Business & Strategy

രാജ്യം വികസിത് ഭാരതത്തിലേക്കുള്ള യാത്രയിൽ;രാഷ്ട്രപതി , പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം. ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. ഭരണഘടന രൂപീകരണത്തിന്റെ ഭാഗമായ ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ളവരെ ഈ അവസരത്തിൽ ഓർക്കുന്നുവെന്ന് നയപ്രഖ്യാപന പ്രസം​ഗത്തിൽ രാഷ്ട്രപതി പറഞ്ഞു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ രാഷ്ട്രപതി അനുസ്മരിച്ചു.മൂന്നാം മോദി സർക്കാർ മൂന്നിരട്ടി വേഗത്തിലാണ് പ്രവർത്തിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. സർക്കാർ ലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റുന്നു. 25 കോടിയോളം ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായി. കേന്ദ്രസർക്കാർ പദ്ധതികളെ പ്രശംസിച്ച് രാഷ്ട്രപതി.ഭവനരഹിതരായവർക്ക് […]
Read More

ഐവൈസിസി ബഹ്‌റൈൻ മഹാത്മ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു.

ഐ.വൈ.സി.സി ബഹ്‌റൈൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു. രക്തസാക്ഷിത്വ ദിനാചരണയോഗത്തിന് അനസ് റഹീം സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡന്റ്‌ മണികണ്ഠൻ ചന്ദ്രോത്ത് അധ്യക്ഷത വഹിച്ച അനുസ്മരണയോഗം ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ് ഉത്ഘാടനം ചെയ്തു. ഗാന്ധിജി പഠിപ്പിച്ച നല്ല പാഠങ്ങൾ ഉൾക്കൊണ്ട്‌ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഓരോ ഐ.വൈ.സി.സി പ്രവർത്തകനും തയ്യാറാവാൻ അദ്ദേഹം ആഹ്വാനം ചെയ്തു.ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ്, ആർട്സ് കൺവീനർ റിച്ചി കളത്തൂരേത്ത് […]
Read More

തെക്കേ കൊല്ലംകോട് ഇടവക ബഹ്‌റൈൻ പ്രവാസികളുടെ കുടുംബസംഗമം സംഘടിപ്പിച്ചു.

തെക്കേ കൊല്ലംകോട് ഇടവകയിലെ ബഹ്‌റൈൻ പ്രവാസികളുടെ കുടുംബസംഗമം ഒഐസിസി ഹാളിൽ നടന്നു. തെക്കേ കൊല്ലങ്കോട് ഇടവകയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈനിൽ എത്തിച്ചേർന്ന ഇടവക വികാരി റവ. ഫാദർ. ഡോ. ഡൈസൺ യേശുദാസ് അവർകളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ഷാജി പൊഴിയൂർ അധ്യക്ഷനായി. ഡൊമിനിക് തോമസ് സ്വാഗതവും, ബിനുലാൽ കൃതജ്ഞതയും രേഖപ്പെടുത്തി.കുടുംബ സംഗമത്തിൽ കഴിഞ്ഞ 25 വർഷമായി പ്രവാസിയായി കഴിയുന്നവരെയും ,കുടുംബിനിയായി വന്ന് ജോലിനേടി സ്വയം പര്യാപ്തത കൈവരിച്ച വനിതകളെ പൊന്നാടയും ഫലകവും നൽകി ആദരിക്കുകയും ചെയ്തു. […]
Read More

