Business & Strategy

95ാമത് ഓസ്കർ പുരസ്കാരം; അവതാരകയായി ദീപിക പദുക്കോൺ.

95ാമത് ഓസ്കർ പുരസ്കാര വേദിയിൽ അവതാരകരില്‍ ഒരാളായി നടി ദീപിക പദുക്കോൺ. 16 പേരാണ് ഓസ്‍കറിന് അവതാരകരായിട്ടുണ്ടാകുക. ദീപിക പദുക്കോണിന് പുറമേ റിസ് അഹമ്മദ്, എമിലി ബ്ലണ്ട്, ഗ്ലെൻ ക്ലോസ്, ജെന്നിഫര്‍ കോനെല്ലി, അരിയാന ഡിബോസ്, സാമുവല്‍ എല്‍ ജാക്സണ്‍, ഡ്വെയ്‍ൻ ജോണ്‍സണ്‍, മൈക്കല്‍ ബി ജോര്‍ഡൻ, ട്രോയ് കോട്‍സൂര്‍, ജോനാഥൻ മേജേഴ്സ്, മെലിസ മക്കാര്‍ത്തി, ജാനെല്‍ മോനെ, സോ സാല്‍ഡാന, ക്വസ്‍റ്റേ്ലാവ്, ഡോണി യെൻ എന്നിവരാണ് മറ്റ് അവതാരകര്‍. 2016ല്‍ ഓസ്‍കാര്‍ പ്രഖ്യാപനത്തിന് അവതാരകയായി ബോളിവുഡ് […]
Read More

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തൃശൂർ സന്ദർശനം മാറ്റി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തൃശൂർ സന്ദർശനം മാറ്റിവച്ചു. മറ്റൊരു ദിവസം അമിത് ഷാ കേരളത്തിലെത്തുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. മറ്റന്നാൾ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ തെരെഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തിൽ അവിടുത്തെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്നത് അമിത് ഷാ ആണ്. അതിന്റെ ഭാഗമായി അദ്ദേഹം തിരക്കിലാണെന്ന് ബിജെപി നേതൃത്വം അറിയിച്ചു. ആ ഒരു കാരണം കൊണ്ടാണ് അഞ്ചാം തീയതി തൃശൂരിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയത്. തീയതി പിന്നീട് അറിയിക്കുമെന്നും […]
Read More

യു എ ഇയിൽ ഭൂചലനം.

ദുബായ്:  എ ഇയിലെ ഫുജൈറയിൽ നേരിയ ഭൂചലനം. ഇന്ന് രാത്രി 8.03 നാണ് ദിബ്ബ അൽ ഫുജൈറയിൽ ഭൂചലനമുണ്ടായത്. റിക്ചർ സ്കെയിലിൽ 1.9 തീവ്രത രേഖപ്പെടുത്തിയതായി ദേശീയ ഭൗമനിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രദേശവാസികളിൽ പലർക്കും ഭൂചലനം അനുഭവപ്പെട്ടെങ്കിലും മറ്റ് നാശനഷ്ടങ്ങളില്ലെന്ന് അധികൃതർ അറിയിച്ചു.
Read More

സിജു​ ജോർജിന്​ ബഹ്റൈനിലെ മാധ്യമ പ്രവർത്തകർ യാത്രയയപ്പ്​ നൽകി

മനാമ: ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ്​ നാട്ടിലേക്ക്​ തിരിക്കുന്ന ഗൾഫ്​ മാധ്യമം ബഹ്​റൈൻ ബ്യൂറോ ചീഫ്​ സിജു ജോർജിന്​ ബഹ്​റൈനിലെ മലയാള മാധ്യമ പ്രവർത്തകർ യാത്രയയപ്പ്​ നൽകി. ഉമ്മുൽഹസം പാൻ ഏഷ്യ റസ്​റ്റോറന്‍റിൽ നടന്ന ചടങ്ങിൽ അശോക്​ കുമാർ(മാതൃഭൂമി), അനസ്​ യാസീൻ(ദേശാഭിമാനി), ബോബി തേവേരിൽ(ഗൾഫ്​ പത്രം), നൗഷാദ്​(ട്രൂതിങ്ക്​), സിറാജ്​ പള്ളിക്കര(മീഡിയ വൺ), പ്രദീപ്​ പുറവങ്കര(ഫോർ പി എം), ബേസിൽ നെല്ലിമറ്റം( മറുനാടൻ മലയാളി), ഹാരിസ്​(ബഹ്​റൈൻ വാർത്ത) രാജീവ്​(റേഡിയോരംഗ്​), പ്രവീൺ കൃഷ്ണ(ബി.എം.സി & 24 ന്യൂസ്​), റഫീഖ് അബ്ബാസ്​​(തേജസ്​ ഓൺലൈൻ), […]
Read More

തെരഞ്ഞെടുപ്പു കമ്മിഷന്‍ നിയമനത്തിന് മൂന്നംഗ സമിതി; പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും അംഗങ്ങള്‍

തെരഞ്ഞെടുപ്പു കമ്മിഷന്‍ നിയമനത്തിന് കൊളീജിയം മാതൃകയില്‍ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഭരണഘടനാ ബെഞ്ചിന്റെ വിധി. ജസ്റ്റിസുമാരായ കെ.എം ജോസഫ്, അജയ് രസ്തോഗി, അനിരുദ്ധ ബോസ്, ഹൃഷികേശ് റോയ്, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളുടെ നിയമന പ്രക്രിയയിൽ പരിഷ്കരണം ശുപാർശ ചെയ്യുന്ന ഹർജികൾ തീർപ്പാക്കിയത്. ഐക്യകണ്‌ഠ്യേനയാണ് അഞ്ചംഗ ബെഞ്ച് വിധി പറഞ്ഞത്. നിരവധി രാഷ്ട്രീയ പാർട്ടികൾ അധികാരത്തിൽ വന്നെങ്കിലും അവയൊന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതിന് നിയമം/നടപടി രൂപപ്പെടുത്തിയിട്ടില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. പാര്‍ലമെന്റ് […]
Read More

പ്രവചന മത്സര വിജയിക്ക് സമ്മാനം നൽകി വോയ്‌സ് ഓഫ് ആലപ്പി.

ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ വോയ്‌സ് ഓഫ് ആലപ്പി, ലോകക്കപ്പ് ഫുട്‍ബോൾ പ്രവചനമത്സര വിജയിയെ പ്രഖ്യാപിച്ചു. ഇരുന്നൂറോളംപേർ പങ്കെടുത്ത മത്സരത്തിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുത്തത്. വിജയിയായി തെരഞ്ഞെടുക്കപ്പെട്ട സാലി റഹ്മാന് TV സമ്മാനമായി നൽകി. വോയ്‌സ് ഓഫ് ആലപ്പി പ്രസിഡൻറ് സിബിൻ സലീമിൻറെയും ജനറൽ സെക്രട്ടറി ധനേഷ് മുരളിയുടെയും സാന്നിധ്യത്തിൽ ജോയിൻ സെക്രട്ടറി അശോകൻ താമരക്കുളം വിജയിക്ക് സമ്മാനം കൈമാറി. വോയ്‌സ് ഓഫ് ആലപ്പി ഫേസ്ബുക് പേജിൽ നവംബർ 28 മുതൽ ഡിസംബർ 13 വരെയാണ് […]
Read More

അടഞ്ഞുകിടക്കുന്ന വീടിന് നികുതി ഏര്‍പ്പെടുത്തില്ല; ബജറ്റ് നിര്‍ദേശത്തില്‍ നിന്ന് പിന്മാറി സര്‍ക്കാര്‍.

തിരുവനന്തപുരം: അടഞ്ഞുകിടക്കുന്ന വീടിന് നികുതി ഏര്‍പ്പെടുത്തില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍. അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് നിര്‍ദേശത്തില്‍ പ്രവാസികളുടെ അടക്കം ഭാഗത്ത് നിന്ന് എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം. തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ബജറ്റില്‍ അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് നികുതി ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോയത്. അടഞ്ഞുകിടക്കുന്ന വീടിന് നികുതി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തിരുവഞ്ചൂര്‍ […]
Read More

ചന്ദ്രനിലും ഇന്റർനെറ്റ് പദ്ധതിയുമായി നാസ

വാഷിങ്ടൻ: ചന്ദ്രനിൽ ഇന്റർനെറ്റ് സൗകര്യമൊരുക്കാൻ പദ്ധതിയുമായി യുഎസ് ബഹിരാകാശ ഏജൻസിയായ നാസ . മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള നാസയുടെ പദ്ധതിയായ ആർട്ടിമിസിന്റെ പരീക്ഷണദൗത്യം കഴിഞ്ഞ ഡിസംബറിൽ വിജയകരമായി നിർവഹിച്ചിരുന്നു. ചന്ദ്രനും ഭൂമിക്കുമിടയിൽ ഡേറ്റ കൈമാറ്റം എളുപ്പമല്ല. പ്രത്യേകിച്ച് ഭൂമിയെ അഭിമുഖീകരിക്കാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിന്ന്. എങ്കിലും സ്വകാര്യകമ്പനികളായ അക്വേറിയൻ സ്പേസ്, നോക്കിയ എന്നിവരുമായി സഹകരിച്ചാണ് നാസ പദ്ധതികൾ തയാറാക്കുന്നത്. അടുത്തവർഷം നടക്കുന്ന ആർട്ടിമിസ് 2 ന്റെ പരീക്ഷണ ദൗത്യത്തിനുശേഷം കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാകും.
Read More

ഹെൽത്ത് കാർഡിൻമേലുള്ള നിയമനടപടികൾ ഒരു മാസത്തിന് ശേഷം; ആരോഗ്യവകുപ്പ്

കേരളത്തിൽ ഹെൽത്ത് കാർഡിൻമേലുള്ള നിയമനടപടികൾ ഒരു മാസത്തിന് ശേഷം ആയിരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷ്യസുരക്ഷാ വകുപ്പ് എത്രത്തോളം പേർ ഹെൽത്ത് കാർഡ് എടുത്തു എന്നത് സംബന്ധിച്ച് പരിശോധന നടത്തുന്നതാണെന്ന് മന്ത്രി അറിയിച്ചു. രണ്ട് പ്രാവശ്യം ഹെൽത്ത് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ചിരുന്നു. പക്ഷേ ഹോട്ടൽ റസ്റ്റോറൻറ് സംഘടനാ പ്രതിനിധികളുടെ അഭ്യർത്ഥന മാനിച്ചാണ് എല്ലാവർക്കും ഹെൽത്ത് കാർഡ് ലഭ്യമാക്കാനായി ഒരു മാസം കൂടി സാവകാശം നൽകുന്നത്. ഇനിയൊരു സാവകാശം ഉണ്ടായിരിക്കുന്നതല്ലെന്നും അതുകൊണ്ട് തന്നെ ഈ കാലാവധിക്കുള്ളിൽ […]
Read More