വയനാട്ടിലെ പൊഴുതനയിലും മേപ്പടിയിലും സ്ഥിതി ചെയ്യുന്ന ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളുടെ ആശാകേന്ദ്രമായ ലൗ ഷോറിന് ബഹ്‌റൈൻ കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി എല്ലാ മാസവും നൽകി വരുന്ന സഹായധനത്തിലെ അഞ്ചാം ഗഡുവായ 50,000 രൂപ കൈമാറി. വയനാട് ജില്ലാ കെഎംസിസിയുടെ നേതൃത്വത്തിൽ ലൗ ഷോറിലേക്ക് എല്ലാ മാസവും കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി നൽകുന്ന ധനസഹായം വയനാട് ജില്ലാ കെഎംസിസി ഓർഗനൈസിങ് സെക്രട്ടറി സഫീർ നിരവിൽപ്പുഴയും, ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് ഹസീബ് ചീരാലും ചേർന്ന് ലൗ ഷോർ സ്ഥാപനത്തിന്റെ രക്ഷിതാവ് മുനീർ സാഹിബിന് പൊഴുതന ലൗ ഷോർ ഇൻസ്റ്റിട്യൂട്ടിൽ നടന്ന ചടങ്ങിൽ കൈമാറി.

ബഹ്‌റൈൻ മീഡിയ സിറ്റിയുടെ 30 ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടിയായ ബിഎംസി എവർടെക് ശ്രാവണ മഹോത്സവം 2024 ൻ്റെ ഭാഗമായി ലൗഷോർ സ്നേഹതീരത്തിലെ കുട്ടികൾക്കായി പ്രത്യേകം ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഈ വേദിയിലാണ് കുട്ടികൾക്കായുള്ള ധനസഹായം കെഎംസിസി വയനാട് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചത്.

