Business & Strategy

ഗ്രീഷ്മ ഹൈക്കോടതിയിലേക്ക്; പുതുവർഷത്തിലെ ആദ്യ തടവുകാരിയായി അട്ടകുളങ്ങര ജയിലിൽ

നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വിധിച്ച വധ ശിക്ഷക്കെതിരെ അപ്പീൽ നൽകുന്ന കാര്യത്തിൽ ഗ്രീഷ്മയുടെ കുടുംബം ഉടൻ തീരുമാനം എടുക്കും. വധശിക്ഷ ഹൈക്കോടതിയുടെ രണ്ട് അംഗ ബെഞ്ച് പരിഗണിക്കണമെന്നാണ് ആവശ്യപ്പെടുക. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ വധശിക്ഷ വിധിച്ചത് നിലനിൽക്കില്ല എന്ന നിലപാടിലാണ് ഗ്രീഷ്മയുടെ അഭിഭാഷകർ. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ വധശിക്ഷ വിധിക്കരുത് എന്ന് മേൽക്കോടതികൾ പലപ്പോഴും നിർദ്ദേശിച്ചിരുന്നു. ക്രിമിനൽ പശ്ചാത്തലം ഇല്ലാത്ത 24 വയസ്സുള്ള ഒരു പെൺകുട്ടിയാണെന്നതും പ്രതിക്ക് അനുകൂല ഘടകം ആയിരുന്നു. പക്ഷേ ഇതൊന്നും പരിഗണിക്കാതെയാണ് […]
Read More

ട്രംപിൻ്റെ രണ്ടാം വരവ്; 47-ാമത് അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു

47-ാമത് അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തു. വാഷിങ്ടണ്ണിലെ യു എസ് ക്യാപിറ്റോളിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്‌സ് ഡോണൾഡ് ട്രംപിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. എഴുപത്തിയെട്ടുകാരൻ ഡോണൾഡ് ട്രംപിന് അമേരിക്കൻ പ്രസിഡന്‍റ് കസേരിൽ ഇത് രണ്ടാമൂഴം.2017 മുതൽ 2021 വരെയായിരുന്നു ട്രംപിന്റെ ആദ്യ പ്രസിഡന്റ് കാലയളവ്. വൈസ് പ്രസിഡന്റായി ജെ ഡി വാൻസും സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞയ്ക്കുശേഷം സെനറ്റ് ചേംബറിനടുത്തുള്ള പ്രസിഡന്റിന്റെ മുറിയിലെത്തി ട്രംപ് രേഖകളിൽ ഒപ്പുവയ്ക്കും. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ […]
Read More

ഇന്ത്യൻ സ്കൂൾ ജൂനിയർ വിംഗ് കിഡ്ഡീസ് ഫിയസ്റ്റ ആഘോഷിച്ചു.

ഇന്ത്യൻ സ്കൂൾ ജൂനിയർ കാമ്പസിൽ ക്ലാസ് തിരിച്ചുള്ള യുവജനോത്സവമായ കിഡ്ഡീസ് ഫിയസ്റ്റ വർണ്ണ ശബളമായ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികളിൽ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായാണ് പരിപാടി രൂപകൽപ്പന ചെയ്തത്. ‘ചിൽഡ്രൻ ഫോർ ചിൽഡ്രൻ’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ആഘോഷം കുട്ടികളിൽ ഒരുമയും സാംസ്കാരിക ധാരണയും ഉൾപ്പെടെയുള്ള മൂല്യങ്ങൾ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. എൽ‌കെ‌ജി മുതൽ മൂന്നാം ക്ലാസ് വരെയുള്ള കുട്ടികൾ മികച്ച കൂട്ടായ്മയിലൂടെയും ഊർജ്ജസ്വലമായ പ്രകടനങ്ങളിലൂടെയും ആസ്വാദകരുടെ മനം കവർന്നു. ആഫ്രിക്കൻ പെരുംപറയുടെ താളവും ലാറ്റിനോ സൽസയുടെ മനോഹാരിതയും ഏഷ്യൻ […]
Read More

ബഹ്റൈൻ മലയാളി ഫോറം അനുസ്മരണ യോഗം സംഘടിപ്പിച്ചു.

