Business & Strategy

ആഗ്രഹംപോലെ പ്രിയപ്പെട്ട റിസോർട്ടിൽ സി.ജെ. റോയിക്ക് അന്ത്യനിദ്ര

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ സംസ്‌കാരച്ചടങ്ങുകൾ ബെംഗളൂരുവിൽ നടന്നു. റോയി അന്ത്യനിദ്രയ്ക്കായി തിരഞ്ഞെടുത്ത സ്വന്തം റിസോർട്ടായ ബെംഗളൂരുവിലെ ബന്നാർഘട്ട റോഡിലുള്ള കോൺഫിഡന്റ് ഗ്രൂപ്പിന്റെ നാച്വേഴ്‌സ് ലക്ഷ്വറിയിലാണ് സംസ്‌കാരച്ചടങ്ങുകൾ പൂർത്തിയായത്. റോയിയുടെ അഭിലാഷപ്രകാരം കുടുംബാംഗങ്ങളാണ് ഇക്കാര്യത്തിൽ തീരുമാനമെ‌ടുത്തത്‌. ആയിരങ്ങളാണ് റോയിയുടെ അവസാനമായി കാണാൻ ബന്നാർഘട്ടയിലെത്തിയത്. ഭാര്യ, സഹോദരൻ, മക്കൾ ഉൾപ്പെടെ അന്ത്യചുംബനം നൽകി യാത്രയാക്കി. രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ റിസോർട്ടിൽ പൊതുദർശനമുണ്ടായിരുന്നു. 2.30-ന് കാൽക്കരെ സെയ്ന്റ് ജോസഫ്‌സ് പള്ളിയിൽ സംസ്കാരശുശ്രൂഷ നടത്തി. പിന്നാലെ […]
Read More

എസ്എസ്എൽസി പരീക്ഷകൾ മാർച്ച് അഞ്ചിന് ആരംഭിക്കും; ഫലപ്രഖ്യാപനം മേയ് എട്ടിന്

തിരുവനന്തപുരം: സംസ്ഥാനത്തെ പത്താം ക്ലാസ് പൊതുപരീക്ഷകൾ മാർച്ച് അഞ്ചിന് ആരംഭിക്കുമെന്ന്‌ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയാണ് അറിയിച്ചു. എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി തുടങ്ങിയ പരീക്ഷകളുടെ വിജ്ഞാപനം മുതൽ ഫലപ്രഖ്യാപനം വരെയുള്ള സമയക്രമങ്ങൾ പരീക്ഷാഭവനാണ് തീരുമാനിച്ചത്. പരീക്ഷാഫലം മേയ് എട്ടിന് പ്രസിദ്ധീകരിക്കും.മാർച്ച് അഞ്ചിന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷ 30-ന് അവസാനിക്കും. എസ്എസ്എൽസി ഐടി പരീക്ഷ ഫെബ്രുവരി രണ്ട് മുതൽ ഫെബ്രുവരി 13 വരെ നടക്കും. മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെയാണ് നിശ്ചയിച്ചിട്ടുള്ളത്. പരീക്ഷയ്ക്ക് […]
Read More

കേരളത്തിന് അതിവേഗ റെയിൽ ഇടനാഴി ഇല്ല; ‘കേരളം, കേരളം’ എന്ന് വിളിച്ചു പറഞ്ഞ് എംപിമാർ

ന്യൂഡൽഹി ∙ സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വേഗറെയിൽ ഇടനാഴിയിൽ കേരളം ഇല്ല. ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽ ഇടനാഴിയിലാണ് കേരളം ഉൾപ്പെടാതിരുന്നത്. മുംബൈ – പുണെ, പുണെ– ഹൈദരാബാദ്, ഹൈദരാബാദ് – ബെംഗളൂരു, ഹൈദരാബാദ് – ചെന്നൈ, ചെന്നൈ – ബെംഗളൂരു, ഡൽഹി –വാരാണസി, വാരാണസി– സിലിഗുരി എന്നീ ഏഴ് അതിവേഗ റെയിൽ ഇടനാഴികളാണ് ധനമന്ത്രി പഖ്യാപിച്ചിത്. ഇതോടെ കേരള എംപിമാർ ‘കേരളം, കേരളം’ എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ബജറ്റിൽ […]
Read More

ബജറ്റ് അവതരണം തുടങ്ങി;സുപ്രധാന പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് രാജ്യം

