Business & Strategy

ഖത്തർ ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്;കാന‌റികളുടെ കണ്ണീരിൽ കുതിർന്ന് എജ്യുക്കേഷണൽ സിറ്റി സ്റ്റേഡിയം

ദോഹ ∙ പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ ടീമായ ബ്രസീലിനെ വീഴ്ത്തി ക്രൊയേഷ്യ തുടർച്ചയായ രണ്ടാം ലോകകപ്പ് സെമിയിൽ. ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ക്രൊയേഷ്യയുടെ വിജയം. ക്രൊയേഷ്യയ്ക്കായി നിക്കോളാ വ്ലാസിച്ച്, ലോവ്‌റോ മയർ, ലൂക്കാ മോഡ്രിച്ച്, മിസ്‌ലാവ് ഓർസിച്ച് എന്നിവർ ലക്ഷ്യം കണ്ടു. ബ്രസീലിനായി കാസമിറോ, പെഡ്രോ എന്നിവർ ലക്ഷ്യം കണ്ടെങ്കിലും ആദ്യ കിക്കെടുത്ത റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക്ക് ലിവാക്കോവിച്ച് തടുത്തിട്ടു. നാലാം കിക്കെടുത്ത മാർക്വീഞ്ഞോസിന്റെ ഷോട്ട് പോസ്റ്റിൽത്തട്ടി […]
Read More

ഐഎസ്ആർഒ ഗൂഢാലോചനാ കേസ്: മൂന്ന് മുൻ ഉദ്യോഗസ്ഥരുടെ മുൻകൂർജാമ്യഹർജി മാറ്റി.

കൊച്ചി : ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ പ്രതികളായ മൂന്ന് മുൻ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഈമാസം 15 ലേക്ക് മാറ്റി. മുൻ ഗുജറാത്ത് ഡിജിപി ആർബി ശ്രീകുമാർ, ഐബി മുൻ ഡെപ്യൂട്ടി ഡയറക്ടർ പി. എസ് ജയപ്രകാശ്,വി കെ മൈനി എന്നിവരുടെ ജാമ്യഹർജിയാണ് മാറ്റിയത്. ഹൈക്കോടതി നേരത്തെ മൂന്ന് പേർക്കും മുൻകൂർ ജാമ്യം അനുവദിച്ചിരുന്നെങ്കിലും സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. ജയിൻ കമ്മിറ്റി റിപ്പോർട്ട് പരിഗണിക്കാതെയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ജയിൻ കമ്മിറ്റി റിപ്പോർട്ടിലെ […]
Read More

ഫേബർ കാസ്റ്റൽ സ്പെക്ട്ര 2022ന് ഇന്ന് (ഡിസംബർ 9ന്) ഇന്ത്യൻ സ്കൂളിൽ തുടക്കമായി.

ബഹ്‌റൈൻ: ഇന്ത്യൻ എംബസ്സിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് എല്ലാ വർഷവും നടത്തി വരുന്ന സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഏറ്റവും വലിയ കലാമത്സരമായ ഫേബർ കാസ്റ്റൽ സ്പെക്ട്ര 2022ന് ഇന്ത്യൻ സ്കൂളിൽ ഇന്ന് (ഡിസംബർ 9ന് )വെള്ളിയാഴ്ച തുടക്കമായി. 14 മാത്തെ തവണയാണ് സ്പെക്ട്ര അരങ്ങേറുന്നത്. കോവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷം ഓൺലൈൻ പ്ലാറ്റ് ഫോമിലായിരുന്നു മത്സരം സംഘടിപ്പിച്ചിരുന്നത്. 25ഓളം വിദ്യാലയങ്ങളിൽ നടക്കുന്ന പ്രാഥമിക റൗണ്ടിൽ നിന്ന് വിജയിക്കുന്നവരാണ് ഇത്തവണത്തെ ഫൈനൽ മത്സരത്തിൽ പങ്കെടുത്തത്. […]
Read More

‘കുറ്റസമ്മതം നടത്തിയത് പൊലീസ് നിർബന്ധിച്ചത് കൊണ്ട്’; ഷാരോൺ കൊലപാതകക്കേസ് പ്രതി ഗ്രീഷ്മ മൊഴി മാറ്റി

