Business & Strategy

കേരളത്തിൽ ഓൺലൈൻ ആർ.ടി .ഐ. പോർട്ടൽ സ്ഥാപിച്ചതായി കേരള സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി:- കേരളത്തിൽ ഓൺലൈൻ ആർ.ടി .ഐ. പോർട്ടൽ സ്ഥാപിച്ചു എന്നു കേരള സർക്കാർ സുപ്രീം കോടതിയിൽ. കേരളമുൾപ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും മൂന്നു മാസത്തിനകം ഓൺലൈൻ വിവരാവകാശ പോർട്ടൽ സ്ഥാപിക്കണമെന്നു സുപ്രീം കോടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് കേരള സർക്കാർ നടപടി.ഓൺലൈൻ പോർട്ടലിന്റെ അഭാവത്തിൽ വിവരാവകാശ നിയമപ്രകാരം വിവരം ലഭ്യമാകണമെങ്കിൽ നേരിട്ടോ തപാൽ മുഖാന്തിരമോ വേണം അപേക്ഷ നൽകുവാൻ. ഇതുമൂലം ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്നവർ പ്രവാസികളാണ്. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി ഓൺലൈൻ ആർ ടി […]
Read More

തൃശ്ശൂരും കാസർഗോഡും ഭൂമിക്കടിയിൽ മുഴക്കവും ചലനങ്ങളും; വിശദീകരണവുമായി ദുരന്തനിവാണ അതോറിറ്റി

തൃശൂരും, കാസർഗോഡും അടക്കം ചില മേഖലകളിൽ ഭൂമിക്കടിയിൽ നിന്നുണ്ടായ ചെറു ചലനങ്ങൾക്കും, ശബ്ദത്തിലും വിശദീകരണവുമായി ദുരന്തനിവാണ അതോറിറ്റി. ഉണ്ടായത് ഭൂചലനം അല്ലെന്നും ആശങ്കപ്പെടേണ്ടത് ഇല്ലെന്നും വിശദീകരണം.ഭൂമിക്കടിയിൽ നിന്ന് ചെറിയ അളവിൽ ഉണ്ടാകുന്ന മർദ്ദം പുറംതള്ളുന്നതാണെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. കാസർഗോഡ്, കോട്ടയം, തൃശ്ശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ കഴിഞ്ഞ മൂന്നാഴ്ചകൾക്കുള്ളിൽ വിവിധ സമയങ്ങളിലിൽ ചെറിയ തോതിലുള്ള വിറയൽ അനുഭവപ്പെടുന്നതായും ഭൂമിക്കടിയിൽ നിന്ന് മുഴക്കത്തിലുള്ള ശബ്‍ദം കേൾക്കുന്നതായും റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ട്.ഭൗമാന്തർ ഭാഗത്തുണ്ടാകുന്ന ചെറിയ ചലനങ്ങളുടെ പരിണിത ഫലമായാണ് കേരളത്തിലെ […]
Read More

വിദ്യാഭ്യാസ ഗുണനിലവാര സൂചിക; രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് കേരളം.

വിദ്യാഭ്യാസ ഗുണനിലവാര സൂചികയില്‍ ഒന്നാം സ്ഥാനത്ത് നിന്ന് പിന്തള്ളപ്പെട്ട് കേരളം. 2021-22 വര്‍ഷത്തെ സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാര സൂചികയില്‍ നിന്നാണ് കേരളം രണ്ടാം സ്ഥാനത്തേക്ക് എത്തിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ കേരളത്തിന് 609.7 ആണ് ലഭിച്ചിരിക്കുന്ന സ്‌കോര്‍. 700ല്‍ 641 പോയിന്റുമായി ഛണ്ഡിഗഢും പഞ്ചാബുമാണ് ഒന്നാം സ്ഥാനത്ത്. എന്നാല്‍ മികച്ച പ്രകടനം കാഴ്ചവച്ച ആറ് സംസ്ഥാനങ്ങളില്‍ കേരളം രണ്ടാം സ്ഥാനത്തെന്നത് നേട്ടത്തിന്റെ മാറ്റുകുറയ്ക്കുന്നില്ല. വിദ്യാഭ്യാസ ഗുണനിലവാരത്തില്‍ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും 10 ഗ്രേഡുകളായാണ് […]
Read More

അറിവിന്‍റെ പുതുലോകത്തേക്ക് വാതായനങ്ങൾ തുറന്ന് അവധിക്കാല ക്യാമ്പിന് തുടക്കമായി.

