Business & Strategy

കേരളത്തിൽ എയിംസ് അടുത്ത സാമ്പത്തിക വർഷം?; സൂചന നൽകി കേന്ദ്രം

തിരുവനന്തപുരം∙ കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനുള്ള ശുപാർശ അടുത്ത സാമ്പത്തിക വർഷത്തിൽ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയിൽ (പിഎംഎസ്എസ്‌വൈ) ഉൾപ്പെടുത്തുമെന്ന്‌ സൂചന. കേരളത്തിലെ എയിംസിന് തത്വത്തിൽ അംഗീകാരം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രാലയം, ധനമന്ത്രാലയത്തെ സമീപിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് 2026-27 സാമ്പത്തിക വർഷത്തെ പിഎംഎസ്എസ്‌വൈയിൽ പദ്ധതി നിർദേശം മുന്നോട്ടുവയ്ക്കാൻ ധനമന്ത്രാലയം ആവശ്യപ്പെട്ടതെന്ന് വിവരവാവകാശ മറുപടിയിൽ ആരോഗ്യമന്ത്രാലയം അറിയിച്ചു. കേരളത്തിലെ എയിംസ് സംബന്ധിച്ച് ഒരു ബജറ്റിലും പ്രഖ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി എയിംസ് അനുവദിക്കുന്നതു സംബന്ധിച്ച് ബിജെപിയും മറ്റു […]
Read More

എസ് എൻ സി എസ് എഡ്യൂക്കേഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റോക്ക് ട്രേഡിങ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു

ബഹ്‌റൈനിലെ പ്രമുഖ ധനകാര്യ വിദ്യാഭ്യാസ വിദഗ്ദ്ധനായ ബോണി ജോസഫിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 13 വെള്ളിയാഴ്ച വൈകിട്ട് 7:45 നു എസ് എൻ സി എസ് സിൽവർ ജൂബിലി ഹാളിൽ വെച്ചാണ് പഠന ക്ലാസ് നടത്തിയത്. സന്തുഷ്ടമായ കുടുംബ ജീവിതത്തിനു സാമ്പത്തിക അച്ചടക്കത്തിന്റെ പ്രാധാന്യവും സുരക്ഷിതമായ നിക്ഷേപ മാർഗ്ഗങ്ങളെക്കുറിച്ചും രണ്ടു മണിക്കൂർ നീണ്ട പരിപാടിയിൽ പരാമർശിച്ചു. എസ്‌ എൻ സി എസ്‌ ചെയർമാൻ കൃഷ്‌ണകുമാർ ഡി, ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ്‌ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. […]
Read More

ഐ.വൈ.സി.സി ബഹ്‌റൈൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റ് സൽമാനിയ കെ.സി.എ ഓഡിറ്റോറിയത്തിൽ വെച്ച് പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ്‌ റിച്ചി കളത്തുരേത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേശീയ ജനറൽ സെക്രട്ടറി സലിം അബുതാലിബ് സ്വാഗതം ആശംസിച്ചു.സയീദ് റമദാൻ നദ്‌വി, ബഹറിൻ മലയാളി സി.എസ്.ഐ ഇടവക വികാരി റവ. ഫാദർ മാത്യൂസ് ഡേവിഡ് എന്നിവർ ചടങ്ങിൽ റമദാൻ സന്ദേശങ്ങൾ നൽകി.പ്രമുഖ മാധ്യമപ്രവർത്തകൻ സോമൻ ബേബി, ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ […]
Read More

വോയ്‌സ് ഓഫ് ആലപ്പി ബീച്ച് ക്ലീൻ അപ്പ് ഡ്രൈവ് സംഘടിപ്പിച്ചു

വോയ്‌സ് ഓഫ് ആലപ്പി സൽമാബാദ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ബീച്ച് ക്ലീൻ അപ്പ് ഡ്രൈവ് സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ഭാഗമായിട്ടായിരുന്നു ഈ ശുചീകരണ ക്യാമ്പയിൻ. നോർത്തേൺ ഗോവെർണറേറ്റ് മുനിസിപ്പാലിറ്റിയുടെയും, മിനിസ്ട്രി ഓഫ് ഇന്റീരിയറിന്റെയും അനുമതിയോടെ മൽകിയ ബീച്ചിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ, ഉപേക്ഷിക്കപ്പെട്ട കുപ്പികൾ, മറ്റ് മാലിന്യങ്ങൾ എന്നിവ ശേഖരിക്കുകയും അവിടെ നിന്നും നീക്കം ചെയ്യുകയും ചെയ്‌തു. തുടർന്ന് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയുമെടുത്താണ് പരിപാടി അവസാനിച്ചത്.സൽമാബാദ് ഏരിയ സെക്രട്ടറി വിനേഷ് കുമാർ സ്വാഗതം […]
Read More

പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ തുണയായി മനോജ് ജയിലഴിക്കുള്ളിൽ നിന്ന് പുറത്തേക്ക്

ഒരു പതിറ്റാണ്ടിലേറെയായി സ്വന്തം കുംബാംഗങ്ങളേ കാണുവാനോ നാട്ടിൽ പോകുവാനോ കഴിയാതെ സുഹൃത്തിൻ്റെ ചതിയിൽപ്പെട്ട് ജയിലഴിക്കുള്ളിലായിരുന്ന മനോജ് എന്ന തിരുവനന്തപുരം സ്വദേശിക്കാണ് പ്രവാസി ലീഗൽ സെൽ തുണയായത്.വൈ.പ്രസി. ജാസിം കരിക്കോടിൻ്റെ ശ്രദ്ധയിലേക്ക് സഹായമഭ്യർത്തിച്ചു വന്ന കേസായതുകൊണ്ട് ഒമാൻ സെസ്ട്രൽ ജയിലിൽ കിടക്കുന്ന മനോജിനെ ജാസിമിൻ്റെ നേതൃത്വത്തിൽ പ്രവാസി ലീഗൽ സെൽ അംഗങ്ങൾ പോയി കാണുകയും കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തതിൻ പ്രകാരം ഏഴ് മാസത്തെ നിരന്തരമായ ശ്രമത്തിലൂടെയാണ് ജയിൽ മുക്തനായത്. സുഹൃത്തും ബിസിനസ്സ് പാർട്ട്ണറുമായ ദീപു നായർ ബിസിനസ്സ് […]
Read More

തിരുവമ്പാടി-പട്ടാമ്പി സീറ്റുകൾ ലീഗും കോൺഗ്രസും വെച്ചുമാറും, ധാരണയായി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, പാലക്കാട് ജില്ലയിലെ പട്ടാമ്പി സീറ്റുകൾ വെച്ചുമാറും. യുഡിഎഫിൽ ഇതുസംബന്ധിച്ച ധാരണയായി. നിലവിൽ മുസ്ലീം ലീഗ് മത്സരിക്കുന്ന തിരുവമ്പാടിയിൽ കോൺഗ്രസും കോൺഗ്രസ് മത്സരിക്കുന്ന പട്ടാമ്പിയിൽ മുസ്ലീം ലീഗും സ്ഥാനാർഥിയെ നിർത്തും. നിലവിൽ എൽഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ് പട്ടാമ്പിയും തിരുവമ്പാടിയും. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം, തിരുവമ്പാടിയിൽ ക്രിസ്ത്യൻ സ്ഥാനാർത്ഥി വരണമെന്ന സഭയുടെ താത്പര്യം തുടങ്ങിയവ പരിഗണിച്ചാണ് സീറ്റ് മാറ്റം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ഘട്ടത്തിൽത്തന്നെ മലപ്പുറം ഡിസിസി പ്രസിഡന്റ് […]
Read More

ട്രംപിന്റെ വസതിയിൽ അതിക്രമിച്ചു കയറാൻ ശ്രമം; ആയുധധാരിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

പാം ബീച്ച്, ഫ്ലോറിഡ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ സ്വകാര്യ വസതിയായ മാർ-എ-ലാഗോയിൽ സുരക്ഷാ വേലി ഭേദിച്ച് അകത്തുകയറാൻ ശ്രമിച്ച യുവാവിനെ യുഎസ് സീക്രട്ട് സർവീസ് വെടിവെച്ചു കൊന്നു. ഞായറാഴ്ച പുലർച്ചെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.വടക്കൻ കരോലിനയിൽ നിന്നുള്ള ഇരുപതുകാരനാണെന്ന് പ്രാഥമിക വിവരം. ഇയാൾ കൊല്ലപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. ഇയാളുടെ പക്കൽ ഒരു ഷോട്ട്ഗണ്ണുംഇന്ധനം നിറച്ച ക്യാനും ഉണ്ടായിരുന്നതായി സീക്രട്ട് സർവീസ് അറിയിച്ചു. പുലർച്ചെ 1:30-ഓടെ വസതിയുടെ വടക്കേ കവാടത്തിലൂടെയാണ് ഇയാൾ അകത്തുകയറാൻ ശ്രമിച്ചത്. മറ്റൊരു […]
Read More