തിരുവനന്തപുരം:പാറശാല ഷാരോൺ കൊലപാതക്കേസിലെ പ്രതി ഗ്രീഷ്മ മൊഴിമാറ്റി. കുറ്റസമ്മതം നടത്തിയത് പൊലീസ് നിർബന്ധിച്ചിട്ടെന്ന് ഗ്രീഷ്മ കോടതിയിൽ പറഞ്ഞു. നെയ്യാറ്റിൻകര   ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഗ്രീഷ്മ രഹസ്യ മൊഴി നൽകിയത് . ഷാരോണിനെ കൊലപ്പെടുത്തിയെന്ന് നേരത്തെ ഗ്രീഷ്മ കുറ്റസമ്മതം നടത്തിയിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധുവിന്‍റെയും അമ്മാവന്‍ നിർമൽകുമാറിന്റെയും ജാമ്യാപേക്ഷ കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു.  അന്വേഷണം നടക്കുന്ന ഘട്ടത്തിൽ ജാമ്യം നൽകാനാവില്ലെന്ന് കോടതി പറഞ്ഞു. പ്രതികൾ കുറ്റം ചെയ്തതിന് തെളിവുണ്ടെന്നും അന്വേഷണം അന്തിമഘട്ടത്തിൽ ആയതിനാൽ പ്രതികൾക്ക് ജാമ്യം […]
Read More

ഖത്തർ ലോകകപ്പിൽ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും,

ഖത്തർ ലോകകപ്പിൽ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. ആരാധകരുടെ പ്രിയ ടീമുകളായ ബ്രസീലും അർജന്റീനയും ഇന്ന് കളത്തിലിറങ്ങും.ഖത്തർ ലോകകപ്പിലെ ആദ്യ ക്വാർട്ടർ ഫൈനൽ ഇന്ന് ഇന്ത്യൻ സമയം രാത്രി 8.30ന് എഡ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് നടക്കുക. ബ്രസീൽ ക്രൊയേഷ്യയെ നേരിടുമ്പോൾ, നെതർലാൻഡ്സ് ആണ് അർജന്റീനയുടെ എതിരാളികൾ.ക്വാർട്ടർ ഫൈനലിൽ ഇന്ന് ബ്രസീലിന് മുന്നിലുളളത് നിലവിലെ റണ്ണേഴ്സ് അപ്പുകളായ ക്രോയേഷ്യയാണ്. അർജന്റീനയെ വെല്ലുവിളിക്കാൻ എത്തുന്നത് കരുത്തരായ നെതർലൻഡ്സും.ഡിപോൾ, ഡി മരിയ എന്നീ സുപ്രധാന താരങ്ങൾ ഇന്ന് കളിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്. ഫ്രാങ്കി […]
Read More

സൽമാൻ രാജാവ് നിർദ്ദേശം നൽകി; നൈജീരിയൻ സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചു.

റിയാദ്: നൈജീരിയൻ ഇരട്ടകളായ ഹസാനയെയും ഹസീനയേയും അവരുടെ വേർപിരിയൽ നടപടിക്രമത്തിന്റെ സാധ്യത നിർണ്ണയിക്കാനായി റിയാദിലെത്തിച്ചു.സൽമാൻ രാജാവിന്റെ നിർദ്ദേശ പ്രകാരം ഹസാനയും ഹസീനയും വ്യാഴാഴ്ചയാണ് റിയാദിലെ കിങ്  ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അവരുടെ മാതാപിതാക്കളോടൊപ്പമാണ് എത്തിച്ചത്.ഇവരെ ഉടൻ തന്നെ നാഷനൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ചേർന്ന് ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള സഊദി ദേശീയ പരിപാടിക്കും അവരുടെ മാനുഷിക പ്രവർത്തനങ്ങൾക്കും. റോയൽ കോർട്ടിലെ ഉപദേഷ്ടാവും കിങ് സൽമാൻ […]
Read More

ഐവൈസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു.

