Business & Strategy

ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ; GSLV – F15 NVS – 02 വിക്ഷേപണം വിജയകരം

ഐഎസ്ആര്‍ഒയുടെ ബഹിരാകാശ കവാടമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയിസ് സെന്ററില്‍ നിന്നുള്ള നൂറാം വിക്ഷേപണം വിജയം കണ്ടു. ഗതിനിർണയ ഉപഗ്രഹമായ NVS -02നെ GSLV F15 റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചു.രാവിലെ 6.23നാണ് ശ്രീഹരിക്കോട്ടയുടെ സെഞ്ച്വറി വിക്ഷേപണ വാഹനം കുതിച്ചുയര്‍ന്നത്.1971 ല്‍ ആണ് ഐഎസ്ആര്‍ഒ ആന്ധ്രയിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് ആദ്യ റോക്കറ്റ് വിക്ഷേപിക്കുന്നത്. ചന്ദ്രയാന്‍, മംഗള്‍യാന്‍, ആദിത്യ, എസ്ആര്‍ഇ തുടങ്ങി ഒടുവില്‍ സ്‌പെയിസ് ഡോക്കിങ് എന്ന ചരിത്രമുഹൂര്‍ത്തത്തിനും തുക്കമിട്ടത് ഇവിടെ നിന്ന് തന്നെ. റോക്കറ്റുകളുടെ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള സൗകര്യം തുടങ്ങി […]
Read More

പ്രവാസികളോടുള്ള നികുതിവിവേചനത്തിൽ ഇടപെടൽ ആവശ്യപ്പെട്ട്‌ പ്രവാസി ലീഗൽ സെൽ

പ്രവാസികളോടുള്ള നികുതിവിവേചനത്തിൽ ഇടപെടൽ ആവശ്യപ്പെട്ട്‌ പ്രവാസി ലീഗൽ സെൽ. കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന്‌ നൽകിയ നിവേദനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. 2024 ൽ കൊണ്ടുവന്ന ധനകാര്യ നിയമത്തിൽ ഇന്ത്യയിൽ താമസിക്കുന്നവരെയും പ്രവാസികളെയും വ്യത്യസ്തരായികാണുന്ന നയം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയുടെ ലംഘനമാണെന്നും അടിയന്തിരമായി ഈ വിവേചനം അവസാനിപ്പിക്കണമെന്നും നിവേദനത്തിൽ ആവശ്യപെടുന്നു. ഇന്ത്യയിലെ വസ്തുകൈമാറ്റം ചെയുമ്പോഴുണ്ടാകുന്ന വരുമാനത്തിൽ പ്രവാസികൾ കൂടുതലായി വരുമാന നികുതി നൽകേണ്ട സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ പൗരന്മാരെ വ്യത്യസ്തരായി കാണുന്ന ഈ തീരുമാനം പിൻവലിക്കണമെന്നും […]
Read More

ബഹ്‌റൈൻ മലയാളി കുടുംബം”നിലാ-2025;പരിപാടി മാറ്റിവെച്ചു

ബഹ്‌റൈൻ മലയാളി കുടുംബം (BMK), ജനുവരി 31 വൈകുന്നേരം 5 മണി മുതൽ കെസിഎ ഹാളിൽ വെച്ച് സംഘടിപ്പിക്കുവാൻ നിശ്ചയിച്ചിരുന്ന പുതുവത്സരാഘോഷങ്ങൾ, “നിലാ-2025” ചില സാങ്കേതിക തടസ്സങ്ങളാൽ മാറ്റി വെച്ചിരിക്കുന്നതായി സംഘാടക സമിതി അറിയിച്ചു. മുൻ നിശ്ചയിച്ച പ്രകാരം,എല്ലാ പരിപാടികളോടെ “നിലാ -2025” സംഘടിപ്പിക്കുന്ന പുതുക്കിയ തീയതിയും സ്ഥലവും ഉടൻ അറിയിക്കുമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി BMK മുഖ്യ രക്ഷാധികാരി ബിനോയ്‌ മൂത്താട്ട്, പ്രസിഡന്റ്‌ ധന്യ സുരേഷ്, വൈസ് പ്രസിഡന്റ്‌ ബാബു MK, സെക്രട്ടറി പ്രജിത്ത് പീതാമ്പരൻ, […]
Read More

