ഫിഫ ലോകകപ്പ് ഫുട്ബോളിന് ഇന്ന് ഖത്തറിൽ തുടക്കം; ഉദ്ഘാടന പരിപാടികൾ എവിടെ കാണാം.
ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടും ദോഹ: കാൽപ്പന്തു കളി ആവേശമായ ഫിഫ ലോകകപ്പ് ഫുട്ബോളിന് ഇന്ന് ഖത്തറിൽ തുടക്കം. ദോഹയിലെ അല്‍ ബെയ്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന പരിപാടികൾ നടക്കുക. 60,000 ത്തോളം പേർ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കും. ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടും. എവിടെയാണ് ഫിഫ ലോകകപ്പ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്? ഫിഫ ലോകകപ്പ് ഉദ്ഘാടന ചടങ്ങുകൾ ദോഹയിലെ അല്‍ ബെയ്ത് സ്റ്റേഡിയത്തിലാണ് നടക്കുക. ഈ സ്റ്റേഡിയത്തിൽതന്നെയാണ് രാത്രി 9.30 ന് […]









