Bahrain

ഐ സി ആർ എഫ് തേർഷ്ട് ക്വഞ്ചേഴ്സ് 2022 വാർഷിക വേനൽക്കാല ബോധവൽക്കരണ പരിപാടിക്ക് സമാപനമായി.

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ഐസിആർ എഫ് ”) തേർഷ്ട് ക്വഞ്ചേഴ്സ് 2022 ടീമിന്റെ വാർഷിക വേനൽക്കാല ബോധവൽക്കരണ പരിപാടിക്ക് ഇന്ന് സമാപനമായി. 2022 വേനൽക്കാലത്ത് ജോലികളിൽ ഏർപ്പെടുന്നവരുടെ ആരോഗ്യ൦ സംരക്ഷിച്ച് സുരക്ഷ ഒരുക്കുന്നതിന് അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ഈ പരിപാടിയിലുടെ ലക്ഷ്യം. ജൂലൈ ആദ്യ വാരം ആരംഭിച്ച ഭക്ഷണവും ജലവും ഉൾപ്പെടെയുള്ളവയുടെ വിതരണം 12-ാമത്തെ ആഴ്ചയും തുടർന്നു . മറാസിയിലെ (ദിയാർ അൽ മുഹറഖ്) വർക്ക്‌സൈറ്റിൽ 550-ലധികം തൊഴിലാളികൾക്ക് ഇന്ന് (ശനിയാഴ്ച , 17 സെപ്തംബർ […]
Read More

പവിഴ ദ്വീപിൽ ഉത്സവമൊരുക്കി “പാക്ട് ഓണം”

പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) വർഷം തോറും സംഘടിപ്പിച്ച് വരുന്ന “പാക്ട് ഓണം”,ശ്രദ്ധേയമായി.പവിഴ ദ്വീപിലെ പാക്ട് അംഗങ്ങക്കും അതിഥികൾക്കും കലാവിരുന്നിനൊപ്പം തനത് പാലക്കാടൻ സദ്യയുമായാണ് ഇന്ത്യൻ സ്കൂളിൽ വച്ച് ഇത്തവണത്തെ ഓണവും അതിഗംഭീരമാക്കിയത്. ചടങ്ങിൽ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡർ ഹിസ് എക്സെലെൻസി പിയുഷ് ശ്രീവാസ്തവ – , പാലക്കാട് ആലത്തൂർ നിയോജകമണ്ഡലത്തിലെ എം .പി രമ്യ ഹരിദാസ്, ബഹ്‌റിനിലെ ബിസിനസ് പ്രമുഖരായ കെ ജി ബാബുരാജൻ, പമ്പാവാസൻ നായർ, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് […]
Read More

ബഹ്റെെനിൽ അടുത്ത വർഷം മുതൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി.

സ്വദേശികൾക്കും പ്രവാസികളൾക്കുമായി ബഹ്റെെൻ  നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി അടുത്ത വർഷം തുടക്കത്തിൽ തന്നെ ആരംഭിക്കുമെന്ന് ആരോഗ്യ സുപ്രീം കൗൺസിൽ ചെയർമാൻ ലഫ. ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു.2024 ആകുമ്പോഴേക്കും രാജ്യത്ത് മുഴുവനായി പദ്ധതി നടപ്പിലാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ബധിരരുടെ രോഗനിർണയത്തിന് ആംഗ്യഭാഷ സേവനം ആരംഭിക്കുന്നതിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പരിപാടി സംഘടിച്ചപ്പോൾ അവിടെ എത്തിയപ്പോൾ ആണ് അദ്ദേഹം പുതിയ പദ്ധതിയുടെ കാര്യം വ്യക്തമാക്കിയത്. സൗജന്യ ആതുരസേവനം നൽകാൻ […]
Read More

ബഹ്റൈനിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു.

