Business & Strategy

ശബരിമല സ്വർണക്കൊള്ള; സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരെ ആവശ്യപ്പെടാനൊരുങ്ങി എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരെ ആവശ്യപ്പെടാനൊരുങ്ങി എസ്ഐടി. രണ്ട് അംഗങ്ങളുടെ പാനൽ എസ്ഐടി കൈമാറും. ലോകായുക്ത പ്രോസിക്യൂട്ടർ ചന്ദ്രശേഖരൻ നായർ, വിജിലൻസ് സ്‌പെഷ്യൽ ജിപി എ രാജേഷ് എന്നിവരാണ് പട്ടികയിലുള്ളത്. കുറ്റപത്രം കാര്യക്ഷമമാക്കാൻ പ്രോസിക്യൂട്ടർമാരുടെ നിയമസഹായം വേണമെന്നാണ് എസ്ഐടിയുടെ ആവശ്യം. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ച ശേഷമായിരിക്കും തീരുമാനം. കട്ടിളപ്പാളി, ദ്വാരപാലക ശില്പപാളി കേസുകളിൽ പ്രത്യേകം സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരെ നിയമിക്കാനുള്ള സാദ്ധ്യതയും തേടും. രണ്ടു മുൻ ഹൈക്കോടതി ജഡ്‌ജിമാരടക്കമുള്ള പ്രമുഖ അഭിഭാഷകരാണ് പ്രതിഭാഗത്തിനായി ഹാജരാകുന്നത്.
Read More

കത്തിക്കയറി സ്വർണം; പവന് ഇന്ന് 2,360 രൂപ കൂടി 1,21,120 രൂപയിലെത്തി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ കുതിപ്പ്. പവന് 2,360 രൂപ കൂടി 1,21,120 രൂപയിലെത്തി. ഗ്രാമിന് 295 രൂപ ഉയർന്ന് 15,140 രൂപയായി. ഈ മാസം ഇതുവരെ ഒരു പവന് കൂടിയത് 22,080 രൂപയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിലയിൽ വലിയ മാറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയർന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ വില യൂടേണടിക്കുകയായിരുന്നു. അതിന് ശേഷമാണ് ഇന്നത്തെ കുതിപ്പ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് […]
Read More

രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം;പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്

മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിൽ ആയി 18 ദിവസത്തിന് ശേഷം ആണ് രാഹുലിന് ജാമ്യം ലഭിക്കുന്നത്. പരാതിയിൽ പറയുന്ന പല കാര്യങ്ങളും വ്യാജമാണെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു.നേരത്ത തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. തുടര്‍ന്ന് പത്തനംതിട്ട സെക്ഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു.രാഹുലിന്റെയും അതിജീവിതയുടെയും ശബ്ദ സന്ദേശം അടക്കമുള്ള തെളിവുകൾ കോടതി കഴിഞ്ഞദിവസം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ആദ്യ കേസായാണ് ഇന്ന് കോടതി കേസ് […]
Read More

മകരവിളക്ക് ദിവസം ശബരിമലയിൽ അതിക്രമിച്ച് കയറി ഷൂട്ടിംഗ്; സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴിയെടുത്തു

പത്തനംതിട്ട: മകരവിളക്ക് ദിവസം ശബരിമലയിൽ ഷൂട്ടിംഗ് നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴിയെടുത്തു. കൊച്ചിയിലെ വീട്ടിൽ എത്തിയാണ് മൊഴിയെടുത്തത്. ഷൂട്ടിംഗ് നടന്നത് പമ്പ ഹിൽ ടോപ്പിലാണെന്നാണ് അനുരാജ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഇന്ന് വൈകിട്ടോടെ ദേവസ്വം വിജിലൻസ് എസ് പി അന്വേഷണ റിപ്പോർട്ട് ദേവസ്വം അദ്ധ്യക്ഷന് നൽകും. വനത്തിൽ അതിക്രമിച്ച് കയറിയതിനാണ് ഇന്നലെ അനുരാജ് മനോഹറിനെ പ്രതിയാക്കി വനംവകുപ്പ് കേസെടുത്തത്. റാന്നി ഡിവിഷൻ മേഖലയിലെ പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമായ സ്ഥലത്താണോ ചിത്രീകരണം നടത്തിയതെന്ന് വനംവകുപ്പ് […]
Read More

ഐ.വൈ.സി.സി – ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം വിപുലമായി ആഘോഷിച്ചു

ഇന്ത്യയുടെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷം ഐ.വൈ.സി.സി ബഹ്‌റൈൻ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. ഹമദ് ടൗൺ, സൽമാനിയ, ട്യൂബ്ലി, സൽമാബാദ് ഉൾപ്പെടെയുള്ള ബഹ്‌റൈനിലെ വിവിധ ഏരിയകളിൽ മധുരവിതരണം നടത്തി.പ്രവാസികൾക്കിടയിൽ രാജ്യത്തോടുള്ള സ്നേഹവും ഐക്യവും പകരുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ കമ്മറ്റി പരുപാടി സംഘടിപ്പിച്ചത്.ഏരിയാ ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകിയത്
Read More

ബാരാമതി വിമാനാപകടം: അജിത് പവാർ കൊല്ലപ്പെട്ടു, വിമാനം പൂർണമായും കത്തിനശിച്ചു

മുംബൈ: ബാരാമതിയിൽ നടന്ന വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ (66) കൊല്ലപ്പെട്ടു. അജിത് സഞ്ചരിച്ചിരുന്ന വിമാനം ബാരാമതി വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെയാണ് തകർന്നുവീണത്. വിമാനത്തിൽ 6 പേർ ഉണ്ടായിരുന്നതായാണ് വിവരം. എല്ലാവരും മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബാരാമതിയിൽ ബുധനാഴ്ച രാവിലെയായിരുന്ന അപകടം. വിമാനം തകർന്നുവീണതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അജിത് സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് ആണ് തകർന്നുവീണത്. വിമാനം പൂർണമായും കത്തിയമർന്നു. അപകടസ്ഥലത്ത് മൃതദേഹങ്ങൾ കിടക്കുന്ന ദൃശ്യങ്ങളും പുറത്തുന്നു. എൽ & എസ് ഏവിയേഷന്റെ പ്രൈവറ്റ് […]
Read More

