Business & Strategy

ശൂരനാട് രാജശേഖരന്റെ വിയോഗത്തിൽ ഒഐസിസി കൊല്ലം ജില്ല കമ്മിറ്റി അനുശോചന യോഗംസംഘടിപ്പിച്ചു

കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗവും മുൻ കൊല്ലം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടുമായിരുന്ന ഡോ.ശൂരനാട് രാജശേഖരന്റെ വിയോഗത്തിൽ ഒഐസിസി കൊല്ലം ജില്ല കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. ആക്റ്റിംഗ് പ്രസിഡന്റ് നാസർ തൊടിയൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വില്യം ജോൺ സ്വാഗതം ആശംസിച്ചു. അനുസ്മരണ യോഗം ഒഐസിസി മിഡിൽ ഈസ്റ്റ് കൺവീനവർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് പ്രസ്ഥാനത്തെ നെഞ്ചോട്‌ ചേർത്ത നേതാവായിരുന്നു ഡോ. ശൂരനാട് രാജാശേഖരനെന്ന് രാജു കല്ലുംപുറം അനുസ്മരിച്ചു. വിദ്യാർത്ഥി യുവജന […]
Read More

പ്രവാസി ക്ഷേമ പെൻഷൻ പദ്ധതിയിൽനിന്നും വരിസംഖ്യ കുടിശ്ശിക വിഷയം; ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

പ്രവാസി ക്ഷേമ പെൻഷൻ പദ്ധതിയിൽനിന്നും വരിസംഖ്യ കുടിശ്ശിക വരുത്തിയവരുടെ അംഗത്വം ചട്ടവിരുദ്ധമായി റദ്ദാക്കുന്നതിനെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു – എതിർകക്ഷികളായ കേരള സർക്കാരിനും പ്രവാസി ക്ഷേമ ബോർഡിനും നോട്ടീസ്.62 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ ക്ഷേമനിധി അംഗത്വം “കേരള പ്രവാസി ക്ഷേമപദ്ധതി, 2009”-ന്റെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഏകപക്ഷീയമായി റദ്ദാക്കുന്ന പ്രവാസി ക്ഷേമ ബോർഡിന്റെ തീരുമാനത്തിനെതിരെ പ്രവാസി ലീഗൽ സെല്ലിന്റെ നിയമ പിന്തുണയോടെ ഹൈക്കോടതിയെ സമീപിച്ച നന്ദഗോപകുമാറിന്റെ റിട്ട് പെറ്റിഷൻ ഹൈക്കോടതി ഫയലിൽ സ്വീകരിച്ച് എതിർകക്ഷികളായ കേരള […]
Read More

2025 ലെ സ്കൈട്രാക്സ് വേള്‍ഡ് എയർപോർട്ട് അവാർഡ്സ് ;ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് ട്രിപ്പിൾ വിജയം നേടി

BIA യുടെ ഓപ്പറേറ്ററും മാനേജിംഗ് ബോഡിയുമായ ബഹ്‌റൈൻ എയർപോർട്ട് കമ്പനി (BAC), 2025 ലെ വിമാനത്താവളം മൂന്ന് അവാർഡുകൾ നേടിയതായി പ്രഖ്യാപിച്ചു.2025 ലെ സ്കൈട്രാക്സ് വേള്‍ഡ് എയർപോർട്ട് അവാർഡ്സില്‍ പാസ്‌പോർട്ട് സേവനങ്ങള്‍ക്ക് ലോകത്ത് മൂന്നാം സ്ഥാനം നേടി ബഹ്റൈൻ വിമാനത്താവളത്തിലെ പാസ്പോർട്ട് സർവിസ് .തുടർച്ചയായി രണ്ടാം തവണയാണ് ‘മികച്ച എയർപോർട്ട് പാസ്‌പോർട്ട് സേവനങ്ങള്‍’ എന്ന വിഭാഗത്തില്‍ ഈ നേട്ടം വിമാനത്താവളം സ്വന്തമാക്കുന്നത്. പട്ടികയില്‍ ബഹ്റൈന് മുന്നില്‍ ഹോങ്കോങ് വിമാനത്താവളവും സിംഗപ്പൂരിന്‍റെ ചാങ്കി വിമാനത്താവളവുമാണ് യഥാക്രമം ഒന്നും രണ്ടും […]
Read More

യേശുദേവന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമ പുതുക്കി ബഹ്‌റിനിലെ ക്രൈസ്തവ സമൂഹം ഇന്ന് ഓശാന പെരുന്നാൾ ആചരിച്ചു