കേരളോത്സവം 2025 സമാജത്തിൽ പുരോഗമിക്കുന്നു;ഇനി കലയുടെ ദിനങ്ങൾ

ബഹ്‌റൈൻ കേരളീയ സമാജം കുടുംബാംഗങ്ങളുടെ കലാസാഹിത്യ വാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിൽ വിവിധ മത്സരങ്ങൾ ആരംഭിച്ചു. ചെറുകഥ, ലേഖന മത്സരങ്ങൾ,നാടൻ പാട്ട് ,പെൻസിൽ ഡ്രോയിങ് തുടങ്ങിയ വ്യക്തിഗത ഇന മത്സരങ്ങൾ ഇതിനോടകംതന്നെ പൂർത്തിയായി. സമാജം കുടുംബാംഗങ്ങളെ അഞ്ചോളം ഹൗസുകളായി തിരിച്ച് നടക്കുന്ന വാശിയേറിയ മത്സരങ്ങളിൽ മികച്ച പങ്കാളിത്തമാണ് ലഭിക്കുന്നത് എന്ന് കേരളോത്സവം കൺവീനർ ആഷ്‌ലി കുര്യൻ മഞ്ഞില പറഞ്ഞു. പതിനൊന്നു വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം അരങ്ങേറുന്ന കേരളോത്സവത്തിന്റെ ഭാഗമായി ബിനാലെ മോഡലിൽ നടത്തുന്ന ആർട് ഇൻസ്റ്റലേഷൻ മത്സരത്തിന്റെ നിർമ്മാണങ്ങൾ […]
Read More

ഇന്ത്യൻ സ്കൂൾ 12-ാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഫെയർവെൽ സംഘടിപ്പിച്ചു

ഇന്ത്യൻ സ്‌കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഫെയർവെൽ സംഘടിപ്പിച്ചു. സ്‌കൂൾ വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ ദീപം തെളിയിച്ചു. സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സീനിയർ സ്കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, ഹെഡ് ടീച്ചർ റെജി വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ദേശീയ […]
Read More

“പ്രകാശ തീരം25”: സ്വാഗതം സംഘം രൂപീകരിച്ചു

ഐ.സി.എഫ് ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന പത്താമത് ദ്വിദിന ഖുര്‍ആന്‍ പ്രഭാഷണം ‘പ്രകാശ തീരം-25’ പരിപാടിയുടെ വിജയത്തിന് വിപുലമായ സ്വാഗത സംഘം നിലവില്‍ വന്നു. അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍ (ചെയര്‍മാന്‍), സിയാദ് വളപട്ടണം(ജനറല്‍ കണ്‍വീനര്‍), നൗശാദ് കണ്ണൂര്‍ (ഫിനാന്‍സ്) എന്നിവര്‍ പ്രധാന ഭാരവാഹികളായി 51 അംഗ കമ്മറ്റിയാണ് രൂപീകരിച്ചത്. പ്രമുഖ പണ്ഡിതനും അനുഗ്രഹീത പ്രഭാഷകനും കുറ്റ്യാടി സിറാജുല്‍ ഹുദാ വിദ്യാഭ്യാസ സമുച്ചയങ്ങളുടെ സ്ഥാപകനുമായ മൗലാനാ പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ ഖുര്‍ആന്‍ പ്രഭാഷണം ഫെബ്രുവരി 21, 22 തിയ്യതികളിലായി അദാരി […]
Read More

ഐ.വൈ.സി.സി ബഹ്‌റൈൻ ക്യാപ്റ്റൻസ് മീറ്റ് സംഘടിപ്പിച്ചു.

ഐ.വൈ.സി.സി ബഹ്‌റൈൻ സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രൊഫഷനൽ ഫുട്ബോൾ ടൂർണമെന്റ് കേരള കപ്പ്‌ 2025 ൻറെ പ്രൊഫഷനൽ ഫുട്ബോൾ ടൂർണമെന്റ് ക്യാപ്റ്റൻസി മീറ്റ് മനാമ കാലിക്കറ്റ്‌ ഫുഡ്‌ സിറ്റി ഹാളിൽ വെച്ച് ചേർന്നു.കേരള ഫുട്ബോൾ അസോസിയേഷൻ ബഹ്‌റൈനുമായി സഹകരിച്ചു നടത്തുന്ന കളിയുടെ വിശദ വിവരങ്ങൾ ഐ.വൈ.സി.സി ബഹ്‌റൈൻ സ്പോർട്സ് വിംഗ് കൺവീനർ റിനോ സ്കറിയ യോഗത്തിൽ വിശദീകരിച്ചു.ബഹ്‌റൈനിലെ 8 പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് ജനുവരി 30 – 31 തീയതികളിൽ ഹൂറ അൽ ടീൽ […]
Read More