എസ്.കെ.എസ്.എസ്.എഫ് – ബഹ്റൈൻ മനുഷ്യജാലിക ജനുവരി 31ന്

ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി “രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ” എന്ന പ്രമേയത്തിൽ വർഷം തോറും എസ്.കെ.എസ്.എസ്.എഫ് നടത്തിവരാറുള്ള മനുഷ്യജാലിക നാളെ ജനുവരി 31 വെള്ളിയാഴ്ച രാത്രി 8:30ന് സമസ്ത ബഹ്റൈൻ മനാമ ഓഡിറ്റോറിയത്തിൽ നടക്കും. ചടങ്ങിൽ എസ് കെ എസ്. എസ്. എഫ് സംസ്ഥാന ഉപാദ്ധ്യക്ഷൻ സയ്യിദ് ഫഖ്റുദ്ധീൻ ഹസനി തങ്ങൾ മുഖ്യാതിഥിയായി പങ്കെടുക്കും, സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ ഉദ്ഘാടന കർമ്മം നിർവഹിക്കും.ബഹ്റൈനിലെ വിവിധ മത സാമൂഹ്യ,രാഷ്ട്രീയ സംഘടനാ നേതാക്കളും, സാമൂഹിക […]
Read More

ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) ഇരുപത്തിയേഴാമത് വാർഷികവും ക്രിസ്മസ് പുതുവൽസര ആഘോഷവും സംഘടിപ്പിച്ചു.

ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) ഇരുപത്തിയേഴാമത് വാർഷികവും ക്രിസ്മസ് പുതുവൽസരാഘോഷവും അദാരി ഗാർഡനിലുള്ള ന്യൂ സീസൺ ഹാളിൽ വച്ച് നടത്തി. കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ്ചെയർമാൻ അഡ്വ: ആർ. സനൽ കുമാർ മുഖ്യ അതിഥിയായിരുന്നു.ഫാറ്റ് നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളെ കേരള ഗവർമെന്റിനു വേണ്ടി അഭിനന്ദിച്ച്‌ സംസാരിച്ച അദ്ദേഹം പ്രവാസി സമൂഹത്തിനുള്ളിൽ ഇതു പോലുള്ള സംഘടനകളുടെ ഐക്യത്തോടുള്ള പ്രവർത്തനം മാതൃകയാണെന്നു അഭിപ്രായപ്പെട്ടു. ഫാറ്റ് പ്രസിഡന്റ് റോബി ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രവാസി […]
Read More

ഫാദർ. ഡൈസൺ യേശുദാസിന് കെ. സി. എ സ്വീകരണം നൽകി

തെക്കേകൊല്ലംകോട് ഇടവകയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈനിൽ എത്തിയ ഫാദർ ഡൈസൺ യേശുദാസിന് കെസിഎയും തിരുവനന്തപുരം അതിരൂപത പ്രവാസികളും ചേർന്ന് സ്വീകരണം നൽകി. കെസിഎ പ്രസിഡന്റ് ജയിംസ് ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവ് കെ ജി ബാബുരാജ് ഉദ്ഘാടനം ചെയ്തു. കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതവും, സൂസയ്നായകം നന്ദിയും രേഖപ്പെടുത്തി.മറുപടി പ്രസംഗത്തിൽ ഫാദർ ഡൈസസ് ബഹ്‌റൈനിൽ നിന്നും രണ്ട് വർഷമായി കാണാതായ രണ്ടു മത്സ്യത്തൊഴിലാളികളുടെ അന്വേഷണത്തിന് വേണ്ടിയും […]
Read More

ഷാഫി പറമ്പിൽ എം. പി ബഹ്‌റൈനിൽ – സ്വാഗതസംഘം രൂപീകരണം ശനിയാഴ്ച 8 മണിക്ക്

വടകര എം പി ഷാഫി പറമ്പിലിന് ബഹ്‌റൈൻ കോഴിക്കോട് ജില്ലാ യൂ ഡി എഫ് & നൗക കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നൽകുന്ന സ്വീകരണ സമ്മേളത്തിന് മുന്നോടിയായുള്ള സ്വാഗതസംഘം രൂപീകരണ യോഗം ഫെബ്രുവരി 1 ശനിയാഴ്ച വൈകുന്നേരം 8 മണിക്ക് കെ എം സി സി ഓഫീസിൽ വച്ച് ചേരുന്നതാണ്, എല്ലാ ജനാധിപത്യ – മതേതര വിശ്വാസികളും പങ്കെടുക്കണമെന്ന് യൂ ഡി എഫ് &നൗക കോഴിക്കോട് ജില്ലാ കമ്മറ്റി വാർത്താകുറിപ്പിലൂടെ അറിയിച്ചു.
Read More

