മിഡിൽ ഈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പാനൽ ചർച്ചയിൽ ധനമന്ത്രി പങ്കെടുത്തു
വാഷിംഗ്ടണിലെ മിഡിൽ ഈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് അംബാസഡർ സ്റ്റുവർട്ട് ജോൺസ് മോഡറേറ്ററായി നടന്ന പാനൽ ചർച്ചയിൽ ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ പങ്കെടുത്തു.ബഹ്‌റൈൻ സമ്പദ്‌വ്യവസ്ഥ ശക്തമായ പ്രതിരോധശേഷി തുടർന്നും പ്രകടിപ്പിക്കുന്നുണ്ടെന്നും, രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിൽ രാജ്യം മിഡിൽ ഈസ്റ്റിനും ലോകത്തിനും സമാധാനവും സമൃദ്ധവും സുരക്ഷിതവുമായ ഭാവി കെട്ടിപ്പടുക്കുന്നതിനും നിരന്തരം പരിശ്രമിക്കുന്നുണ്ടെന്നും ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ പറഞ്ഞു.ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾക്കും ജോർദാനിലെ […]









