Business & Strategy

സുകൃത ജനനം” ക്രിസ്മസ് കരോൾ ഗാനം റിലീസ്; പോസ്റ്റർ പ്രകാശനം ചെയ്തു

ഒരു പതിറ്റാണ്ടിലേറെയായി ബഹ്റൈൻ പ്രവാസിയായ സുനിൽ തോമസ് റാന്നി ആദ്യമായി എഴുതിയ ക്രിസ്മസ് കരോൾ ഗാനം സംഗീത ആൽബം “സുകൃത ജനനം” പുൽക്കൂട്ടിൽ പിറന്നൊരു പൈതൽ എന്ന് തുടങ്ങുന്ന കരോൾ ഗാനം സുനിൽ റാന്നി എന്ന യൂട്യൂബ് ചാനലിൽ റിലീസിന് തയ്യാറെടുക്കുന്നു.ക്രിസ്മസ് കരോൾ സംഗീത ആൽബം ഡിസംബർ 20- ന് വൈകിട്ട് ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടക്കുന്ന ക്രിസ്മസ് ആഘോഷത്തിൽ ഇന്ത്യൻ ക്ലബ് പ്രസിഡൻറ് ജോസഫ് ജോയ് ഗാനത്തിന്റെ യൂട്യൂബ് റിലീസ് നിർവഹിക്കും. ക്രിസ്മസ് കരോൾ ഗാനത്തിന്റെ […]
Read More

ബഹ്‌റൈൻ ദേശീയ ദിനത്തോട് അനുബന്ധിച്ചു കൊല്ലം പ്രവാസി അസോസിയേഷൻ നടത്തിയ മെഡിക്കൽ അവയർനസ് ക്ലാസും മെഡിക്കൽ ക്യാമ്പും ശ്രദ്ധേയമായി

കൊല്ലം പ്രവാസി അസോസിയേഷൻ മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ ദേശീയ ദിനത്തോട് അനുബന്ധിച്ചു മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ വെച്ച് സംഘടിപ്പിച്ച മെഡിക്കൽ അവയർനസ് ക്ലാസും മെഡിക്കൽ ക്യാമ്പും ശ്രദ്ധേയമായി. 140-ൽ പരം പ്രവാസികൾ പ്രയോജനപ്പെടുത്തിയ മെഡിക്കൽ ക്യാമ്പ് കെ പി എ പ്രസിഡന്റ്‌ അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു . ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് മുഖ്യാതിഥിയായി പങ്കെടുത്തു.മെഡിക്കൽ അവയർനസ് ക്ലാസിൽ അൽ ഹിലാൽ ഹോസ്പിറ്റൽ ഇന്റെർണൽ മെഡിസിൻ ഡോക്ടർ നൗഫൽ […]
Read More

ബിഡികെയുടെ രക്തദാന സേവനം മഹത്തരം: പിഎംഎ ഗഫൂർ

ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ ഇന്ത്യൻ ക്ലബ്ബിൽ സംഘടിപ്പിച്ച നൂറാമത് രക്തദാന ക്യാമ്പ് സന്ദർശിച്ച പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ പിഎംഎ ഗഫൂർ, ബിഡികെ രക്തദാന മേഖലയിൽ ചെയ്യുന്ന സേവനങ്ങൾ മഹത്തരമെന്ന് അഭിപ്രായപ്പെട്ടു. ഒരു തുള്ളി രക്തം ആയിരങ്ങൾക്കുള്ള ജീവപ്രതീക്ഷയാകുന്ന സേവനത്തിന്റെ സൗന്ദര്യമാണെണെന്നും രക്തം കുടിക്കുന്നവരുടെ കാലത്ത് രക്തം നൽകുന്ന കാഴ്ച മനോഹരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിഡികെ 2018 ൽ നടത്തിയ സ്നേഹ സംഗമത്തിൽ പിഎംഎ ഗഫൂർ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രഭാഷണം നടത്തിയിരുന്നു. ഇത്തവണ ബഹ്‌റൈൻ […]
Read More

