ലോക റെക്കോർഡ് ലക്ഷ്യവുമായി ഇന്ത്യൻ സ്‌കൂൾ ജൂനിയർ കാമ്പസ്
ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടുന്ന പരിപാടി ഡിസംബർ 15നു തിങ്കളാഴ്ച രാവിലെ 9 മണിക്ക് റിഫ കാമ്പസിൽ നടക്കും 54-ാമത് ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ രാജ്യത്തോടുള്ള സ്നേഹാദരവായിട്ടാണ് ഈ പരിപാടി നടക്കുന്നത്. ഏകദേശം 3,500 വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ബഹ്‌റൈൻ ദേശീയ പതാക റിഫ കാമ്പസ് ഗ്രൗണ്ടിൽ തീർക്കും. കഴിഞ്ഞ ഏഴര പതിറ്റാണ്ടുകളായി ഇന്ത്യൻ സ്‌കൂളിന് ഈ രാജ്യം നൽകിയ അചഞ്ചലമായ […]









