ബഹ്‌റൈൻ സെൻറ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജനപ്രസ്ഥാനം വജ്ര ജൂബിലി ആഘോഷങ്ങൾ സമാപിച്ചു
ബഹ്‌റൈൻ: സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം 2022 ഡിസംബർ 23 വെള്ളിയാഴ്ച കെ.സി.എ ഹാളിൽ വച്ച് നടത്തപ്പെട്ടു. സമൂഹത്തിൽ യുവാക്കളുടെ പങ്കിനെക്കുറിച്ചും, ഉത്തരവിദിത്വത്തെക്കുറിച്ചും ഓർമ്മിപ്പിച്ചുകൊണ്ട് മലങ്കര ഓർത്തഡോക്സ് സഭയുടെ കൽക്കട്ട ഭദ്രാസനാധിപനും, സൺഡേസ്കൂൾ പ്രസിഡന്റുമായ അഭി. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത ഉദ്‌ഘാടനം നിർവഹിച്ചു. ബഹ്‌റൈൻ യുവജന പ്രസ്ഥാനത്തിൻറെ പ്രവർത്തനങ്ങളെ അദ്ദേഹം ചടങ്ങിൽ അഭിനന്ദിച്ചു. യുവജനപ്രസ്ഥാനം പ്രസിഡന്റും കത്തീഡ്രൽ […]