മുഹറഖ് മലയാളി സമാജം റിപ്പപ്ലിക് ദിനാഘോഷം നടത്തി

മുഹറഖ് മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ 76 -മത് റിപ്പബ്ലിക് ദിനാഘോഷിച്ചു, എം എം എസ് ഓഫീസിൽ വെച്ച് നടന്ന ആഘോഷ പരിപാടി രക്ഷാധികാരി എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു, പ്രസിഡണ്ട് അനസ് റഹീം അധ്യക്ഷൻ ആയിരുന്നു, ദേശഭക്തിഗാനാലാപനവും റിപ്പബ്ലിക്ക് ദിന പ്രതിജ്ഞയും മധുര വിതരണവും ഉൾപ്പടെ ആയിരുന്നു ആഘോഷം,ഉപദേശക സമിതി ചെയർമാൻ ലത്തീഫ് കെ ആമുഖ പ്രസംഗം നടത്തി, ആക്റ്റിംഗ് സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും ട്രഷറർ ശിവശങ്കർ നന്ദിയും പറഞ്ഞു
Read More

ഹോപ്പ് ബഹ്‌റൈൻ രണ്ട് ലക്ഷം രൂപയുടെ ചികിത്സാ സഹായം നൽകി.

കാസർകോട് സ്വദേശിയായ മണിപ്രസാദ്‌ നെഞ്ചുവേദനയുണ്ടായി സൽമാനിയ ഹോസ്പിറ്റലിൽ അഡ്‌മിറ്റാവുകയായിരുന്നു. പരിശോധനകളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നയാളാണെന്ന് കണ്ടെത്തി. ഹൃദയസംബന്ധമായ അസുഖത്തിനൊപ്പം കരൾ, വൃക്ക തകരാറുകളും കണ്ടെത്തി. എത്രയും വേഗം നാട്ടിലയച്ച് വിദഗ്ദ്ധ ചികിത്സ നൽകാൻ നിർദ്ദശിച്ച ഇദ്ദേഹത്തിന് യാത്രാ നിരോധനം നേരിടുകയായിരുന്നു. 2019 ൽ ഒരു സുഹൃത്തുമായി ചേർന്ന് ബിൽഡിങ് മെറ്റീരിയൽ ഷോപ്പ് തുടങ്ങുകയും കൊറോണ വന്നതോടെ വലിയ നഷ്ടത്തിലാകുകയും ചെയ്‌തു. ബഹ്‌റൈനിൽ ഒട്ടേറെ സാമ്പത്തിക ബാധ്യതകളും കേസുകളും നിലനിന്നിരുന്നു. കൂടാതെ നാട്ടിലെ വീട് ജപ്തിഭീഷണിയിലുമായിരുന്നു. യാത്രാസാധ്യമാക്കാൻ നാട്ടിൽ […]
Read More

ഭരണഘടനയും, ഭരണഘടനാ സ്ഥാപനനങ്ങളും സംരഷിക്കണം – ഒഐസിസി.

ലോകത്തിലെ ഏറ്റവും ബ്രഹത്തായ ഭരണഘടനയും, ആ ഭരണഘടനയുടെ അടിസ്ഥാനത്തിൽ രൂപീകരിച്ച ഭരണഘടനാ സ്ഥാപനങ്ങളും ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിക്കാൻ ഓരോ ഇന്ത്യക്കാരനും ഉത്തരവാദിത്തമുണ്ടെന്ന് ബഹ്‌റൈൻ ഒഐസിസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 76-) മത് റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. നൂറ്റാണ്ടുകൾ വിദേശ ആധിപത്യത്തിൽ കഴിഞ്ഞ നമ്മുടെ മാതൃരാജ്യത്തെ സ്വാതന്ത്ര്യ സമരത്തിലൂടെ മോചിപ്പിക്കാൻ നേതൃത്വം നൽകിയ ആയിരകണക്കിന് ധീര ദേശാഭിമാനികൾ, സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു ജീവൻ ഹോമിച്ച ധീര രക്തസാക്ഷികൾ, നമ്മുടെ ഭരണഘടനാ ശില്പികൾ അടക്കം ആളുകളെ […]
Read More