വെളിച്ചം വെളിയംങ്കോട് ബഹ്റൈൻ പ്രമുഖ മോട്ടിവേറ്റർ തസ്നി ബാനുവിനെ ആദരിച്ചു.
ഹൃസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ വെളിയംകോട് സ്വദേശിനിയും മൊട്ടിവേഷൻ കോച്ചുമായ തസ്‌നി ബാനു താജുദ്ധീൻക്ക് വെളിച്ചം വെളിയംകോട് ആദരവ് നൽകി. വ്യാഴാഴ്ച രാത്രി 8.30 ന് ബഹ്‌റൈൻ ഉമ്മുൽ ഹസ്സം ബാങ്കോക്ക് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ ബോധവൽക്കരണ സെമിനാറും ,ആദരിക്കൽ ചടങ്ങും നടന്നത്.പരിപാടിയിൽ വെളിയംകോട് സ്വദേശികളായ നിരവധിപേര് പങ്കെടുത്തു. പ്രവാസ ലോകത്തെ സമ്മർദ്ദങ്ങൾക്കും മാനസിക പിരിമുറുക്കങ്ങൾക്കുമിടയിൽ ഏറെ ആശ്വാസം നൽകുന്ന മൂല്യവത്തായ അറിവുകളും മാർഗ്ഗങ്ങളും പരിഹാരങ്ങളും പകർന്നു നൽകിയ ഏറെ ഉപകാരപ്രദമായ ബോവൽക്കരണവും […]