ബഹ്റൈൻ മലയാളി ഫോറം മൻമോഹൻ സിംഗ്,എം. ടി വാസുദേവൻ നായർ,പി. ജയചന്ദ്രൻ,ദിനേശ് കുറ്റിയൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഇന്ത്യൻ ഡിലൈറ്റ് റസ്റ്റോറന്റിൽ വച്ച് നടന്ന അനുസ്മരണ യോഗത്തിൽ സംഘടനാ പ്രസിഡന്റ് അജി.പി. ജോയ് അധ്യക്ഷത വഹിച്ചു. ചടങ്ങിന് ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ സ്വാഗതം പറഞ്ഞു. ആമുഖ പ്രഭാഷണം നടത്തിയ ഇ.വി രാജീവൻ 1991ൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും, ബാങ്ക് ഓഫ് ജപ്പാനിലും 46.91 ടൺ ഗോൾഡ് പണയം വെച്ച് 400 മില്യൺ ഡോളർ കടമെടുത്ത ദുർബലാവസ്ഥയിൽ […]
Read More

വിയറ്റ്നാം കോളനിയിലെ റാവുത്തർ; വിജയ രംഗ രാജു അന്തരിച്ചു

വിയറ്റ്നാം കോളനിയിലെ വില്ലൻ കഥാപാത്രമായ റാവുത്തറെ അവതരിപ്പിച്ച നടൻ വിജയ രം​ഗ രാജു അന്തരിച്ചു. 70 വയസായിരുന്നു. ഹൈദരാബാദിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ചെന്നൈയിൽ നാടകങ്ങളിലൂടെയണ് അദ്ദേഹം കരിയറിന് തുടക്കമിടുന്നത്. പിന്നീടാണ് സിനിമയിലെത്തുന്നത്. നന്ദമൂരി ബാലകൃഷ്ണയുടെ ‘ഭൈരവ ദ്വീപം ‘എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പ്രതിനായക വേഷങ്ങളിലാണ് അദ്ദേഹം തിളങ്ങിയത്. തെലുങ്കിന് പുറമെ തമിഴിലും മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്
Read More

കുടുംബ സൗഹൃദ വേദി 28ആം വാർഷികം”മ്യൂസിക്കൽ നൈറ്റ് -25″ജനുവരി 23ന്

ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായ കുടുംബ സൗഹൃദവേദിയുടെ 28ആം വാർഷികാഘോഷവും ക്രിസ്മസ് നവവത്സരാഘോഷവും വിപുലമായ കലാപരിപാടികളോടെ ജനുവരി 23 വ്യാഴാഴ്ച വൈകുന്നേരം 6.30 മുതൽ ഇന്ത്യൻ ക്ലബ്‌ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സുബി ഹോംസ്ന്റെ ബാനറിൽ “മ്യൂസിക്കൽ നൈറ്റ് -25″എന്ന പേരിൽ നടത്തപെടുന്ന ഈ സംഗീത സന്ധ്യയിൽ നാട്ടിൽ നിന്നും പ്രശസ്ത സിനിമ പിന്നണി ഗായകരായ പ്രശാന്ത് പുതു കരിയും, ഡോക്ടർ സൗമ്യ സനാതനൻ എന്നിവർ പങ്കെടുക്കും.അതോടൊപ്പം […]
Read More

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഗൾഫ് മാധ്യമം ചീഫ് ബ്യുറോ ബിനീഷ് തോമസിന് യാത്രയയപ്പ് നൽകി

