എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി.
എല്‍ദോസ് കുന്നപ്പിള്ളിലിന് എതിരെ ബലാത്സംഗക്കുറ്റം ചുമത്തി. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് ബലാത്സംഗ കുറ്റം ചുമത്തിയത്. എല്‍ദോസിനെതിരെ തുടര്‍ നിയമ നടപടികള്‍ക്കുള്ള അനുമതിക്കായി അന്വേഷണ സംഘം സ്പീക്കറെ സമീപിക്കും. തന്നെ തട്ടിക്കൊണ്ടുപോയെന്നും പീഡിപ്പിച്ചെന്നും പരാതിക്കാരി ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നിലും ആവര്‍ത്തിച്ചതിന് പിന്നാലെയാണ് എംഎല്‍എയ്‌ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയത്. എല്‍ദോസ് കുന്നപ്പിള്ളില്‍ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‌കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി. കേസ് തീര്‍പ്പാക്കാന്‍ പണം വാഗ്ദാനം ചെയ്‌തെന്നും കോവളം പൊലീസ് കേസെടുക്കാതെ […]









