ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി വോയ്‌സ് ഓഫ് ആലപ്പിയുടെ ആദ്യ രക്തദാനക്യാമ്പ്.
ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പി സൽമാനിയ ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നൂറിലധികം അംഗങ്ങൾ രക്തദാനം നടത്തി. രാവിലെ 7.00 ന് ആരംഭിച്ച ക്യാമ്പിൽ 11.20 ന് രെജിസ്ട്രേഷൻ അവസാനിപ്പിച്ചെങ്കിലും ബ്ലഡ് ഡൊണേഷൻ ഉച്ചയ്ക്ക് 1.30 വരെ നീണ്ടുനിന്നു. ബഹ്‌റൈനിലെ അനാഥരുടെ പിതാവ്, ബാബ ഖലീൽ എന്ന് വിളിപ്പേരുള്ള ഖലീൽ അബു ദൈലാമി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സന്ദർശിച്ച് ആശംസകൾ നേർന്നു. ബ്ലഡ് ഡൊണേഷന്റെ ഭാഗമായി നടന്ന പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി […]









