വോയ്സ് ഓഫ് ആലപ്പി ക്രിസ്തുമസ്, പുതുവത്സരാഘോഷവും,പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും നടന്നു.
ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പിയുടെ 2025-26 പ്രവർത്തന കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും ക്രിസ്തുമസ്, പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു. ബി.എം.സി ഗ്ലോബൽ ലൈവുമായി സഹകരിച്ചു നടത്തിയ പരിപാടി സെഗയ്യയിലെ ബി.എം.സി ഹാളിൽ നടന്നു. നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ വോയ്സ് ഓഫ് ആലപ്പി കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും, തരംഗ് മ്യൂസിക്കൽ ടീം അവതരിപ്പിച്ച ഗാനമേളയും ശ്രദ്ധേയമായി. പ്രസിഡന്റ് സിബിൻ സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനം ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. […]









