ട്രെയിൻ ആക്രമണത്തിലെ പ്രതി പിടിയിലായെന്നത് വ്യാജവാർത്ത: ഐജി എ വിജയൻ
കോഴിക്കോട്:എലത്തൂരിൽട്രെയിൻആക്രമണത്തിലെപ്രതികസ്റ്റഡിയിലെന്ന വാർത്ത തള്ളി ഐജി എ.വിജയൻ. ട്രെയിനിനുള്ളിൽ തീയിട്ട സംഭവത്തിൽ ആരും പിടിയിലായിട്ടില്ലെന്നും പ്രതി എടിഎസിന്റെ കസ്റ്റഡിയിൽ ഇല്ലെന്നും ഐജി വ്യക്തമാക്കി.അതേസമയം എലത്തൂരിലെ ട്രെയിനിൽ തീ വെച്ച സംഭവം 18 അംഗ സംഘം അന്വേഷിക്കും. എഡിജിപി അജിത് കുമാർഅന്വേഷണത്തിന് നേതൃത്വം നൽകും. മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഇത് കൂടാതെ ക്രൈംബ്രാഞ്ച്ലോക്കൽ പൊലീസ്, ആന്റി ടെററിസ്റ്റ് സ്ക്വാഡ് എന്നിവയിൽ നിന്നും അന്വേഷണ മികവുള്ള ഉദ്യോഗസ്ഥരെയാണ് അന്വേഷണസംഘത്തിൽഉൾപ്പെടുത്തിയിരിക്കുന്നത്.ഡിവൈഎസ്പി ബൈജു പൗലോസ്, കോഴിക്കോട് ടൗൺ […]









