്രട്ടറി ഇസ്‌ഹാഖ്‌ മട്ടന്നൂർ പറഞ്ഞു.ദിവസേന ഇഫ്താറിന് മുൻപ് നടക്കുന്ന പ്രാർത്ഥനക്ക് ,നിസാർ സഖാഫി ,ശിഹാബുദ്ദീൻ […]
Read More

മാനവ സൗഹാർദ സന്ദേശം വിളിച്ചോതി ഐ.വൈ.സി.സി ബഹ്‌റൈൻ ഇഫ്താർ.

ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്‌ ( ഐ.വൈ.സി.സി ബഹ്‌റൈൻ ) ഇഫ്താർ സദസ്സ് സംഘടിപ്പിച്ചു. സെഗയ കെസിഎ ഹാളിൽ നടന്ന സംഗമത്തിൽ മാനവ സൗഹാർദത്തിന്റെ ഉദാത്ത മാതൃക വിളിച്ചോതി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി ആളുകൾ പങ്കെടുത്തു. ജാതിയുടെയും മതത്തിന്റെയും, രാഷ്ട്രീയത്തിന്റെയും അതിരുകൾ ഇല്ലാതെ മനുഷ്യർ ഒത്തുകൂടുന്ന ഇതുപോലെയുള്ള സ്നേഹ സൗഹാർദ കൂട്ടായ്മകൾ ആണ് ഇന്നത്തെ അനിവാര്യത എന്ന് സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസിന്റെ അധ്യക്ഷതയിൽ കൂടിയ സംഗമത്തിൽ സമസ്ത […]
Read More

തർതീൽ – ബഹ്‌റൈൻ ഗ്രാന്റ് ഫിനാലെ ഇന്ന്‌

രിസാല സ്റ്റഡി സർക്കിൾ ബഹ്‌റൈൻ നാഷനൽ കമ്മറ്റി സംഘടിപ്പിക്കുന്ന എട്ടാമത് എഡിഷൻ തർതീൽ ഖുർആൻ പാരായണ മത്സരങ്ങളുടെ അവസാന ഘട്ടം -ഗ്രാന്റ് ഫിനാലെ ഇന്ന്‌ സഹലയിലെ അൽ മാജിദ് പ്രൈവറ്റ് സ്കൂളിൽ രാവിലെ 9 മണി മുതൽ നടക്കും . സെക്ടർ മത്സരങ്ങൾക്ക് ശേഷം സോൺ മത്സരങ്ങളിൽ നിന്നും ഒന്നാം സ്ഥാനം നേടിയ മത്സരാർത്ഥികളാണ് ഗ്രാന്റ് ഫിനാലയിൽ മാറ്റുരക്കുന്നത് . ബഹ്‌റൈനിലെ മനാമ , റിഫ, മുഹറഖ് എന്നീ സോണുകളിൽ നിന്നും നാലു വിഭാഗങ്ങളിലായി നിരവധി വിദ്യാർത്ഥികളും […]
Read More

ഐ.സി.എഫ് തിലാവ 2k25 ഹമദ് ടൗൺ റീജിയൻ ജേതാക്കൾ

വിശുദ്ധ റമളാൻ ആത്മ വിശുദ്ധിക്ക് എന്ന ശീർഷകത്തിൽ നടന്നു വരുന്ന ഐ.സി.എഫ്. റമളാൻ ക്യാമ്പയിനിന്റെ ഭാഗമായി മദ്റസ വിദ്യാർത്ഥികക്കായി സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സരം ‘തിലാവ ‘ ഗ്രാന്റ് ഫിനാലെയിൽ ഹമദ് ടൗൺ റീജിയൻ ജേതാക്കളായി. റിഫ,മുഹറഖ് റീജിയനുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മനാമ കെ. സിറ്റി ഹാളിൽ നടന്ന മത്സരത്തിൽ ബഹ്റൈനിലെ എട്ട് റീജിയനുകളിൽ നിന്ന് സബ് ജൂനിയർ,ജൂനിയർ,സീനിയർ വിഭാഗങ്ങളിൽ തെരെത്തെടുക്കപ്പെട്ട മത്സരാർത്ഥികളാണ് മാറ്റുരച്ചത്.ബഹ്റൈൻ ഇസ്ലാമിക് സുപ്രീം കൗൺസിൽ അംഗം ശൈഖ് റാഷിദ് […]
Read More