ലോക്സഭ തെരഞ്ഞെടുപ്പ് : കോൺഗ്രസിന് കണ്ടെത്തേണ്ടത് മൂന്ന് സ്ഥാനാർഥികളെ; സുധാകരന് പകരം കണ്ണൂരിൽ കെസി വേണുഗോപാലോ? സാധ്യത ഇങ്ങനെ
ലോക്സഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ മുന്നണികളെല്ലാം മണ്ഡലത്തിലേക്ക് അനുയോജ്യനായ സ്ഥാനാർഥിയാരെന്ന അന്വേഷണത്തിലാണ്. മണ്ഡലവുമായുള്ള ബന്ധവും, വിജയ സാധ്യതയും പ്രവർത്തന പരിചയവും തുടങ്ങി വിവിധ മാനദണ്ഡങ്ങളിലൂടെയാണ് രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ സ്ഥാനാർഥികളെ തീരുമാനിക്കുന്നത്. എന്നാൽ കേരളത്തിലെ കോൺഗ്രസിന് ഇത്തവണ ഈ ജോലി വളരെ എളുപ്പമാണ്. തങ്ങളുടെ ഭൂരിഭാഗം സീറ്റുകളിലും സിറ്റിങ്ങ് എംപിമാരെ തന്നെയാകും പാർട്ടി മത്സരിപ്പിക്കുക. മത്സരിക്കാനില്ലെന്ന് എംപിമാർ നിലപാടെടുത്താൽ മാത്രമാകും പുതിയ സ്ഥാനാാർഥിയെ കണ്ടെത്തേണ്ടിവരിക. നിലവിലെ സാഹചര്യത്തിൽ രണ്ട് മണ്ഡലങ്ങളാണ് ഇത്തരത്തിൽ പാർട്ടിയ്ക്ക് മുന്നിലുള്ളത്. കെപിസിസി അധ്യക്ഷൻ കെ […]