സൽമാനിയ: ഐവൈസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വെച്ചു ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരുപാടിയിൽ യൂത്ത്‌ കോൺഗ്രസ്സ് മുൻ സംസ്ഥാന പ്രസിഡന്റും ഇടുക്കി എം പിയുമായ അഡ്വ. ഡീൻ കുര്യാക്കോസ് ‘സമകാലിക ഇന്ത്യയും യുവാക്കളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി’. ജനുവരി മാസത്തിൽ സംഘടിപ്പിക്കുന്ന ഐ വൈ സി സി യൂത്ത് ഫെസ്റ്റ് 2023-ന്റെ ക്ഷണക്കത്ത് അദ്ദേഹം ഐവൈസിസി-ലെ ഒൻപത് ഏരിയ ഭാരവാഹികൾക്ക് നൽകി ഉദ്‌ഘാടനം […]
Read More

ഇൻസ്പയർ” എക്‌സിബിഷൻ പോസ്റ്റർ പ്രകാശനം ചെയ്തു

മനാമ: ബഹ്‌റൈൻ പാർലമെന്റ് മുൻ അധ്യക്ഷൻ ഖലീഫ ബിൻ അഹമ്മദ് അൽ ദഹ്‌റാനിയുടെ രക്ഷാധികാരത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ കാപിറ്റൽ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ചു നടത്തുന്ന എക്സിബിഷന്റെ പോസ്റ്റർ പ്രകാശനം കെ.എൻ. എം സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ. ഹുസൈൻ മടവൂർ നിർവഹിച്ചു.പ്രവാസികൾക്ക് തങ്ങളുടെ പ്രവർത്തനങ്ങൾ നടത്താനും ഏകോപിപ്പിക്കാനും ഏറെ സ്വാതന്ത്ര്യം ലഭിക്കുന്ന രാജ്യമാണ് ബഹ്‌റൈൻ എന്നത് അദ്ദേഹം എടുത്തു പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ പരിഗണിക്കുന്ന ബഹ്‌റൈൻ ഭരണാധികാരികളുടെ സ്നേഹവും കാരുണ്യവും നന്ദിയോടെയാണ് ഇവിടെയുള്ള […]
Read More

പരിശീലകൻ ലൂയിസ് എൻറിക്കെയെ പുറത്താക്കി സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ,

ഖത്തർ ലോകകപ്പ് പ്രീ ക്വാർട്ടറിൽ മൊറോക്കോയോട് പരാജയപ്പെട്ട് ടീം പുറത്തായതിനു പിന്നാലെയാണ് ഫെഡറേഷൻ്റെ നടപടി. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ എൻറിക്കെ ഇക്കാര്യം അറിയിച്ചത് .2018 ലാണ് എൻറികെ ടീമിൻ്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. ചൊവ്വാഴ്ച നടന്ന പ്രീക്വാർട്ടറിൻ്റെ മുഴുവൻ സമയത്തും അധികസമയത്തും സമനില ആയപ്പോൾ പെനാൽറ്റി ഷൂട്ടൗട്ടിലാണ് വിജയികളെ തീരുമാനിച്ചത്. ഷൂട്ടൗട്ടിൽ 3-0 എന്ന സ്കോറിനായിരുന്നു മൊറോക്കൻ ജയം.ലോകകപ്പിൽ സ്പെയിൻ്റെ കളിരീതിക്കെതിരെയും എൻറിക്കെയുടെ തന്ത്രങ്ങൾക്കെതിരെയും വിമർശനങ്ങൾ ശക്തമായിരുന്നു. സെർജിയോ റാമോസിനെ പരിഗണിക്കാതെ ടീം പ്രഖ്യാപിച്ച എൻറിക്കെ പല […]
Read More

അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്;ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്ബയിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി 50 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ഇ ഹെല്‍ത്ത് രൂപകല്‍പ്പന ചെയ്ത ശൈലി ആപ്പിന്റെ സഹായത്തോടെ ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ട് വീട്ടിലെത്തിയാണ് സ്‌ക്രീനിംഗ് നടത്തുന്നത്. ലഭ്യമായ വിവരങ്ങള്‍ തത്സമയം ആരോഗ്യ വകുപ്പിനറിയാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും ആവശ്യമുള്ളവര്‍ക്ക് സൗജന്യ രോഗ നിര്‍ണയവും […]
Read More