ന്യൂഡൽഹി: കേന്ദ്രബജറ്റ് ലോക്സഭയിൽ ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നു. ആദ്യമായാണ് ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത്. നിർമലയുടെ ഒൻപതാമത് ബജറ്റവതരണമാണ് ഇത്തവണ. തുടർച്ചയായി ഏറ്റവും കൂടുതൽ തവണ ബജറ്റവതരിപ്പിച്ച ധനമന്ത്രിയെന്ന നേട്ടവും നിർമലയ്ക്കുണ്ട്. ബജറ്റ് കണക്കിലെടുത്ത് ഓഹരിവിപണികൾ ഞായറാഴ്ചയും പ്രവർത്തിക്കും. പതിവിൽനിന്ന് വ്യത്യസ്തമായി വലിയ പരിഷ്‌കാരങ്ങൾ ഇത്തവണത്തെ ബജറ്റ് അവതരണത്തിൽ ഉണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഇന്ത്യ സാമ്പത്തിക വളർച്ച നേടിയെന്നും സ്ഥിരത കെെവരിച്ചെന്നും ധനമന്ത്രി അറിയിച്ചു. രാജ്യത്ത് ദാരിദ്ര നിർമ്മാർജ്ജനം നടത്തിയെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി. തുടർച്ചയായി […]
Read More

തണൽ സൗത്ത് സോണിന് പുതിയ ഭാരവാഹികൾ

തണൽ സൗത്ത് സോണിന് 2026-2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.സഗായ ബി എം സി ഹാളിൽ വെച്ച് നടന്ന പൊതുയോഗത്തിൽവെച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.തണൽ സൗത്ത് സോൺ പ്രസിഡന്റ് ഷിബു പത്തനംതിട്ടയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി നിസാർ കൊല്ലം, സെൻറർ കമ്മിറ്റി സെക്രട്ടറി മുജീബ് റഹീം എന്നിവർ യോഗത്തിന് നേതൃത്വം നൽകുകയും പുതിയകമ്മറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു.പുതിയ ഭാരവാഹികളായി പ്രസിഡൻ്റ്  മണിക്കുട്ടൻ ജി, വൈസ് പ്രസിഡന്റ്മാരായി ജേക്കബ് തേക്കുതോട്, ഷാജി മുതല സെക്രട്ടറി സുരേഷ് പുത്തന്‍വിളയില്‍ ജോയിന്റ് […]
Read More

ബഹ്‌റൈനിലെ ആദ്യ നാടൻപാട്ടുകൂട്ടമായ ആരവം പത്തൊൻപതാം വാർഷികം ആഘോഷിച്ചു

ബഹ്‌റൈനിലെ ആദ്യ നാടൻപാട്ടുകൂട്ടമായ ആരവം പത്തൊൻപതാം വാർഷികം ഹമലയിലെ ലിയോ ഗാർഡനിൽ ആഘോഷിച്ചു. രാവിലെ പത്തുമണിക്ക് തുടങ്ങിയ ആദ്യ സെഷൻ അംഗങ്ങളുടേയും കുടുംബാംഗങ്ങളുടെയും പാട്ടും കുട്ടികളുടെ കലാകായിക വിനോദങ്ങളുമായി അവസാനിച്ചു. തുടർന്ന് വിഭവ സമൃദ്ധമായ ഭക്ഷണത്തിനു ശേഷം ആരവം കുടുംബാംഗങ്ങളുടെ ഗെയിമും തുടർന്ന് സമ്മാനദാനവും നടന്നു. വൈകുന്നേരം നടന്ന ഔപചാരികമായ സമ്മേളനത്തിൽ കോർഡിനേറ്റർ മനോജ് ഉത്തമൻ എല്ലാവരെയും സ്വാഗതം ചെയ്തു. ആരവം നാടൻപാട്ടുകൂട്ടത്തിന്റെ അമരക്കാരായ ഹരീഷ് മേനോനും ജഗദീഷ് ശിവനും പത്തൊമ്പതു വർഷം പിന്നിട്ട “ആരവം നാടൻ […]
Read More

