സംസ്ഥാനത്തെ റേഷൻ കടകൾ ഈ മാസം 28 വരെ അടച്ചിടും; ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 5 വരെ നീട്ടും
സംസ്ഥാനത്തെ റേഷൻ കടകൾ ഈ മാസം 28 വരെ അടച്ചിടാൻ തീരുമാനം. ഇ പോസ് മെഷീനിലെ സാങ്കേതിക തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ നടപടി. 29 മുതൽ റേഷൻ വിതരണം ചെയ്യുക ഷിഫ്റ്റ് അടിസ്‌ഥാനത്തിലായിരിക്കും. ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 5 വരെ നീട്ടും. സെർവർ തകരാർ പരിഹരിക്കാൻ രണ്ട് ദിവസം ആവശ്യമാണെന്ന് NIC അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് 2023 ഏപ്രിൽ 27, 28 തിയിതികളിൽ റേഷൻകടകളുടെ പ്രവർത്തനം പൂർണ്ണമായും നിർത്തിവയ്ക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി ജി.ആർ അനിൽ […]