കുടുംബ സൗഹൃദ വേദി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

പുണ്യങ്ങളുടെ മാസമായ റെമദാൻ മാസത്തിൽ ബഹ്‌റൈനിലെ അറിയപ്പെടുന്ന സംഘടന ആയ കുടുംബ സൗഹൃദ വേദി ലേബർ തൊഴിലാളികൾ,ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തു പ്രവർത്തിക്കുന്നവർ,കുടുംബ സൗഹൃദ വേദി കുടുംബാംഗങ്ങൾ എന്നിങ്ങനെ 500 ഇൽ പരം ആളുകളെ സംഘടിപ്പിച്ചു കൊണ്ട് ഒരു മെഗാ ഇഫ്താർ സംഗമം നടത്തി. സംഘടനയുടെ ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ സ്വാഗതം അർപ്പിച്ചു,സൗഹൃദത്തിനും ആത്മീയ അഭിവൃദ്ധിക്കും ഒപ്പം എല്ലാവരും സമന്മാർ ആണെന്ന് ഉള്ള സന്ദേശം മുഖ്യ പ്രഭാക്ഷകൻ സയിദ് റമദാൻ നദ്‌വി നൽകി.രക്ഷാധികാരി അജിത് കണ്ണൂർ,ആക്ടിങ് […]
Read More

കെ സി എ – ബി എഫ് സി റമദാൻ സോഫ്റ്റ്‌ബോൾ ക്രിക്കറ്റ് ടൂർണമെൻറ് 2026

കെ സി എ – ബി എഫ് സി റമദാൻ സോഫ്റ്റ്‌ബോൾ ക്രിക്കറ്റ് ടൂർണമെൻറ് 2026 ഫെബ്രുവരി 26 മുതൽ ആരംഭിക്കും. സ്‌പോർട്‌സ് സെക്രട്ടറി നിക്സൺ വർഗീസ്, ടൂർണമെൻറ് കൺവീനർ ആൻറ്റൊ ജോസഫ്, ജോയിന്റ് കൺവീനർസ് ജോർജ് സെബാസ്റ്റ്യൻ, ജിതിൻ ജോസ്, ജോയൽ ജോസ്, ടീം കോർഡിനേറ്റർസ് യാസ്സർ, ഗ്രൗണ്ട് കോഓർഡിനേറ്റർസ് ജിൻസ് ജോസഫ്, ജോബി ജോർജ്, റോയ് ജോസഫ്, റോയ് സി ആന്റണി എന്നിവരുടെ നേതുത്വത്തിലുള്ള സംഘാടക സമിതിയാകും ടൂർണമെന്റ് നിയന്ത്രിക്കുക.സെഗ്‍യ്യയിലെ KCA ഗ്രൗണ്ടിൽ രാത്രി […]
Read More

റമദാൻ മാസത്തിലെ സഹായ പദ്ധതി “തുടരുന്നു

ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്’ സാമൂഹിക സഹായ പ്രസ്ഥാനം. റമദാൻ മാസത്തെ പ്രതീക്ഷിച്ച് ‘ദയയുടെ മാസം’ പരിപാടിയിലൂടെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്കും, കുടുംബങ്ങൾക്കും ഭക്ഷ്യവസ്തുക്കൾ വിതരണത്തിന്റെ ഭാഗമായി ഹമാല പ്രദേശത്തെ തൊഴിലാളികൾക്ക് താമസസ്ഥലത്ത് റമദാൻ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു.റയാൻ എന്റർടൈൻമെന്റ്‌സ് പ്രതിനിധി ലിജോ ഫ്രാൻസിസ്, ലൈറ്റ്‌സ് ഓഫ് കൈൻഡ്‌നെസ് പ്രതിനിധികളായ സയ്യിദ് ഹനീഫ്, ഷഫീഖ് മലപ്പുറം എന്നിവർ വിതരണത്തിൽ പങ്കെടുത്തു
Read More