Business & Strategy

ആരും സ്വയം സ്ഥാനാർത്ഥികൾ ആകേണ്ട,​ സമയം ആകുമ്പോൾ പാർട്ടി തീരുമാനിക്കും,​ തുടർഭരണം ഉറപ്പെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട: സംസ്ഥാനത്ത് എൽ.ഡി.എഫിന് തുടർഭരണം ഉറപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭവന സന്ദർശനം എല്ലാ പ്രതിസന്ധികളും നീക്കുമെന്നും പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ആരും സ്വയം സ്ഥാനാർത്ഥികൾ ആകേണ്ടെന്നും പിണറായി വിജയൻ മുന്നറിയിപ്പ് നൽകി. സമയം ആകുമ്പോൾ പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിറ്റിംഗ് എം.എൽ.എമാർ ശ്രദ്ധിക്കുക. ചിലപ്പോൾ നിങ്ങൾ തന്നെ സ്ഥാനാർത്ഥിയാകും. ചിലപ്പോൾ മാറേണ്ടിവരുമെന്നും മുഖ്യമന്ത്രി സൂചന നൽകി. തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കുമെന്നും അദ്ദേഹം അറിയിച്ചു എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന കാര്യം […]
Read More

കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച “കോഴിക്കോട് ഫെസ്റ്റ് 2k26“ജനസാഗരമായി

ബഹ്‌റൈനിലെ പ്രമുഖ കലാസാംസ്‌കാരിക ജീവകാരുണ്ണ്യപ്രവർത്തന സംഘടനയായ കോഴിക്കോട് ജില്ല പ്രവാസി അസ്സോസിയേഷന്റെ വാർഷിക ആഘോഷമായ കോഴിക്കോട് ഫെസ്റ്റ് 2k26 മ്യൂസിക്കൽ ഡാൻസ് പ്രോഗ്രാം കാണാനായ് ഇന്ത്യൻ ക്ലബ്ബിലെത്തിയത് അടുത്തകാലത്തൊന്നും ബഹ്‌റൈനിൽ കാണാത്ത ജനസാഗരമായിരുന്നു. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും സ്റ്റാർമാജിക്ക് താരവുമായ ഷാഫി കൊല്ലവും, ചലച്ചിത്ര പിന്നണിഗായിക സ്മിത,ഐഡിയസ്റ്റാർ സിങ്ങർ ഫെയിം വിജിത,ശ്രീഷ്മ,വിശ്വ,റിനീഷ്കലാഭവൻ തുടങ്ങിയവർ നയിച്ച ഗാനമേളയും,വിവിധയിനം നൃത്തഇനങ്ങളും ആസ്വാധകരുടെ മനംകുളിർപ്പിച്ചു.ഇന്ത്യൻ ക്ലബ്ബിന്റെ അകവും പുറവും നിറഞ്ഞുകവിഞ്ഞതിനാൽ പ്രോഗ്രാം കാണാനാവാതെ നിരവധി പേരാണ് തിരിച്ചുപോയത്.സംഘാ ടകരും, സെക്യുരിറ്റിയും […]
Read More

ബഹ്‌റൈനിൽ അറിയപ്പെടുന്ന സംഘടനയായ “കാരുണ്യ തീരം ബഹ്‌റൈൻ” പുതുവത്സരാഘോഷവും,സംഘടനാ മീറ്റപ്പും സംഘടിപ്പിച്ചു