ബഹ്‌റൈൻ കേരളിയ സമാജം ഓണാട്ടുകര ഫെസ്റ്റ് 2025 ഫെബ്രുവരി 7ന്

സമ്പന്നമായ കാർഷിക സംസ്കൃതിയുടെയും ക്ഷേത്ര സംസ്ക്കാരത്തിന്റെയും ക്ഷേത്ര കലകളുടെയും ഉത്സവപ്പെരുമയുടെയും നാടാണ് ഓണാട്ടുകര. ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവവും അനുഷ്ടാന കലയായ കുത്തിയോട്ടവും, കുതിരമൂട്ടിൽ കഞ്ഞി സദ്യയുമാണ് ഓണാട്ടുകരപ്പെരുമയിൽ മുന്നിൽ നിൽക്കുന്നത്.പാരമ്പര്യ തച്ചു ശാസ്ത്ര ശില്പഭംഗി നിറഞ്ഞ കെട്ടുകാഴ്ചകൾ ഓണാട്ടുകരയുടെ ക്ഷേത്രോത്സവങ്ങളുടെ പ്രത്യേകത കൂടിയാണ്. പൂത്ത് നിൽക്കുന്ന എള്ളിൻപാടങ്ങളും, മഞ്ഞ വിരിച്ചു നിൽക്കുന്ന പുന്നെല്ലിൻ പാടങ്ങളും, കണ്ണെത്താ ദൂരം പരന്ന് കിടക്കുന്ന പുഞ്ച വയലുകളും നിറഞ്ഞ മനോഹരമായ ഭൂമികയാണ് ഓണാട്ടുകര. കുംഭഭരണി ഉത്സവത്തതോട് അനുബന്ധിച്ച് നടത്തുന്ന കാർഷിക ഉൽപ്പന്നങ്ങളുടെ […]
Read More

ഐ സി പി എഫ് ഹാർമണി ഫെസ്റ്റ് -2025 നടത്തി.

ഐ സി പി എഫ് ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിച്ച ഹാർമണി ഫെസ്റ്റ്, 2025 ജനുവരി മാസം 25-അം തീയതി സെഗയായിലുള്ള ബഹ്‌റൈൻ മീഡിയ സിറ്റി ഹാളിൽ വച്ച് നടന്നു. ഐസിപിഎഫ് സമൂഹത്തിലെ എല്ലാ അംഗത്വ സഭകളും, അതിലെ വിശ്വാസ സമൂഹവും, പ്രധാനമായി യുവജനങ്ങളും ഒത്തുചേർന്ന ഈ മീറ്റിംഗ് അനുസ്മരണീയമായ ഒന്നായി മാറി. ഐസിപിഎഫ് ബഹ്‌റൈൻ വൈസ് പ്രസിഡന്റ് ബ്രദർ അനീഷ് തോമസ്‌ വന്നു കൂടിയവർക്കു സ്വാഗതം ആശംസിച്ചു. വൈ.കേ.അൽമോയദ് & സൺസ് ഹെവി എക്വിപ്പ്മെന്റ് ഡിവിഷൻ ജനറൽ […]
Read More

മുൻ എഡിഎം നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അപ്പീലുമായി കുടുംബം

മുൻ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അപ്പീലുമായി കുടുംബം. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയാണ് നവീന്‍ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. വസ്തുതകള്‍ പരിഗണിക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധിയെന്നാണ് കുടുംബത്തിന്റെ പ്രധാന വാദം.സിബിഐ അന്വേഷണാവശ്യം തള്ളിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ പിഴവുകളുണ്ട്. ഭരണകക്ഷി നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ആളാണ് പ്രതിസ്ഥാനത്ത്. സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണത്തെ സ്വാധീനിക്കാനും തെളിവ് […]
Read More