സിനിമ പ്രൊമോഷന് വിദേശത്തുപോകണമെന്ന് ദിലീപ്; കോടതി പാസ്‌പോര്‍ട്ട് വിട്ടുനല്‍കും

കൊച്ചി: നടന്‍ ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കണമെന്ന്‌ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. പുതിയ സിനിമ റിലീസ് ചെയ്തുവെന്നും ചിത്രത്തിന്റെ പ്രൊമോഷനുവേണ്ടി വിദേശത്തേക്കുപോകേണ്ടിവരുമെന്നുമുള്ള ദിലീപിന്റെ വാദം കോടതി അംഗീകരിച്ചു. നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ടതോടെയാണ് ദിലീപിന്റെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചത്. കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യവ്യവസ്ഥകള്‍ അവസാനിച്ചുവെന്ന് ദിലീപിന്റെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചു. കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ തന്നെ ദിലീപ് പാസ്‌പോര്‍ട്ട് വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റിവെച്ചതായിരുന്നു. കേസില്‍ അപ്പീല്‍ പോകുന്നുണ്ടെന്നും അതിനാല്‍ പാസ്‌പോര്‍ട്ട് വിട്ടുനല്‍കരുതെന്നുമായിരുന്നു […]
Read More

ദേശീയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പൗരന്മാരുടെ സുപ്രധാന പങ്ക് അഭിനന്ദനാര്‍ഹം- ബഹ്റൈന്‍ കിരീടാവകാശി

രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ രാജ്യം ദേശീയ നേട്ടത്തിന്റെ എല്ലാ മേഖലകളിലും മുന്നേറുന്നത് തുടരുന്നുവെന്ന് ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പറഞ്ഞു.പൗരന്മാര്‍ക്ക് മുന്‍ഗണന നല്‍കുകയും ദേശീയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ അവരുടെ സുപ്രധാന പങ്ക് അംഗീകരിക്കുകയും ചെയ്തുകൊണ്ട് രാജ്യത്തിന്റെ സമഗ്ര വികസനത്തിന് അടിത്തറ പാകിയത് അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും ദര്‍ശനവുമാണെന്ന് പ്രിന്‍സ് സല്‍മാന്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ വിശിഷ്ട നേട്ടങ്ങളില്‍ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. എല്ലാ ദേശീയ നേട്ടങ്ങളും ടീം […]
Read More

തുടര്‍ച്ചയായി മൂന്നാമതും ഉത്തേജക മരുന്നടിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്; 91 സാമ്പിളുകള്‍ പോസിറ്റീവായി

ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ലോകത്ത് ഏറ്റവും കൂടുതല്‍ ഉത്തേജക മരുന്ന് ഉപയോഗിച്ച രാജ്യമായി മാറി കായിക ലോകത്തിന് നാണക്കേടുണ്ടാക്കിയിരിക്കുകയാണ് ഇന്ത്യ. ലോക ഉത്തേജക വിരുദ്ധ ഏജന്‍സി 2024-ല്‍ ഇന്ത്യന്‍ താരങ്ങളില്‍ നടത്തിയ 537 പരിശോധനകളില്‍ 160 എണ്ണമാണ് പോസിറ്റീവായി മാറിയത്. 2022-ല്‍ 125 ഉം 2023-ല്‍ 213 ഉം പരിശോധനകള്‍ പോസിറ്റീവായി. ഭാരദ്വാഹന, ഗുസ്തി താരങ്ങളാണ് കുടുതലും പിടിക്കപ്പെട്ടത്. 91 സാമ്പിളുകള്‍ പോസിറ്റീവായ ഫ്രാന്‍സ് രണ്ടാം സ്ഥാനത്തുണ്ട്. 85 […]
Read More