ബഹ്‌റൈനിൽ അറിയപ്പെടുന്ന സംഘടനയായ “കാരുണ്യ തീരം ബഹ്‌റൈൻ” പുതുവത്സരാഘോഷവും,സംഘടനാ മീറ്റപ്പും 23/01/2026 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ സൽമാനിയ ഇന്ത്യൻ ഡിലൈറ്‌സ് റെസ്റ്റോറന്റിൽ വെച്ച് നടത്തി .സെക്രട്ടറി ദേവി ദിവ്യ സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ പ്രെഡിഡന്റ് സിബി കുര്യന്റെ അധ്യക്ഷപ്രസംഗത്തോടുകൂടി പരിപാടികൾക്ക് തുടക്കമായി.ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈത്താരത്തു വിശിഷ്ട്ട അതിഥിയായും,സാമൂഹിക പ്രവർത്തകരായ ദീപക് തണൽ, സെയ്ഡ് ഹനീഫ, മണിക്കുട്ടൻ,ബിജു kk, വനിതാ സാമൂഹിക പ്രവർത്തക കാത്തു സച്ചിദേവ്,മുതിർന്ന മാധ്യമ പ്രവർത്തകൻ EV രാജീവ്‌,കാരുണ്യ […]
Read More

ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഇന്ത്യയുടെ 77 മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ഇന്ത്യയുടെ 77മത് റിപ്പബ്ലിക് ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. രാവിലെ സൊസൈറ്റി അങ്കണത്തിൽ നടന്ന ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില്‍ ഇന്ത്യൻ ദേശീയ പതാക ഉയർത്തി സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ, മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ ദേശീയ ഗാനാലാപനവും മധുര വിതരണവും ഉണ്ടായിരുന്നു.
Read More

കെ സി എ റിപ്പബ്ലിക് ദിനാഘോഷം

ബഹറിനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ റിപ്പബ്ലിക് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു.KCA അങ്കണത്തിൽ വെച്ചു നടന്ന ചടങ്ങിൽ KCA ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം ആശംസിച്ചു.KCA പ്രസിഡന്റ്‌ ജെയിംസ് ജോൺ ഇന്ത്യൻ ദേശിയ പതാക ഉയർത്തി.തുടർന്ന് KCA അംഗങ്ങൾ ദേശിയ പ്രതിജ്ഞ ചെയ്തു. KCA പ്രസിഡന്റ്‌ ജെയിംസ്‌ ജോൺ റിപ്പബ്ലിക് ദിന സന്ദേശം നൽകി.വർത്തമാന സാഹചര്യങ്ങളിൽ ഒട്ടേറെ വെല്ലുവിളികൾ നാം നേരിടുന്നുണ്ടെന്നും സ്വതന്ത്ര ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ നാം എന്നും പ്രതിജ്ഞാബദ്ധരാണെന്നും […]
Read More

ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റി ഭാരതത്തിന്റെ 77 മത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു

ബഹ്‌റൈൻ സിറോ മലബാർ സൊസൈറ്റി ഭാരതത്തിന്റെ 77 മത് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.രാവിലെ സിംസ് അങ്കണത്തിൽ സിംസ് പ്രസിഡന്റ്‌ പി റ്റി ജോസഫ് ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി. ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് അങ്ങൾക്ക് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തുകൊണ്ട് രാജ്യത്തോടുള്ള പൗരന്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.കോർ ഗ്രൂപ്പ്‌ ചെയർമാൻ ബെന്നി വർഗീസ്, ലേഡീസ് വിംഗ് പ്രസിഡന്റ്‌ സ്റ്റെഫി മരിയ അരുൺ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതവും […]
Read More

വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ ഇന്ത്യയുടെ 77 മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ ഇന്ത്യയുടെ 77 മത് റിപ്പബ്ലിക് ദിന ആഘോഷ ചടങ്ങിൽ WMC ബഹ്‌റൈൻ പ്രസിഡന്റ് എബ്രഹാം സാമൂവൽ പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി. ഗ്ലോബൽ അസോസിയേറ്റ് ട്രഷർ ബാബു തങ്ങളത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്ലോബൽ പാട്രൻ കമ്മറ്റി ചെയർമാൻ ജെയിംസ് ജോൺ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പൗരാ പ്രമുഖരായ ഇ വി രാജീവൻ, എവി കുരുവിള, സേവി മാത്തുണ്ണി ഡബ്ല്യൂ എം സി വൈസ് പ്രസിഡണ്ട് സുജിത്ത് കൂട്ടല, രഘു പ്രകാശൻ, […]
Read More

