യൂട്യൂബർമാരിൽ മഹാഭൂരിപക്ഷവും സാമൂഹ്യവിരുദ്ധർ; ഇവർ മതസൗഹർദം തകർക്കുകയാണെന്ന് പി.വി അൻവർ എം.എൽ.എ
സംസ്ഥാനത്തെ യൂട്യൂബർമാരിൽ ഭൂരിപക്ഷവും സാമൂഹ്യവിരുദ്ധരും, കേരളത്തിന്റെ മതസൗഹാർദം നശിപ്പിക്കുന്ന തെമ്മാടികളുമാണെന്ന് പി.വി അൻവർ എം.എൽ.എ. പണമുണ്ടാക്കുകയെന്നത് മാത്രമാണ് അവരുടെ ഉദ്ദേശം. വർഗീയത വിളമ്പിക്കൊണ്ട് ഇവർ വ്യൂവർഷിപ്പ് കൂട്ടുമ്പോൾ, ഈ പ്രവർത്തികൊണ്ട് നാട് നശിക്കുന്നതിൽ ഇവർക്ക് പ്രശ്നമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘യഥാർഥ മാധ്യമപ്രവർത്തനം നടത്തുന്ന മാധ്യമപ്രവർത്തകരെ അങ്ങേയറ്റം ബഹുമാനിക്കുന്ന ആളാണ് ഞാൻ. കാരണം മാധ്യമങ്ങൾ ഇവിടെ ഉണ്ടെങ്കിൽ മാത്രമേ ജനാധിപത്യം നല്ല രീതിയിൽ മുന്നോട്ടു പോകൂ. എന്നാൽ അത് ആക്ഷേപമായി മാറുകയും വ്യക്തിഹത്യയായി മാറുകയും, പണമുണ്ടാക്കാനുള്ള മാർഗമാക്കി അതിനെ […]









