Business & Strategy

പത്തനംതിട്ട പ്രവാസി അസോസിയേഷൻ ലേഡീസ് വിങ്ങ് രൂപീകരിച്ചു.

പത്തനംതിട്ട ജില്ലയിലെ പ്രവാസികളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന പത്തനംതിട്ട പ്രവാസി അസോസിയേഷൻ ലേഡീസ് വിങ്ങ് രൂപീകരിച്ചു.സൽമാനിയ കലവറ റെസ്റ്റോറന്റിൽ നടന്ന യോഗ ത്തിൽ ലേഡീസ് വിങ്ങ് പ്രസിഡന്റ് ആയി ഷീലു വർഗീസിനെയും സെക്രട്ടറി ആയി ബിൻസി റോയിയെയും തെരഞ്ഞെടുത്തു. കൂടാതെ ജോയിന്റ് സെക്രട്ടറിയായി പ്രിൻസി അജിയെയും, സിജി തോമസ്, ലിഞ്ചു അനു, ശുഭ ബിനോയ്, സജീന നൗഫൽ എന്നിവരെ കോ-ഓർഡിനേറ്റർമാരായും ആണ് തെരഞ്ഞെടുത്തത്. ആഷാ ജി നായർ, മഞ്ചു മനോജ്, ബീന വർഗീസ്, വത്സല സജീവ്, കുസുമം […]
Read More

ബഹ്റൈൻ പ്രതിഭ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ബഹ്റൈൻ പ്രതിഭ സനദ് യൂനിറ്റും റിഫ മേഖല ഹെൽപ് ലൈനും സംയുക്തമായി സനദ് ആസ്റ്റർ ക്ലിനിക്കിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കാസിം മഞ്ചേരി അദ്ധ്യക്ഷനായ യോഗത്തിൽ ക്യാമ്പിൻ്റെ ഉത്ഘാടനം പ്രതിഭ രക്ഷാധികാരി അംഗവും ലോകകേരളസഭാ അംഗവുമായ സുബൈർ കണ്ണൂർ നിർവ്വഹിച്ചു. പ്രതിഭ ജനറൽ സെക്രട്ടറി പ്രതീപ് പതേരി, പ്രസിഡണ്ട് ജോയ് വെട്ടിയാടൻ, മുഖ്യ രക്ഷാധികാരി പി. ശ്രീജിത്, പ്രതിഭ നേതാവും ലോക കേരള സഭ അംഗവുമായ സി.വി. നാരായണൻ, റിഫ മേഖല സെക്രട്ടറി മഹേഷ്, രക്ഷാധികാരി ചന്ദ്രൻ […]
Read More

അമിത്ഷാ മാർച്ച് 12ന് തൃശ്ശൂരിലെത്തും; തേക്കിൻകാട് മൈതാനത്ത് ബിജെപി പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യും

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മാർച്ച് 12ന് തൃശ്ശൂരിലെത്തും. ബിജെപി സംസ്ഥാന അദ്ധ്യക്ഷനാണ് സന്ദർശനത്തെ പറ്റിയുള്ള സ്ഥിരീകരണം നൽകിയത്. മാർച്ച് 5 ന് നടക്കേണ്ട അമിത്ഷായുടെ തൃശ്ശൂർ സന്ദർശനമാണ് 12 ലേക്ക് മാറ്റിയത്. അന്നേ ദിവസം, തേക്കിൻകാട് മൈതാനത്ത് നടക്കുന്ന ബിജെപി പൊതുസമ്മേളനത്തെ അമിത്ഷാ അഭിസംബോധന ചെയ്യും. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ തെരെഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തിൽ അവിടുത്തെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്നത് അമിത് ഷായാണ്. അതിനാലാണ് മാർച്ച് അഞ്ചാം തീയതി തൃശൂരിൽ നടത്താനിരുന്ന പരിപാടി […]
Read More

