Business & Strategy

കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് 2024 അവാർഡുകൾ സമ്മാനിച്ചു

10, 12 ക്‌ളാസ്സുകളിൽ വിജയം നേടുന്ന കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ അംഗങ്ങളുടെ കുട്ടികൾക്കായി എല്ലാ വര്‍ഷവും നല്‍കിവരുന്ന കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു. ബഹ്‌റൈനിലും, കേരളത്തിലും പഠിച്ച 34 കുട്ടികളാണ് 2024 ലെ കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡിന് അർഹരായത്. ബഹ്‌റൈനിൽ പഠിച്ച കുട്ടികൾ നേരിട്ടും, നാട്ടിൽ പഠിച്ച കുട്ടികളുടെ രക്ഷിതാക്കളും ബഹ്‌റൈൻ കാൾട്ടൻ ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ വച്ച് വിശിഷ്ടാഥികളിൽ നിന്നും അവാർഡുകൾ ഏറ്റു വാങ്ങി. കെ.പി.എ പ്രസിഡന്റ് […]
Read More

ഇന്ത്യയ്ക്ക് വീണ്ടും ലോക ചെസ് കിരീടം; ലോക വനിത റാപ്പിഡ് ചെസ് ചാമ്പ്യനായി കൊനേരു ഹംപി

ലോക ചെസിൽ വീണ്ടും ചരിത്രം കുറിച്ച് ഇന്ത്യൻ താരം കൊനേരു ഹംപി. വനിത റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിലാണ് ഇന്ത്യയുടെ കൊനേരു ഹംപി കിരീടമണിഞ്ഞത്. ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിന്‍റെ വനിത വിഭാഗത്തിൽ പതിനൊന്നാം റൗണ്ട് ജയത്തോടെയാണ് കൊനേരു ഹംപി ചാമ്പ്യനായത്. പതിനൊന്നാം റൗണ്ടിൽ ഇന്തോനേഷ്യൻ താരത്തെയാണ് കൊനേരു ഹംപി തോല്‍പ്പിച്ചത്. 8.5 പോയന്‍റ് നേടിയാണ് താരം കിരീടമണിഞഅഞത്. കൊനേരു ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് ചെസ് കിരീടമാണിത്. 2019ൽ മോസ്കോയിലും കൊനേരു ഹംപി കിരീടം നേടിയിരുന്നു. രണ്ട് […]
Read More

കെഎംസിസി ബഹ്‌റൈൻ കാഞ്ഞങ്ങാട് മണ്ഡലം 2024-2027 ; പുതിയ കമ്മിറ്റി നിലവിൽ വന്നു

27-12-2024 വെള്ളിയാഴ്ച ഉച്ചക്ക് മനാമ കെഎംസിസി ആസ്ഥാന മന്ദിരത്തിൽ വെച്ച് മണ്ഡലം പ്രസിഡന്റ് ഹസ്സൻ ചിത്തരിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ മീറ്റ് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി സത്താർ ഉപ്പള ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ സലിം കുശാൽനഗർ ഇസ്ഹാഖ് പുളിക്കൂർ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു.നിലവിലെ കമ്മിറ്റി പിരിച്ചു വിട്ടതിന് ശേഷം ജില്ലാ കമ്മിറ്റി ചുമതല പെടുത്തിയ റിട്ടേണിംഗ് ഓഫീസർമരായ സത്താർ ഉപ്പള, ഇസ്ഹാക്ക് പുളിക്കൂർ എന്നിവർ ഏറ്റടുത്തു. മുൻ മണ്ഡലം പ്രസിഡന്റ്‌ ഹസ്സൻ, ജബ്ബാർ എംവി […]
Read More

നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യ ഇരയായി മാറി ; CPIM പത്തനംതിട്ട ജില്ലാ സമ്മേളനം

നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യ ഇരയായി മാറി എന്ന് CPIM പത്തനംതിട്ട ജില്ലാ സമ്മേളനം.വിമർശനം ഉയർന്നത് ജില്ലാ സമ്മേളനത്തിന്റെ പൊതു ചർച്ചയിൽ.പി.പി ദിവ്യ സിപിഐഎമ്മുകാരി ആയതിനാൽ വലതുപക്ഷ മാധ്യമങ്ങളുടെ ഇരയായി മാറി. വിവാദങ്ങൾക്ക് ബലം നൽകുന്ന തരത്തിൽ പത്തനംതിട്ടയിലെ ചില നേതാക്കൾ പ്രവർത്തിച്ചു.നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം എന്ന പത്തനംതിട്ട ജില്ലാ നേതൃത്വത്തിന്റെ നിലപാട് ശരി. കണ്ണൂർ – പത്തനംതിട്ട ജില്ലാ കമ്മിറ്റികളെ ഒരുമിച്ച് കൊണ്ട് പോകാൻ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്നും യോഗം വിലയിരുത്തി.
Read More

