ലൗ ഷോറിന് അഞ്ചാം ഗഡു ധനസഹായം കൈമാറി; വയനാട് ജില്ലാ കെഎംസിസി
വയനാട്ടിലെ പൊഴുതനയിലും മേപ്പടിയിലും സ്ഥിതി ചെയ്യുന്ന ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ ആശാകേന്ദ്രമായ ലൗ ഷോറിന് ബഹ്‌റൈൻ കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി എല്ലാ മാസവും നൽകി വരുന്ന സഹായധനത്തിലെ അഞ്ചാം ഗഡുവായ 50,000 രൂപ കൈമാറി. വയനാട് ജില്ലാ കെഎംസിസിയുടെ നേതൃത്വത്തിൽ ലൗ ഷോറിലേക്ക് എല്ലാ മാസവും കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി നൽകുന്ന ധനസഹായം വയനാട് ജില്ലാ കെഎംസിസി ഓർഗനൈസിങ് സെക്രട്ടറി സഫീർ നിരവിൽപ്പുഴയും, ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് ഹസീബ് ചീരാലും ചേർന്ന് ലൗ […]