മലയാളീ ലേഡീസ് ഗ്രൂപ്പ്‌ ഓഫ് ബഹ്‌റൈൻ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മലയാളീ ലേഡീസ് ഗ്രൂപ്പ്‌ ഓഫ് ബഹ്‌റൈൻ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ഡോക്ടർ ചെറിയാൻ ചെയര്മാനായും ഷറഫ് അലി കോർഡിനേറ്ററുമായ മലയാളീ ലേഡീസ് ഗ്രൂപ്പ്‌ ഓഫ് ബഹ്‌റൈൻ അൽ ഹിലാൽ ഹോസ്പിറ്റൽ അദ്ലിയയിൽ വെച്ചാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. വീശിഷ്ട അഥിതിഗളായി ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതരാത്ത് , സയ്ദ് ഹനീഫ്, ഹുസൈൻ വയനാട്, എസ് എം പിള്ളൈ, തുടങ്ങിയ പ്രമുഖ വ്യക്തികൾ സംസാരിച്ചു. അൽ ഹിലാൽ ഹോസ്പിറ്റൽ ഡോക്ടർ ആയിഷ,കോ-ഓർഡിനേറ്റർ […]
Read More

കേരള ഗാലക്സി ബഹ്‌റൈൻ പാവപ്പെട്ട തൊഴിലാളികൾക്ക് പുതപ്പുകൾ വിതരണം ചെയ്തു

ബഹ്‌റൈനിലെ പ്രവാസി തൊഴിലാളികൾക്ക് കൈത്താങ്ങുമായി ‘കേരള ഗാലക്സി ബഹ്‌റൈൻ’ പുതപ്പ് വിതരണം നടത്തി. തണുപ്പുകാലം കഠിനമായ സാഹചര്യത്തിൽ ലേബർ ക്യാമ്പുകളിലെ പാവപ്പെട്ട തൊഴിലാളികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന ഈ കാരുണ്യപ്രവർത്തനം സംഘടിപ്പിച്ചത്.ചടങ്ങിൽ പ്രമുഖ സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി മുഖ്യതിഥിയായിരുന്നു. ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രവാസലോകത്ത് വലിയ ആശ്വാസമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള ഗാലക്സി ചെയർമാൻ വിജയൻ കരുമല ചടങ്ങിന് നേതൃത്വം നൽകി. സംഘടനയുടെ ഉപദേശക സമിതി അംഗം ഗഫൂർ മയ്യന്നൂർ, സെക്രട്ടറി വിനോദ് അരൂർ, […]
Read More

ഹൃദയപൂർവ്വം പത്തനംതിട്ട’: പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ വാർഷികാഘോഷം സംഘടിപ്പിച്ചു

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈന്റെ അഞ്ചാമത് വാർഷികാഘോഷവും 2026&27 വർഷത്തെ പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങും ‘ഹൃദയപൂർവ്വം പത്തനംതിട്ട’ എന്ന പേരിൽ സെഗയ ബി.എം.സി (BMC) ഹാളിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. പ്രശസ്ത മാധ്യമപ്രവർത്തകയും,ബിഗ് ടിവി ചീഫ് എഡിറ്ററുമായ സുജയ പാർവതി ചടങ്ങ് ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു ദേവാഞ്ജനം അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സുനു കുരുവിള സ്വാഗതം ആശംസിച്ചു. ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകരായ മനോജ് വടകര, മണിക്കുട്ടൻ എന്നിവരെ ചടങ്ങിൽ അസോസിയേഷൻ […]
Read More

അഞ്ചാം ലോക കേരള സഭ: ബഹ്‌റൈനിൽ നിന്നുള്ള പ്രതിനിധികൾ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ; കേരള സഭ ഇന്ന് സമാപിക്കും

അഞ്ചാം ലോക കേരള സഭയിൽ പങ്കെടുക്കുന്നതിനായി ബഹ്‌റൈനിൽ നിന്നുള്ള ഔദ്യോഗിക പ്രതിനിധികൾ കേരള നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ സന്നിഹിതരായി . പ്രവാസി കേരളീയരുടെ പ്രശ്നങ്ങൾ, ക്ഷേമ പ്രവർത്തനങ്ങൾ, നിയമപരമായ സംരക്ഷണം, സുരക്ഷിത വിദേശ കുടിയേറ്റം എന്നിവയെക്കുറിച്ചുള്ള നിർണായക ചർച്ചകളിൽ ബഹ്‌റൈനിൽ നിന്നുള്ള പ്രതിനിധികൾ സജീവമായി പങ്കെടുത്തു.പ്രവാസി സമൂഹത്തിന്റെ ശബ്ദം സർക്കാരിന്റെ നയരൂപീകരണത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ലോക കേരള സഭ, പ്രവാസികളുടെ സാമൂഹിക–സാമ്പത്തിക വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനുള്ള ശക്തമായ വേദിയായി മാറിയിട്ടുണ്ട്. ബഹ്‌റൈനിൽലെ […]
Read More