ഗൾഫ് മാധ്യമം ചീഫ് ബ്യുറോ ബിനീഷ് തോമസിന് പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ യാത്രയയപ്പ് നൽകി. കഴിഞ്ഞ രണ്ടു വർഷങ്ങളായി ബഹ്‌റൈനിൽ മാധ്യമ രംഗത്ത് പ്രവർത്തിച്ചിരുന്ന ബിനീഷ് തോമസ് നിലവിൽ നാട്ടിലേക്കു മടങ്ങുന്നത്. അസോസിയേഷനുമായി അടുത്ത ബന്ധം പുലർത്തി പ്രവർത്തിച്ചിരുന്ന ബിനീഷ് അസോസിയേഷന്റെ വളർച്ചക്കും ഉന്നമനത്തിനും വലിയ സംഭാവനകൾ നൽകുകയായിരുന്നു. മാധ്യമമേഖലയിൽ നിന്ന് അസോസിയേഷന്റെ വിവിധ പ്രവർത്തനങ്ങൾക്ക് സവിശേഷ പിന്തുണ നൽകിയത് ഏറെ പ്രാധാന്യമുള്ളതായിരുന്നു. ഇന്നലെ കലവറ ഹാളിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ അസോസിയേഷൻ ബിനീഷ് തോമസിനെ […]
Read More

ഗൾഫ് മാധ്യമം ബഹ്റൈൻ ബ്യൂറോ ചീഫ് റിപ്പോർട്ടർ ബിനീഷ് തോമസ്സിന് യാത്രയയപ്പ് നൽകി

ഗൾഫ് മാധ്യമം ബഹ്റൈൻ ബ്യൂറോ ചീഫ് റിപ്പോർട്ടർ ബിനീഷ് തോമസ് രണ്ടുവർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം നാട്ടിലേക്ക് തിരിച്ചു പോവുകയാണ്. നാട്ടിലേക്ക് മടങ്ങുന്ന ബിനീഷ് തോമസിന്റ് സുഹൃത്തുക്കൾ ഫസൽ ഭായ്യുൾപ്പടെയുള്ളവർ യാത്രയയപ്പ് നൽകി. ചടങ്ങിൽ പുതുതായി നിയമിതനാകുന്ന റിപ്പോർട്ടർ ഫായിസ്, മാധ്യമം റീജിയണൽ മാനേജർ ജലീൽ, മാധ്യമം സോഷ്യൽ മീഡിയ കോഡിനേറ്റർ അമീർ, കൂടാതെ സാമൂഹ്യപ്രവർത്തകൻ ബഷീർ അമ്പലായി, ഫൈസൽ, ഫുആദ്, അജിത് കുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു
Read More

കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം.

കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ 2025-2028 വരെയുള്ള 3 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ കഴിഞ്ഞ ദിവസം ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ വച്ചു നടന്ന ജനറൽ ബോഡി യോഗത്തിൽ തിരഞ്ഞെടുത്തു.മൂന്നു വർഷം കാലാവധി പൂർത്തിയാക്കിയ പഴയ കമ്മിറ്റിയുടെ പ്രസിഡന്റ്‌ ജോണി താമരശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ കഴിഞ്ഞ മൂന്നു വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സലീം ചിങ്ങപുരം സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.തുടർന്ന് രക്ഷാധികാരി വി.സി.ഗോപാലന്റെ നേതൃത്വത്തിൽ ജനറൽ ബോഡി ഏകകണ്ഠമായി പുതിയ വർഷത്തേക്കുള്ള […]
Read More

KL BRO BIJU RITHVIK ആദ്യമായി നിർമാണം നിർവഹിച്ച അലീന ദി ബിഗിനിംഗ്;റിലീസ് ജനുവരി 24 ന്

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വ്യക്തിഗത യൂട്യൂബ് ചാനൽ ആയ KL BRO BIJU RITHVIK ആദ്യമായി നിർമാണം നിർവഹിച്ച “അലീന ദി ബിഗിനിംഗ്” എന്ന സിനിമ ജനുവരി 24 നു റിലീസിങ്ങിന് ഒരുങ്ങുകയായാണ്. അക്ഷയ് കപ്പാടനും, സഞ്ജു കൃഷ്ണയും ചേർന്നാണ് സിനിമ സംവിധാനം നിർവഹിച്ചിരിക്കുന്നത് . ഹൊറർ ത്രില്ലെർ വിഭാഗത്തിൽ നിർമിച്ച സിനിമയിലെ കേന്ദ്ര കഥാപാത്രമായ അലീനയായി അഭിനയിച്ചത് ബഹ്‌റൈനിൽ ന്യൂ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനിയായ കുട്ടി സാറ എന്നറിയപ്പെടുന്ന സാറ ലിജിൻ ആണ്. മറ്റു […]
Read More