രഞ്ജി ട്രോഫി: റെക്കോർഡുമായി വിദർഭ.
രഞ്ജി ട്രോഫിയിൽ പുതിയ റെക്കോർഡുമായി വിദർഭ. ഗുജറാത്തിനെതിരെ രണ്ടാം ഇന്നിംഗ്സിൽ 73 റൺസ് പ്രതിരോധിച്ച് വിജയിച്ചതോടെയാണ് വിദർഭ റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്. രണ്ടാം ഇന്നിംഗ്സിൽ 54 റൺസിന് ഗുജറാത്തിനെ ഓളൗട്ടാക്കിയ വിദർഭ 18 റൺസിന് വിജയിച്ചു. രഞ്ജി ചരിത്രത്തിൽ തന്നെ പ്രതിരോധിക്കപ്പെടുന്ന ഏറ്റവും കുറഞ്ഞ സ്കോർ ആണിത്.ബീഹാറിൻ്റെ റെക്കോർഡാണ് വിദർഭ തകർത്തത്. വിദർഭയ്ക്കായി സ്പിന്നർ ആദിത്യ സർവടെയാണ് തിളങ്ങിയത്. താരം 17 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിംഗ്സിൽ വിദർഭ 74 റൺസിന് ഓളൗട്ടായി. […]