ഹൈദരാബാദില്‍ വിടവാങ്ങല്‍ മത്സരം കളിച്ച് ടെന്നീസിനോട് വിടചൊല്ലി സാനിയ

ഹൈദരാബാദ്: കരിയര്‍ തുടങ്ങിയ ഇടത്തു തന്നെ സാനിയ മിര്‍സ ടെന്നീസ് റാക്കറ്റ് താഴെവെച്ചു. പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ച സാനിയ ഇന്ന് ഹൈദരാബാദിലെ ലാല്‍ ബഹാദൂര്‍ ടെന്നീസ് സ്റ്റേഡിയത്തില്‍ തന്‍റെ അവസാന മത്സരം കളിച്ചു. ദീര്‍ഘാലം മിക്സഡ് ഡബിള്‍സ് പങ്കാളിയായിരുന്ന രോഹന്‍ ബൊപ്പണ്ണ, ദീര്‍ഘകാല സുഹൃത്തും ഡബിള്‍സ് പങ്കാളിയുമായിരുന്ന ബെഥാനി മറ്റെക്, ക്രിക്കറ്റ് താരം യുവരാജ് സിംഗ് എന്നിവര്‍ക്കൊപ്പം പ്രദര്‍ശന മത്സരത്തില്‍ പങ്കെടുത്താണ് സാനിയ ടെന്നീസിനോട് വിടപറഞ്ഞത്. രണ്ട് പ്രദര്‍ശന മത്സരങ്ങള്‍ കളിച്ച സാനിയ […]
Read More

പ്രവാസി സംരംഭകർക്കായുള്ള ലോൺ മേള മാർച്ച് 7,8 തീയ്യതികളിൽ നടക്കും.

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ പ്രവാസി സംരംഭകർക്കായി ലോൺ മേള – മാർച്ച് 7,8 തീയ്യതികളിൽ നടക്കുമെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു. നോര്‍ക്ക റൂട്ട്‌സ്, കാനറ ബാങ്ക്, ആസ്റ്റര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കല്‍പകഞ്ചേരി മൈല്‍സ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പ്രവാസി സംരംഭകര്‍ക്കായി ലോണ്‍ മേള സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 7,8 തീയ്യതികളില്‍ മലപ്പുറം ജില്ലയിലെ കടുങ്ങാത്തുകുണ്ട് മൈല്‍സില്‍ വച്ചാണ് ലോണ്‍ മേള. സംരംഭങ്ങള്‍ തുടങ്ങാനോ വിപുലീകരിക്കാനോ താല്‍പര്യമുളള മലപ്പുറം ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കും പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, […]
Read More

ആറ്റുകാല്‍ പൊങ്കാലയ്‌ക്കൊരുങ്ങി തിരുവനന്തപുരം ; സുരക്ഷയ്ക്ക് 3300 പൊലീസുകാര്‍

ആറ്റുകാല്‍ പൊങ്കാലയ്‌ക്കൊരുങ്ങി തിരുവനന്തപുരം നഗരം. മുന്‍ വര്‍ഷങ്ങളെക്കാള്‍ ഭക്തരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷയ്ക്കായി 3300 പൊലീസ് ഉദ്യോഗസ്ഥരുണ്ടാകും. ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ 150 വൊളന്റിയര്‍മാര്‍, അഗ്‌നി രക്ഷാ സേനയുടെ 250 ജീവനക്കാര്‍ തുടങ്ങിയവര്‍ സേവനത്തിനുണ്ടാകും. കെഎസ്ആര്‍ടിസി 400 സര്‍വീസുകള്‍ നടത്തും. 1270 പൊതു ടാപ്പുകള്‍ സജ്ജീകരിച്ചു. ശുചീകരണത്തിന് മൂവായിരം പേരെ കോര്‍പറേഷന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 10.20 നാണ് അടുപ്പുവെട്ട്. ഉച്ചയ്ക്ക് 2.30 ന് നിവേദ്യം. അന്ന് രാത്രി കുത്തിയോട്ട […]
Read More

നാളെ ഡോക്ടർമാർ പണിമുടക്കും.

സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ നാളെ ഡോക്ടർമാർ പണിമുടക്കും. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. അത്യാഹിത വിഭാഗത്തെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ നിരന്തരം ആക്രമണങ്ങള്‍ നടക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ഐഎംഎയുടെ നിലപാട്. കര്‍ശന നടപടിയുണ്ടായില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നും ഐഎംഎ അറിയിച്ചു. ആശുപത്രി കൗണ്ടറിന്റെ ചില്ലും ചെടിച്ചട്ടികളും രോഗിയുടെ കൂട്ടിരിപ്പുകാര്‍ അടിച്ചു തകര്‍ത്തിരുന്നു. പ്രസവത്തിനിടെ കുഞ്ഞ് മരിച്ചിട്ടും ചികിത്സ വൈകിപ്പിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് രോഗിയുടെ ബന്ധുക്കള്‍ പറയുന്നു.
Read More

4 ഇടങ്ങളിലേക്ക് പുതിയ വിമാനസർവീസുകൾ പ്രഖ്യാപിച്ച് ഫ്ലൈ ദുബൈ.

ദുബൈ: ദുബൈയുടെ ബജറ്റ് വിമാനകമ്പനിയായ ഫ്ലൈ ദുബൈ  പുതിയതായി സൗദി അറേബ്യയിലെ നാല് ഇടങ്ങളിലേക്ക്  വിമാനസർവീസുകൾ നടത്തുമെന്ന് പ്രഖ്യാപിച്ചു. ഫ്ലൈ ദുബൈ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ അറിയിപ്പ് പ്രകാരം, ദുബൈ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് സൗദി അറേബ്യയിലെ ജിസാൻ, നജ്റാൻ, നിയോം, ഖൈസൂമ എന്നിവിടങ്ങളിലേക്കാണ് ഫ്ലൈ ദുബൈ പുതിയ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ജിസനിലേക്ക് ആഴ്ചയിൽ നാല് സർവ്വീസുകളും നജ്റാനിലേക്ക് ആഴ്ചയിൽ 3 സർവ്വീസുകൾ വീതവും നിയോം, ഖൈസൂമ എന്നിവിടകളിലേക്ക് ആഴ്ചയിൽ […]
Read More

ഐ സി എഫ് സ്നേഹസദസ്സ് വേറിട്ടൊരു അനുഭവം

മനാമ : കേരളത്തിന്റെ സൗഹൃദപ്പെരുമ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ഐ സി എഫ് നടത്തുന്ന സ്നേഹ കേരളം പ്രവാസത്തിന്റെ കരുതൽ എന്ന ക്യാമ്പയിന്റെ ഭാഗമായി ഐ സി എഫ് ഉമ്മുൽ ഹസ്സൻ സെൻട്രൽ സംഘടിപ്പിച്ച “സ്നേഹത്തണലിൽ നാട്ടോർമകളിൽ” സ്നേഹസദസ്സ് വേറിട്ടൊരു അനുഭവമായിരുന്നു എന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു .ഉമ്മുൽ ഹസം ബാങ്കോക് ഹാളിൽ നടന്ന സ്നേഹസദസ്സ് അഡ്വക്കേറ്റ് കെ എൻ സച്ചിൻദേവ് എം ൽ എ ഓണ്ലൈനിൽ ഉദ്ഘാടനം ചെയ്തു. ഐ സി എഫ് ബഹ്‌റൈൻ നാഷണൽ […]
Read More

സര്‍വകലാശാലകളില്‍ യോഗ അഭ്യസിപ്പിക്കാന്‍ സൗദി അറേബ്യ.

സര്‍വകലാശാലകളില്‍ യോഗ അഭ്യസിപ്പിക്കാന്‍ സൗദി അറേബ്യ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. സൗദി യോഗ കമ്മിറ്റി പ്രസിഡന്റ് നൗഫ് അല്‍-മറാവിയെ ഉദ്ധരിച്ച് വിവിധ വാർത്താ ഏജൻസികളും ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും മാനസ്സിക, ശാരീരിക ആരോഗ്യം സംരക്ഷിക്കാനായാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സൗദി യോഗ കമ്മിറ്റിയുമായി സൗദിയിലെ ചില പ്രധാന സര്‍വകലാശകള്‍ കരാറില്‍ എത്തിയെന്ന് നൗഫ് അല്‍- മറാവി വ്യക്തമാക്കി. യോഗയില്‍ പ്രാവീണ്യമുള്ളവര്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കൂടുതല്‍ അവസരം നല്‍കും. ശാരീരികയും മാനസ്സികവുമായി യോഗ അനവധി […]
Read More