മനാമ: അറിവിന്‍റെ അനുഭവങ്ങളുടെയും ലോകത്തേക്ക് വാതായനങ്ങൾ തുറന്ന് അവധിക്കാല ക്യാംപിന് തുടക്കമായി. ഫ്രന്‍റ്സ് സോഷ്യൽ അസോസിയേഷൻ, ടീൻ ഇന്ത്യ, മലർവാടി എന്നിവയുമായി സഹകരിച്ച് ഫ്രന്‍റ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘സമ്മർ ഡിലൈറ്റ് 2023’ ന് കഴിഞ്ഞ ദിവസം വെസ്റ്റ് റിഫയിലെ ദിശ സെന്‍ററിൽ ഉദ്ഘാടനം ചെയ്തു. സമ്മർ വെക്കേഷൻ കാലം ഫലപ്രദമായി വിനിയോഗിക്കുന്നതിനോടൊപ്പം കുട്ടികൾക്ക് തങ്ങളുടെ കഴിവുകൾ സ്വയം മനസ്സിലാക്കി പഠനത്തിൽ കൂടുതൽ ശ്രദ്ധയും താൽപര്യവും ഉള്ളവരാക്കുകയും മൽസരാത്മക ജീവിതത്തിൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ അവരെ […]
Read More

കണ്ണൂർ വിമാനത്താവളത്തിൽ ടാക്സികളുടെ പ്രവേശന നിരക്ക്‌ കുറച്ചു.

മട്ടന്നൂർ :കണ്ണൂർ വിമാന താവളത്തിൽ ടാക്സി കാറുകൾക്കുള്ള പ്രവേശന നിരക്ക്‌ 250 രൂപയിൽ നിന്ന് 100 രൂപയായി കുറച്ചു. വിമാന താവളത്തിൽ നിന്ന് യാത്രക്കാരെ കയറ്റുന്നതിനായി പ്രവേശിക്കുന്നതിനുള്ള ഫീസാണിത്. ജൂലായ് 11 മുതലാണ് കുറവ് നിലവിൽ വരിക. ഫീസ് കുറക്കുന്നതായി യൂണിയൻ പ്രതിനിധികൾ കിയാൽ എം ഡിയുമായി ചർച്ച നടത്തിയിരുന്നു.
Read More

ബിഡികെ – അൽ റബീഹുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ മനാമയിലെ അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇ.എൻ.ടി, ഒഫ്താൽമോളജി, ഗൈനക്കോളജി വിഭാഗത്തിൽ രോഗ നിർണ്ണയ ടെസ്റ്റുകളും പ്രസ്തുത വിഭാഗത്തിലെ ഡോക്ടർമാരെ കാണുവാനുള്ള അവസരവും ക്യാമ്പിൽ ഒരുക്കിയിരുന്നു. കൂടാതെ രക്തസാമ്പിളിലൂടെ ക്രിയാറ്റിൻ, സി.ബി.സി, യൂറിക് ആസിഡ് ചെക്കപ്പ് നടത്തി റിസൾട്ടുമായി ആവശ്യമുള്ള ഡോക്ടറെ കാണുന്നതിനുള്ള സൗജന്യ സേവനവും ക്യാമ്പിൽ പങ്കെടുത്തവർക്ക് അൽ റബീഹ് മെഡിക്കൽ സെന്റർ ഒരുക്കുകയുണ്ടായി. മെഡിക്കൽ ക്യാമ്പിന്റെ സമാപന […]
Read More

മക്കയിൽ ഹജ് കമ്പനി വെയർഹൗസിലുണ്ടായ അഗ്നിബാധയിൽ രണ്ടു തൊഴിലാളികൾ മരിച്ചു.

മക്ക∙ മക്കയിൽ ഹജ് കമ്പനി വെയർഹൗസിലുണ്ടായ അഗ്നിബാധയിൽ രണ്ടു തൊഴിലാളികൾ മരിച്ചു. ആറു പേർക്ക്‌ പരുക്ക്.  ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഹാജിമാർക്ക് സേവനങ്ങൾ നൽകുന്ന ത്വവാഫ കമ്പനിക്കു കീഴിലെ വെയർഹൗസിലാണ് അഗ്നിബാധയുണ്ടായത്.അറഫയ്ക്ക് കിഴക്ക് വാദി അൽഅഖ്ദറിൽ കമ്പനി വാടകക്കെടുത്ത വെയർഹൗസിലാണ് തീ പടർന്നുപിടിച്ചതെന്നും പഴയ ഫർണിച്ചർ ശേഖരമാണ് ഇവിടെ സൂക്ഷിച്ചിരുന്നതെന്നും കമ്പനി പറഞ്ഞു.
Read More

ഫ്രണ്ട്സ് സ്റ്റഡി സര്‍ക്കിള്‍ റിഫാ ഏരിയ പൊതു പ്രഭാഷണം സംഘടിപ്പിച്ചു.