അടുത്തിടെ വിദേശത്ത് നിന്നും എത്തിയ പ്രവാസിയായ 29കാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണളെ തുടർന്ന് ഇയാളെ ഐസൊലേഷബഹ്റൈനിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു. നിലേക്ക് മാറ്റിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇയാൾക്ക് മികച്ച ചികിത്സ നൽകിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം തന്നെ ഇയാളുമായി സമ്പർക്കത്തിലുള്ള വരെ കണ്ടെത്തി രോഗ വ്യാപനം തടയുന്നതിനുള്ള നടപടികളും ചെയ്തു വരികയാണ്.
Read More

കെ.പി.എ ടസ്‌കേഴ്‌സ് ജേഴ്‌സി പ്രകാശനം ചെയ്തു.

കൊല്ലം പ്രവാസി അസോസിയേഷൻ ക്രിക്കറ്റ് ടീം കെ.പി.എ ടസ്‌കേഴ്‌സിന്റെ ജേഴ്‌സി കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിനീത് അലക്സാണ്ടറിനു കൈമാറി പ്രകാശനം ചെയ്തു. ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ രജിസ്റ്റേർഡ് ആയ കെ.പി.എ ടസ്‌കേഴ്‌സ് ടീം ഈ സീസണിലെ ഖാലിദ് ബിൻ ഹമദ് ക്രിക്കറ്റ് ലീഗിൽ പങ്കെടുക്കുന്നുണ്ട്. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിനു ട്രെഷറർ രാജ് കൃഷ്ണൻ സ്വാഗതവും അസ്സി. ട്രെഷറർ ബിനു കുണ്ടറ നന്ദിയും പറഞ്ഞു. വൈ. […]
Read More

കെ. പി. അബ്ദുള്ള പേരാമ്പ്രയുടെ നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ സ്റ്റേറ്റ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

ബഹ്റൈൻ കെഎംസിസിയുടെ മുൻ സംസ്ഥാന പ്രസിഡണ്ട് കെ. പി. അബ്ദുള്ള പേരാമ്പ്രയുടെ നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ സ്റ്റേറ്റ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.കെഎംസിസി യുടെ പ്രവർത്തനങ്ങൾ നൂതന ശൈലിയിൽ ആവിഷ്കരിക്കേണ്ടതിനെ കുറിച്ച് ഒരുപാട് സ്വപ്നങ്ങളും ആശയങ്ങളും എന്നും മനസ്സിൽ കൊണ്ട് നടന്നിരുന്ന നേതാവായിരുന്നു അദ്ദേഹം. ഇന്നത്തെ പോലെ അത്രയൊന്നും ആധുനിക സൗകര്യങ്ങൾ കുറവായിരുന്നു കാലത്ത് അദ്ദേഹവും സഹ പ്രവർത്തകരും കെഎംസിസി യുടെ യശസ്സ് ഉയർത്താൻ കഠിനധ്വാനം ചെയ്തിരുന്നതായി കെഎംസിസി സ്റ്റേറ്റ് കമ്മിറ്റി ഓർക്കുന്നു. മഹാനായ പാണക്കാട് സയ്യിദ് മുഹമ്മദലി […]
Read More

ഏഷ്യയിലെ തന്നെ മികച്ച കലാകാരൻമാരുടെ കൂട്ടായ്മ ആയ സൂര്യ സംഘടിപ്പിക്കുന്ന അഗ്നി എന്ന മ്യൂസിക്കൽ ഡാൻസ് ഫ്യൂഷൻ അരങ്ങേറും.

ബഹറൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ശ്രാവണം 22 ഇന്ന് സെപ്റ്റംബർ 15 വ്യാഴം വൈകുന്നേരം 7.30 ന് ഏഷ്യയിലെ തന്നെ മികച്ച കലാകാരൻമാരുടെ കൂട്ടായ്മ ആയ സൂര്യ സംഘടിപ്പിക്കുന്ന അഗ്നി എന്ന മ്യൂസിക്കൽ ഡാൻസ് ഫ്യൂഷൻ അരങ്ങേറും. പ്രശസ്ത കലാസംവിധായകനായ സൂര്യ കൃഷ്ണമൂർത്തി ഡിസൈൻ ചെയ്ത ഫ്യൂഷനിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്ന് സൂര്യ കൃഷ്ണമൂർത്തിയോടൊപ്പം ഇരുപത്തി ഏഴോളം കലാകാരൻമാർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ബഹറൈനിൽ എത്തിയി ട്ടുണ്ടെന്നും 120 മിനുട്ടോളം നീണ്ടു നിൽക്കുന്ന […]
Read More

ബഹറൈൻ കേരളീയ സമാജം നവരാത്രിയോടനുബന്ധിച്ച് കുട്ടികൾക്ക് വിദ്യാരംഭം സംഘടിപ്പിക്കുന്നു.