പവിഴദ്വീപിലെ കോഴിക്കോട്ടുകാർ “ഗാനസല്ലാപം” സംഘടിപ്പിക്കുന്നു

പവിഴദ്വീപിലെ കോഴിക്കോട്ടുകൾ (കാലിക്കറ്റ്‌ കമ്മ്യൂണിറ്റി ബഹ്‌റൈൻ) കഴിഞ്ഞ മാസം ആരംഭിച്ച ‘ഗാന സല്ലാപ’ത്തിന്റെ ജനുവരി മാസത്തെ എപ്പിസോഡ് ഈ ജനുവരി 29 വ്യാഴാഴ്ച വൈകീട്ട് 8 മണിക്ക്, സെഗയയിലെ ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റിയിൽ വെച്ച് നടക്കും. പാട്ടും പറച്ചിലുമായൊരു വാരാന്ത്യരാവ്. പ്രവാസ ജീവിതത്തിൽ നഷ്ടപ്പെട്ടുപോയ കോഴിക്കോട് നഗരത്തിലും സമീപ പ്രദേശങ്ങളിലും സജീവമായിരുന്ന പാട്ടുരാവുകളാണ് ബഹ്‌റൈനിൽ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ പുനഃസൃഷ്ടിക്കുന്നത്. ബഹ്‌റൈനിലുള്ള ഗായകരും സംഗീതാസ്വാദകരുമായ ആർക്കും പങ്കെടുക്കാവുന്ന രീതിയിലാണ് ‘ ഗാന സല്ലാപം’ ഒരുക്കുന്നത്. പരിമിതമായ ആസ്വാദകരേയും […]
Read More

ഐ സി എഫ് സൽമാബാദ് റീജിയൻ ഇന്ത്യയുടെ 77-ആമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ് ) സൽമാബാദ് റീജിയൻ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന സൽമാബാദ് മജ്മഉ തഅ ലീമിൽ ഖുർആൻ മദ്രസ്സയിൽ ഇന്ത്യയുടെ 77-ആമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു.ഐ സി എഫ് സൽമാബാദ് റീജിയൻ പ്രസിഡണ്ട് അബ്ദു റഹീം സഖാഫി വരവൂർ റിപ്പബ്ലിക് ദിന സന്ദേശം നൽകി. ദേശീയ ഗാനാലാപനം, മധുരവിതരണം എന്നിവ നടന്നു. അദ്ധ്യാപകരായ ഹംസ ഖാലിദ് സഖാഫി, ശഫീഖ് മുസ്ലിയാർ വെള്ളൂർ, സഹീർ ഫാളിലി എന്നിവർ നേതൃത്വം നൽകി
Read More

പ്രവാസികളുടെ പേരിൽ നടത്തുന്ന മാമാങ്കത്തിൽ പങ്കെടുക്കില്ല -ഒഐസിസി

സംസ്ഥാന ഭരണത്തിൽ നിന്ന് ഒഴിഞ്ഞുപോകാൻ മാസങ്ങൾ മാത്രം ഉള്ളപ്പോൾ പ്രവാസികളുടെ പേരിൽ നടത്തുന്ന മാമാങ്കത്തിൽ നിന്ന് എല്ലാ പ്രവാസിസംഘടനകളും പിൻ മാറണമെന്ന് ഒഐസിസി അഭ്യർത്ഥിച്ചു. കഴിഞ്ഞ പത്തുവർഷമായി പ്രവാസികൾ നേരിടുന്ന നിരവധി പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെയും, സർക്കാരിന്റെയും മുന്നിൽ അവതരിപ്പിച്ചിട്ടും യാതൊരു പ്രതികരണവും നടത്താതെ, ഭരണത്തിൽ നിന്ന് ഒഴിഞ്ഞു പോകാൻ ദിവസങ്ങൾ മാത്രം ഉള്ളപ്പോൾ സാധാരണക്കാരായ പ്രവാസികളുടെ ഉന്നമനത്തിന് എന്ന പേരിൽ ലക്ഷങ്ങൾ മുടക്കി നടത്തുന്ന മാമാങ്കത്തിൽ പ്രവാസികളുടെ ബുദ്ധിമുട്ട് അറിയുന്ന പൊതു പ്രവർത്തകർ ആരും പങ്കെടുക്കില്ല.കഴിഞ്ഞ പത്തു […]
Read More

നിറക്കൂട്ട് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

നിറക്കൂട്ട് ജനുവരി 23ന് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് മനാമ Al Hilal ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഏറെ വിജയകരമായി നടന്നു. 116 പേർ ക്യാമ്പിൽ പങ്കെടുത്തു. വലിയ പങ്കാളിത്തം സമൂഹത്തിലെ ആരോഗ്യബോധവും ഇത്തരം പരിപാടികളുടെ ആവശ്യകതയും വ്യക്തമാക്കുന്നു.നിറക്കൂട്ട് പ്രസിഡന്റ് KK. ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള സമാജം സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.സെക്രട്ടറി പ്രസന്നകുമാർ സ്വാഗതം പറഞ്ഞു ട്രഷറർ ദീപക് നന്ദി പറഞ്ഞു.എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ സിബിൻ സലിം, ഗിരീഷ്, ബോണി, സനൽ, […]
Read More