ബഹ്‌റൈൻ കേരളീയ സമാജവും ഇന്ത്യൻ എംബസിയും സംയുക്ത മായി സംഘടിപ്പിക്കുന്ന ഇൻഡോ-ബഹ്‌റൈൻ നൃത്ത സംഗീതോത്സവത്തിന് മെയ് 5ന് തിരി തെളിയും.
ആസാദികാ അമൃത് മഹോത്സവി’ന്റെയും, സമാജം 75 വർഷങ്ങൾ പിന്നിടുന്നതിൻ്റെയും ഭാഗമായാണ് ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസിന്റെ പിന്തുണയോടെ ബഹ്‌റൈൻ കേരളീയ സമാജവും ഇന്ത്യൻ എംബസിയും ചേർന്ന്, ഭാരതീയ കലകളുടെ പ്രചരണാർത്ഥം രണ്ടാമത് ഇൻഡോ ബഹ്‌റൈൻ കൾച്ചറൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ദിവസമായ മെയ് 5 നു മുഖ്യാതിഥി ആയി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരനൊപ്പം ഇന്ത്യൻ അംബാസിഡർ ശ്രീ പിയുഷ് ശ്രീവാസ്‌തവ , ശൈഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല […]









