ബികെഎസ് വനിതാവേദി മീ ആൻ്റ് മൈ വോവ് മോം” ലോഗോ പ്രകാശനം ചെയ്തു.
ബഹ്റൈൻ കേരളിയ സമാജം വനിതാവേദി നടത്തുന്ന ” മീ ആൻ്റ് മൈ വോവ് മോം” പരിപാടിയുടെ ലോഗോ പ്രകാശനം എഴുത്തുകാരനും ചലച്ചിത്ര നടനുമായ പ്രകാശ് രാജ് നിര്‍വഹിച്ചു.അമ്മയും മക്കളുമായുള്ള ആത്മബന്ധത്തിൽ കൂടി അവരുടെ സർവ്വതോമുഖമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് 2025 ജനുവരി മാസം ഈ പരിപാടി നടത്തുന്നത്. പങ്കെടുക്കുന്നവരുടെ അഭിരുചിക്കനുസരിച്ച് വ്യത്യസ്ഥമായ പരിപാടികൾ അവതരിപ്പിക്കാൻ ഇതിൽ അവസരമുണ്ടാകും.സിനിമാറ്റിക് ഡാൻസ്, ഹൃദയ ബന്ധങ്ങളും സാമൂഹിക പ്രതിബദ്ധതയും പ്രകടമാക്കാൻ കൂട്ടുകാരൊടും കുടുബത്തോടും ഒപ്പം ചെയ്യാവുന്ന സ്കിറ്റ് റൗണ്ട്,അമ്മയുടെയും, കുട്ടിയുടെയും പരസ്പര ബന്ധവും, […]