ലീഗ് മലപ്പുറം പാർട്ടി, ആര്യാ രാജേന്ദ്രന് ധാർഷ്ട്യവും അഹങ്കാരവും’‌: രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി

ചേർത്തല∙ തന്നെ വർഗീയവാദിയാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്‌ലിം ലീഗുകാർ തന്നെ മുസ്‌ലിം വിരോധിയായി കണ്ട് വേട്ടയാടാൻ ശ്രമിക്കുന്നു. മാത്രവുമല്ല, തന്നെ ഒരു ജാതിയുടെ ഭാഗമായി ചിത്രീകരിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ‘‘മതേതരത്വവും ജനാധിപത്യവും പറയുന്ന ലീഗ്, ഉമ്മൻ ചാണ്ടിയുടെ കാലത്ത് ജനാധിപത്യത്തെ കശാപ്പ് ചെയ്തു. ലീഗിൽ തന്നെ സമ്പന്നർക്കാണ് ആനുകൂല്യങ്ങൾ. കോളജുകൾ പോലും ആ വിഭാഗത്തിലെ സമ്പന്നരുടെ ട്രസ്റ്റുകൾക്കാണ് ലീഗ് നൽകിയത്. മലപ്പുറം പാർട്ടിയാണ് ലീഗ്. എസ്എൻഡിപി യോഗത്തെ തകർക്കാൻ […]
Read More

ബഹ്‌റൈൻ നാഷണൽ ഡേ ആഘോഷം – കൊയിലാണ്ടിക്കൂട്ടം പങ്കാളികൾ ആയി

ബഹ്‌റൈൻ നാഷണൽ ദിനാഘോഘോഷത്തിൽ കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹികളും പ്രവർത്തകരും കേക്ക് മുറിച്ചു ആഘോഷിച്ചു പങ്കാളികളായി. പ്രവാസികൾക്ക് ബഹ്‌റൈൻ നൽകുന്ന തണൽ ഏറെ ബഹുമാനത്തോടെയാണ് കാണുന്നതെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
Read More

യൂണിറ്റി ബഹ്‌റൈൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

യൂണിറ്റി ബഹ്‌റൈൻ ഡിസംബർ 16ന് അൽ ഹിലാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ഏറെ വിജയകരമായി നടന്നു. 130 പേർ ക്യാമ്പിൽ പങ്കെടുത്തു. വലിയ പങ്കാളിത്തം സമൂഹത്തിലെ ആരോഗ്യബോധവും ഇത്തരം പരിപാടികളുടെ ആവശ്യകതയും വ്യക്തമാക്കുന്നു.യൂണിറ്റി പ്രസിഡന്റ് പ്രസന്നകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. കൂടാതെ മേജർ പ്രിൻസ് ജോസ് പരിപാടിയിൽ സന്നിഹിതനായി.സെക്രട്ടറി രമ ബാലചന്ദ്രൻ, ചാരിറ്റി കൺവീനർ സുധീപ് രാഘവൻ, കൺവീനർമാരായ […]
Read More

ദിലീപിന് ആശ്വാസം; പാസ്പോർട്ട് തിരിച്ചു നൽകും

നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ പാസ്പോർട്ട് തിരിച്ചു നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് തീരുമാനം. ദിലീപിൻ്റെ അപേക്ഷ അംഗീകരിച്ചു. പുതിയ സിനിമ ഇന്ന് റിലീസായെന്നും ഇതിൻ്റെ പ്രമോഷൻ ആവശ്യത്തിനായി വിദേശത്തേക്ക് പോകേണ്ടിവരുമെന്നും ദിലീപ് അറിയിച്ചു. കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യ ബോണ്ടുകൾ അവസാനിച്ചെന്ന് കോടതി വ്യക്തമാക്കി.ഇത് പരിഗണിച്ചാണ് പാസ്പോർട്ട് തിരികെ നൽകാനുള്ള തീരുമാനം.
Read More