പ്രശ്സ്ത ഡോക്ടറും എഴുത്തുകാരനുമായ ഡോ.വി.പി ഗംഗാധരനും ഡോ.കെ.ചിത്രതാരയുമാണ് കുരുന്നുകൾക്ക്  ആദ്യാക്ഷരം കുറിക്കുന്നതെന്ന് സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ളയും  ജനറൽ സെക്രെട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു. ഒക്ടോബർ 5 ന് രാവിലെ നടക്കുന്ന ചടങ്ങിൽ കുട്ടികൾക്ക് വിദ്യാരംഭം കുറിക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾ സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര 33369895, മലയാളം പാഠശാല കൺവീനർ നന്ദകുമാർ എടപ്പാൾ 33508 828 എന്നിവരുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.
Read More

പ്രവാസി നൈറ്റ് മെഗാ മ്യൂസിക്കൽ ഇവൻ്റ്; സ്വാഗത സംഘം രൂപീകരിച്ചു.

മനാമ : പ്രവാസി വെൽഫയർ സെപ്റ്റംബർ 30ന് മനാമ അൽ രജാ സ്കൂളിൽ സംഘടിപ്പിക്കുന്ന പ്രവാസി നൈറ്റ് മെഗാ മ്യൂസിക്കൽ ഇവൻ്റ് വിജയത്തിനായി മജീദ് തണൽ ചെയർമാനും അൻസാർ തയ്യിൽ ജനറൽ കൺവീനറും ആഷിക് എരുമേലി കൺവീനറുമായി വിപുലമായി സ്വാഗതസംഘം രൂപീകരിച്ചു. വിവിധ വകുപ്പ് കൺവീനർമാരായി അജ്മൽ ഷറഫുദ്ദീൻ, സജീബ് (സാമ്പത്തികം) ഷാഹുൽഹമീദ്, സമീറ നൗഷാദ്, ബദറുദ്ദീൻ പൂവാർ (പ്രോഗ്രാം) ജാഫർ പൂളക്കൽ, എം അബ്ബാസ് (പ്രചരണം) റഷീദ സുബൈർ, സിറാജ് കിഴുപള്ളിക്കര (സോഷ്യൽ മീഡിയ) ഇർഷാദ് […]
Read More

അലര്‍ജി, ജലദോഷം; ബഹ്‌റൈനില്‍ ബദല്‍ മരുന്നുകള്‍ മതിയായ അളവില്‍ ലഭ്യമെന്ന് എൻ എച്ച് ആർ എ.

അലര്‍ജി, ജലദോഷം എന്നിവക്കുള്ള ബദല്‍ മരുന്നുകള്‍ മതിയായ അളവില്‍ ബഹ്‌റൈൻ വിപണിയില്‍ ലഭ്യമാണെന്ന് എൻ എച്ച് ആർ എ അറിയിച്ചു. നാഷനല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി സി.ഇ.ഒ ഡോ.മര്‍യം അദ്ബി അല്‍ ജലാഹിമയാണ് മരുന്നുകൾ ആവശ്യത്തിന് ബഹ്റൈനിൽ ലഭ്യമാണെന്ന് വ്യക്തമാക്കിയത് . സാധാരണ ഉപയോഗിക്കുന്ന മരുന്നുകളുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തിലാണ് ബദല്‍മരുന്നുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചത്. സ്വകാര്യ ഫാര്‍മസികളിലാണ് മരുന്ന് ലഭ്യതക്കുറവ് രൂക്ഷമായിട്ടുള്ളത്.ബദല്‍ മരുന്നുകള്‍ ലഭിക്കുന്ന ഫാര്‍മസികളുടെ ലിസ്റ്റ് അതോറിറ്റി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നും ഡോ.മര്‍യം കൂട്ടിച്ചേര്‍ത്തു.
Read More