അവയവ ദാനത്തിലൂടെ 4 പേര്‍ക്ക് പുതുജീവനേകി 17കാരന്‍ അമല്‍ കൃഷ്ണ യാത്രയായി.
കൊച്ചി: (https://bahrainmediacity.com/news-portal-2/) അവയവദാനത്തിലൂടെ നാലുപേര്‍ക്ക് പുതുജീവനേകി അമല്‍ കൃഷ്ണ (17) യാത്രയായി. തൃശൂര്‍ വല്ലച്ചിറ സ്വദേശിയായ വിനോദിന്റെയും മിനിയുടെയും ഏക മകനായ അമലിനെ നവംബര്‍ 17നാണ് തലവേദനയെയും ഛര്‍ദിയെയും തുടര്‍ന്ന് തൃശൂരിലെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് സ്‌ട്രോക് സംഭവിക്കുകയും അവിടെ നിന്ന് ഗുരുതരാവസ്ഥയില്‍ 22ന് പുലര്‍ചെ കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ എത്തിക്കുകയും ചെയ്തു. സ്‌ട്രോകിനെ തുടര്‍ന്ന് തലച്ചോറിന്റെ ഇടത്തെ ഭാഗത്തെ പ്രവര്‍ത്തനം നിലച്ച നിലയിലാണ് അസ്റ്റര്‍ മെഡ്‌സിറ്റിയില്‍ എത്തിച്ചത്. ഇതേ തുടര്‍ന്ന് 25ന് രാവിലെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയും ചെയ്തു. […]









