കേരളത്തിൽ വീണ്ടും നിക്ഷേപ തട്ടിപ്പ്; കാസർഗോഡ് ജിബിജി സ്ഥാപന ഉടമ കസ്റ്റഡിയിൽ
കേരളത്തിൽ വീണ്ടും നിക്ഷേപ തട്ടിപ്പ്.ഇത്തവണ കാസർഗോഡ് ജിബിജി എന്ന സ്ഥാപനമാണ് നിക്ഷേപ തട്ടിപ്പ് നടത്തിയത്. കാസർഗോഡ് ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് (ജിബിജി) നിധി ലിമിറ്റഡ് സ്ഥാപനത്തിന്റെ ഉടമയും ചെയർമാനുമായ വിനോദ് കുമാർ പോലീസ് കസ്റ്റഡിയിൽ. ഉടമയെ കൂടാതെ മൂന്ന് ഡയറക്ടർ ബോർഡ് അംഗങ്ങളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടൻ തന്നെ രേഖപ്പെടുത്തും. നാല് ജില്ലകളിലായി 5500ൽ അധികം നിക്ഷേപകർ ഈ തട്ടിപ്പിന് ഇരയായെന്ന് അന്വേഷണ സംഘം കണ്ടെത്തി. കൂടുതൽപേർ പരാതിയുമായി എത്തുമെന്നാണ് പൊലീസ് വിശ്വസിക്കുന്നത്. കാസർഗോഡ് […]