യേശുദേവന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമ പുതുക്കി ബഹ്‌റിനിലെ ക്രൈസ്തവ സമൂഹം ഇന്ന് ഓശാന പെരുന്നാൾ ആചരിച്ചു. ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്ചയാണ് ഓശാന പെരുന്നാൾ അഥവാ കുരുത്തോലപ്പെരുന്നാൾ എന്ന് അറിയപ്പെടുന്നത്. യേശു കുരിശിലേറ്റപ്പെടുന്നതിനു മുൻപ്‌ ജെറുസലേമിലേക്കു കഴുതപ്പുറത്തേറി വന്നപ്പോൾ ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയിൽ വിരിച്ച്‌, ‘ഓശാന ഓശാന ദാവീദിന്റെ പുത്രന്‌ ഓശാന’ എന്നു പാടി ജനങ്ങൾ വരവേറ്റ സംഭവത്തെയാണ് അനുസ്മരിക്കുന്നത്.മനാമ തിരുഹൃദയത്തിലെ ഓശാനപ്പെരുന്നാൾ ശുശ്രൂഷകൾക്ക് ഇടവക വികാരി ബഹു. ഫ്രാൻസിസ് ജോസഫ് അച്ചന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന […]
Read More

ബഹ്‌റൈൻ നവകേരളയുടെ ടോക്ക് ഷോയും സംവാദവും ശ്രദ്ധേയമായി

ബഹ്റൈൻ നവകേരളയുടെ ആഭിമുഖ്യത്തിൽ ‘സമകാലിക ഇന്ത്യയിലെ സാംസ്കാരിക അധിനിവേശങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കി അദ്ലിയയിലെ ഔറ സെൻ്ററിൽ നടന്ന ടോക് ഷോയും സംവാദവും ശ്രദ്ധേയമായ് മാറി-നരേന്ദ്ര ധാബോൽക്കറിൻ്റെയും ഗോവിന്ദ് പൻസാരെയുടെയും ഗൗരീലങ്കേഷിൻ്റെയുമൊക്കെ കൊലപാതകങ്ങളിൽ തുടങ്ങി എമ്പുരാൻ സിനിമാ വിവാദവും വഖഫ് ബിൽ വരെയുള്ള സാംസ്കാരിക അധിനിവേശങ്ങൾ ചർച്ച ചെയ്ത് സംഘടനാ പ്രതിനിധികൾ വ്യത്യസ്ഥമായ നിലപാടുകൾ വ്യക്തമാക്കി -ടോക് ഷോയും സംവാദവും രാജ്യം നേരിടുന്ന കടുത്ത വെല്ലുവിളികൾക്കെതിരെ ജനാധിപത്യ -മതേതര ബദലിന് ആഹ്വാനം ചെയ്തും മതനിരപേക്ഷ കക്ഷികളുടെ ഐക്യം […]
Read More

ഒ ഐ സി സി പത്തനംതിട്ടജില്ലാ കമ്മറ്റിയംഗം ബിനു ചാക്കോയ്ക്ക് യാത്രയപ്പ് നൽകി

ദീർഘകാലം ബഹ്‌റൈൻ പ്രവാസിയും ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗവും ആയ ബിനു ചാക്കോയ്ക്ക് ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.ഒഐസിസി പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് അലക്സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗം ഒഐസിസി മീഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്യ്തു. ഗ്ലോബൽ കമ്മറ്റിയംഗം ബിനു കുന്നന്താനം,ഒ ഐ സി സി ആക്ടിംഗ് പ്രസിഡൻ്റ് ബോബി പാറയിൽ,ജനറൽ സെക്രട്ടറി മാരായ ജീസൺ ജോർജ് ,മനുമാത്യു,ദേശീയ വൈസ് പ്രസിഡന്റ്‌ ഗിരീഷ് കാളിയത്ത് […]
Read More

ജിസിസിയിൽ നിന്നുള്ള ആദ്യ അന്തോളജി സിനിമ ഷെൽട്ടർ’ നാളെ തിയേറ്ററുകളിൽ:ബി എം സി യുടെ ബാനറിൽ എടത്തോടി ഫിലിംസാണ് സിനിമ തിയേറ്ററിൽ എത്തിക്കുന്നത്.