ഇന്ത്യൻ റിപ്ലബിക് ദിനം വിപുലമായി ആഘോഷിച്ച് ബഹ്റൈനിലെ പ്രവാസികൾ

ഇന്ത്യയുടെ എഴുപത്തി ഏഴാമത് റിപ്പബ്ലിക് ദിനത്തിൽ ബഹ്റൈൻ ഇന്ത്യൻ എംബസിയില്‍ അംബാസഡർ ഹിസ് എക്സലൻസി വിനോദ് കെ. ജേക്കബ് പതാക ഉയർത്തി.രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്ക് പുഷ്പാർച്ചന നടത്തിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ അംബാസഡർ വായിച്ചു. നൂറുകണക്കിന് ഇന്ത്യക്കാർ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനത്തിൽ ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിൽ വെള്ളിയാഴ്ച രാവിലെ 6:30 ന് ‘ ഇന്ത്യൻ ക്ലബ് പ്രസിഡൻ്റ് ജോസഫ് ജോയ് പതാക […]
Read More

‘കുടുംബത്തോടൊപ്പം നിൽക്കുന്നു’; വിഎസിന് പത്മവിഭൂഷൺ ലഭിച്ചതിനെ സ്വാഗതം ചെയ്ത് സിപിഎം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ചതിനെ സ്വാഗതം ചെയ്ത് സിപിഎം. നേരത്തെ നേതാക്കൾ പത്മ പുരസ്‌കാരം നിരസിച്ചത് അവരുടെ നിലപാടാണെന്നാണ് പാർട്ടിയുടെ വിശദീകരണം. വിഎസിന്റെ കുടുംബം പറയുന്നതിനോടൊപ്പം സിപിഎം നിൽക്കുമെന്നും കഴിഞ്ഞ ദിവസം തന്നെ മുതിർന്ന നേതാക്കൾ അറിയിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇക്കാര്യത്തിലും വ്യക്തത വരുത്തിയിരുന്നു. ഇന്നലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ സന്തോഷമുണ്ടെന്നാണ് വിഎസിന്റെ മകൻ വി എ അരുൺകുമാർ പ്രതികരിച്ചത്. വിഎസിനും മമ്മൂട്ടിക്കുമുൾപ്പെടെ എട്ട് മലയാളികൾക്കാണ് പത്മപുരസ്കാരം. […]
Read More

സിപിഎമ്മുമായി ചർച്ച നടത്തിയെന്ന് അറിഞ്ഞത് വിമാനത്തിലിരുന്നന്ന് ശശി തരൂർ

ദുബായ്: സിപിഎമ്മിലേക്കു പോകുന്നുവെന്ന അഭ്യൂഹം വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നു കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ. അത്തരം വിവാദങ്ങളിൽ വിദേശ രാജ്യത്തുനിന്നു പ്രതികരിക്കുന്നതു ശരിയല്ലെന്നും മറുപടി പറയുന്നില്ലെന്നും അദ്ദേഹം ദുബായിൽ മാധ്യമങ്ങളോടു പറഞ്ഞു. പാർട്ടി മാറ്റവുമായി ബന്ധപ്പെട്ടു രാവിലെ ചർച്ച നടത്തിയെന്നു വാർത്തകളിൽ പറയുന്ന സമയത്ത്‌ താൻ വിമാനത്തിലായിരുന്നു. സാഹിത്യോത്സവത്തിൽ പങ്കെടുക്കാനാണ് തരൂർ ദുബായിലെത്തിയത്. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള യുഎഇയിലെ വ്യവസായികൾ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും അറിയിച്ചു. കോൺഗ്രസുമായി തരൂർ ഇടഞ്ഞുനിൽക്കുന്നെന്ന കണക്കുകൂട്ടലിൽ അദ്ദേഹത്തെ ഒപ്പംനിർത്താനുള്ള സാധ്യത സിപിഎം ആരായുന്നുണ്ടെന്നായിരുന്നു വാർത്തകൾ. […]
Read More