എം.ടി യുടെ വിയോഗം മലയാളക്കരയുടെ തീരാനഷ്ടം കെ.പി.എഫ്

മലയാള സാഹിത്യത്തിൻ്റെ അതുല്യ പ്രതിഭ എം.ടി വാസുദേവൻ നായരുടെ (91) വിയോഗത്തിൽ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ ) അനുശോചനം രേഖപ്പെടുത്തി. സാഹിത്യവും , സിനിമയും , നാടകവും , പത്രപ്രവർത്തനവുമടക്കം കൈവെച്ച മേഖലകളൊക്കെ പൊന്നാക്കിയാണ് എം.ടി യാത്രയായതെന്ന് അനുശോചന യോഗത്തിൽ പങ്കെടുത്ത് കൊണ്ട് കെ.പി.എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ,ജനറൽ സെക്രട്ടറി ഹരീഷ് . പി.കെ, ട്രഷറർ ഷാജി പുതുക്കുടി എന്നിവർ പറഞ്ഞു. നിരവധി അവാർഡുകകളും പുരസ്ക്കാരങ്ങളുംനല്കി രാജ്യം ആദരിച്ച എം ടി മലയാള […]
Read More

മന്‍മോഹന്‍ സിങിന് വിട നല്‍കി രാജ്യം; സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു

മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് ഇനി ഓര്‍മ. സംസ്‌കാരം യമുന തീരത്തെ നിഗംബോധ് ഘട്ടില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. രാഷ്ട്രപതി ദൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ നിഗംബോധ് ഘട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. എഐസിസി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം വിലാപയാത്രയായാണ് നിഗംബോധ് ഘട്ടിലെത്തിച്ചത്. സോണിയാ ഗാന്ധി ,രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ വിലാപയാത്രയെ അനുഗമിച്ചു. മന്‍മോഹന്‍ സിംഗ് അമര്‍ രഹേ മുദ്രാവാക്യം മുഴക്കി വന്‍ ജനക്കൂട്ടം […]
Read More

എം.ടി യുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി എംസിഎംഎ ബഹ്റൈൻ

മലയാളത്തിന്റെ സുകൃതം എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ സെൻട്രൽ മാർക്കറ്റ് മലയാളി അസോസേഷൻ അനുശോചിച്ചു. മലയാള സാഹിത്യ സാംസ്‌കാരിക മേഖലക്കും കൂടാതെ ഓരോ മലയാളിക്കും തീരാനഷ്ട്ടമാണ് സൃഷ്ടിച്ചതെന്ന് അനുശോചന പ്രമേയത്തിൽ പറഞ്ഞു.എംസിഎംഎ യുടെ പ്രസിഡന്റ് സലാംമമ്പാട്ട്മുല അധ്യക്ഷത വഹിച്ച ചടങ്ങിൽ അവിനാഷ്, ശ്രീജിഷ് വടകര, ഷെഫിൽ എന്നിവർ സംസാരിച്ചു ജനറൽ സെക്രട്രി അനീഷ്‌ ബാബു സ്വാഗതവും, ട്രഷറർ ലത്തിഫ് മരക്കാട്ട് നന്ദിയും പറഞ്ഞു.
Read More

ഡോ.മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ ബഹ്‌റൈൻ നവകേരള അനുശോചനം രേഖപ്പെടുത്തി

മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ ബഹ്‌റൈൻ നവകേരള അനുശോചനം രേഖപ്പെടുത്തി .മികച്ച ഭരണാധികാരിയും അറിയപ്പെട്ട സാമ്പത്തിക വിദഗ്ധനുമായിരുന്നു ഡോ. മൻമോഹൻ സിംഗ്.അദ്ദേഹത്തിന്റെ ലളിതമായ ജീവിതവും സൗമ്യമായ പെരുമാറ്റവും ജനഹൃദയങ്ങൾ കീഴടക്കി. ആഗോളതലത്തിൽ അറിയപ്പെട്ട സാമ്പത്തിക വിദഗ്ധനായ അദ്ദേഹത്തിന്റെ വിയോഗം ഒരു തീരാ നഷ്ടമാണെന്നും അനുശോചന കുറിപ്പിൽ പറഞ്ഞു.
Read More

ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷരാവ് ഒരുക്കി ബഹ്‌റൈൻ കരുവന്നൂർ കുടുംബം

ബഹ്‌റൈൻ കരുവന്നൂർ കുടുംബം ( ബി കെ കെ ) യുടെ ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷരാവ് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് ഹാളിൽ നടന്നു.കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികൾ, കേക്ക് കട്ടിങ്, മിന്നൽ ബീറ്റ്സിന്റെ മ്യൂസിക്ക് നൈറ്റ്‌ തുടങ്ങിയ ഒട്ടേറെ പരിപാടികളോടെ ആഘോഷം പര്യവസാനിച്ചു. ബി കെ കെ രക്ഷാധികാരി ഷാജഹാൻ കരുവന്നൂർ ആമുഖ പ്രഭാഷണം നടത്തി. ബിന്ധ്യ രാജേന്ദ്രൻ മുഖ്യ കോ – കോർഡിനേറ്റർ ആയിരുന്നു. സെക്രട്ടറി അനൂപ് അഷറഫ് സ്വാഗതവും, ട്രഷറർ ജെൻസിലാൽ ഏ. […]
Read More