ബഹ്‌റൈൻ ഇന്ത്യ സാംസ്‌കാരിക സമന്വയത്തിലൂന്നിയ ആദ്യ സിനിമ എന്ന പ്രത്യേകതയോടെ ബഹ്‌റൈനിൽ നിന്നുള്ള നൂറിൽ പരം കലാകാരന്മാർ ചേർന്നൊരുക്കുന്ന ആന്തോളജി സിനിമ ഷെൽട്ടർ നാളെ (ഏപ്രിൽ 10 ന്) തിയറ്റുകളിൽ എത്തും.സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ബഹ്‌റൈൻ മീഡിയ സിറ്റിയിൽ ബിഎംസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്തിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.സഗയാ ബി എം സി ഹാളിൽ ഇന്നലെ വൈകിട്ട് നടന്ന യോഗത്തിൽ സിനിമ റിലീസിന് തയ്യാറാണെന്നും എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും ഏവരുടെയും പിന്തുണ […]
Read More

ബഹ്റൈൻ ഗ്രാൻഡ് പ്രീ:ഒരുക്കങ്ങൾ സജീവം

ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്സ് ഫോർമുല 1 ന്റെ വിജയത്തിനായുള്ള സുരക്ഷാ തയ്യാറെടുപ്പുകളും ക്രമീകരണങ്ങളും പരിശോധിക്കുന്നതിനായി പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചീഫ് മേജർ ജനറൽ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫ ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ (BIC) ഫീൽഡ് ടൂർ നടത്തി.സുരക്ഷയും ക്രമസമാധാനവും നിലനിർത്തുന്നതിനുള്ള സന്നദ്ധതയും ഫലപ്രാപ്തിയും ഉറപ്പാക്കുന്നതിനുള്ള സുരക്ഷാ പദ്ധതികൾ പൊതു സുരക്ഷാ ഡെപ്യൂട്ടി ചീഫ് അവലോകനം ചെയ്തു. ആവശ്യമായ സംരക്ഷണം ഉറപ്പാക്കുന്നതിനും ഈ ആഗോള പരിപാടിയുടെ വിജയത്തെ പിന്തുണയ്ക്കുന്നതിന് മികച്ച സുരക്ഷാ സേവനങ്ങൾ നൽകുന്നതിനുമുള്ള […]
Read More

കുറഞ്ഞ വിലയിൽ സാധനങ്ങൾ സ്വന്തമാക്കാം: പൊതുലേലവുമായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം

കുറഞ്ഞ വിലയിൽ വിലകൂടിയ ഇലക്ട്രോണിക് വസ്തുക്കൾ , വസ്ത്രങ്ങൾ ആക്സസറീസ് എന്നിവ സ്വന്തമാക്കാനുള്ള അവസരം ഒരുക്കുകയാണ് ബഹ്റൈൻ . രാജ്യത്ത് കളഞ്ഞു കിട്ടിയതും, ഉടമസ്ഥരെ കണ്ടെത്താനാവാത്തതുമായ സാധനങ്ങളാണ് പൊതുലേലത്തിൽ ബഹറിൻ ആഭ്യന്തരമന്ത്രാലയം വിൽക്കുക. റിഫയിൽ സ്ഥിതി ചെയ്യുന്ന ഷെയ്ഖാൻ ബിൻ അഹമ്മദ് അൽ ഫാർസി ഇവന്റ്സ് ഹാളിൽ ഏപ്രിൽ 26 ശനിയാഴ്ച രാവിലെ 9 മണിക്കാണ് ലേലം നടക്കുക.
Read More

ബഹ്റൈനില്‍നിന്ന് ഉംറക്ക് പോകുന്നവര്‍ ഏപ്രില്‍ 28നകം തിരിച്ചെത്തണം

ബഹ്റൈനില്‍ നിന്ന് ഉംറക്ക് പോകുന്നവർ ഏപ്രില്‍ 28നകം തിരിച്ചെത്തണമെന്ന് നീതി, ഇസ് ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ് മന്ത്രാലയം അറിയിച്ചു.സൗദിയില്‍ ഉംറയും ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ ചട്ടങ്ങളും നിർദേശങ്ങളും പൂർണമായി പാലിക്കേണ്ടതിന്‍റെ പ്രാധാന്യം അധികൃതർ സൂചിപ്പിച്ചിട്ടുണ്ട്.രാജ്യത്തെ ലൈസൻസുള്ള ഉംറ കമ്പനികളുടെ അവസാന യാത്ര ഏപ്രില്‍ 24നകമായിരിക്കണമെന്നും മന്ത്രാലയം അറി‍യിച്ചു.
Read More