മനാമ : ഫ്രണ്ട്സ് സ്റ്റഡി സര്‍ക്കിള്‍ റിഫാ ഏരിയ “മില്ലത്ത് ഇബ്രാഹിം” എന്ന വിഷയത്തില്‍ പൊതു പ്രഭാഷണം സംഘടിപ്പിച്ചു. വെസ്റ്റ് റിഫയിലുള്ള ദിശ സെന്ററിൽ നടന്ന പരിപാടിയിൽ യുവപണ്ഡിതനും പ്രഭാഷകനുമായ സജീർ കുറ്റ്യാടി മുഖ്യ പ്രഭാഷണം നടത്തി. സത്യത്തിന്റ പാതയിൽ ഉറച്ചു നിൽക്കുന്ന വിശ്വാസി സമൂഹത്തിന് എന്നും കടുത്ത പരീക്ഷണങ്ങൾ നേരിടേണ്ടി വരും എന്നതാണ് മഹാനായ പ്രവാചകൻ ഇബ്രാഹീം നബി (അ) യുടെയും കുടുംബത്തിന്റെയും ജീവിതാനുഭവങ്ങൾ നൽകുന്ന പാഠമെന്ന് അദ്ദേഹം പറഞ്ഞു. അത്തരം പരീക്ഷണങ്ങളെ അതിജയിക്കാൻ കരുത്തുകാട്ടുന്നവർക്കാണ് […]
Read More

ചടയമംഗലം സ്വദേശി ബഹ്‌റൈനിൽ മരണപ്പെട്ടു.

മനാമ: കൊല്ലം ചടയമംഗലം പള്ളികിഴക്കേതിൽ കബീർ മുഹമ്മദ് (46) നിര്യാതനായി. ഹമദ് ടൗണിൽ റെസ്റ്റോറന്റ് നടത്തി വരുകയായിരുന്നു.ഐവൈസിസി ഹമദ് ടൌൺ ഏരിയ വൈസ്പ്രസിഡണ്ട് ആയിരുന്നു. ബഹ്‌റൈനിലും നാട്ടിലും സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഭാര്യ:മുബീന,മക്കൾ:അഫ്‌നാൻ,അദ്‌നാൻമൃതുദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ഐ.വൈ.സി.സി പ്രവർത്തകർ അറിയിച്ചു
Read More

ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു; വിടവാങ്ങിയത് ചിത്രകലയിലെ അതുല്യ പ്രതിഭ

എടപ്പാൾ ∙ മലയാളത്തിന്റെ വരപ്രസാദം ആർട്ടിസ്റ്റ് നമ്പൂതിരി (98) അന്തരിച്ചു. കേരളത്തിന്റെ ചിത്ര, ശിൽപ കലാ ചരിത്രങ്ങളുടെ ഒരു സുവർണാധ്യായമാണ് നമ്പൂതിരി. മലയാള സാഹിത്യത്തിലെ ഉജ്വലരായ കഥാപാത്രങ്ങളിൽ പലരും മലയാളിയുടെ മുന്നിലെത്തിയത് നമ്പൂതിരി വരഞ്ഞ ദീർഘകായരായാണ്. വരയുടെ പരമശിവൻ എന്നു വികെഎൻ വിശേഷിപ്പിച്ച കരുവാട്ടുമനയ്ക്കൽ വാസുദേവൻ നമ്പൂതിരിയുടെ വിരൽത്തുമ്പിൽ ചായക്കൂട്ടുകൾ മാത്രമല്ല, തടിയും ലോഹവും കല്ലും സിമന്റും മണ്ണും മരവുമെല്ലാം ഒരു സുന്ദരമായി വഴങ്ങി. ജീവിതത്തിലെ ലാളിത്യവും നിർമലതയും കലയിലും പ്രതിഫലിപ്പിച്ചിരുന്നു നമ്പൂതിരി. 1925 ൽ പൊന്നാനി […]
Read More