GCC

ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് (സാമൂഹിക സഹായ പ്രസ്ഥാനം) യുടെ “ദയയുടെ മാസം” പദ്ധതി സമാപനം

മനാമ:ബഹ്‌റൈനിലെ ചിത്ര പ്രദേശത്തെ 100 തൊഴിലാളികൾക്ക് ഇഫ്താർ ഭക്ഷണം വിതരണം ചെയ്തുകൊണ്ട് കാരുണ്യത്തിന്റെ മാസം” പദ്ധതിയുടെ സമാപന ദിവസം വിജയകരമായി പൂർത്തിയാക്കി. ഇഫ്താർ വിതരണത്തിൽ നിരവധി ബഹ്‌റൈനി ഇന്ത്യൻ സാമൂഹിക പ്രവർത്തകർ സോവിച്ചൻ, അമൽ ദേവ്, റിച്ചാർഡ് ഇമ്മാനുവൽ, അഷ്‌റഫ് സി എച്ച്, ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് പ്രതിനിധികൾ, സയ്യിദ് ഹനീഫ്, ശരവണ കണ്ണൻ എന്നിവർ പങ്കെടുത്തു.
Read More

ഇറാനിയൻ ആക്രമണത്തെ അപലപിച്ച് ബി‌എ‌എ‌എ പ്രസ്താവന പുറത്തിറക്കി

മനാമ: ബഹ്‌റൈനെ ലക്ഷ്യമിട്ടുള്ള ഇറാൻ ആക്രമണത്തെ ബഹ്‌റൈൻ അക്കൗണ്ടന്റ്‌സ് ആൻഡ് ഓഡിറ്റേഴ്‌സ് അസോസിയേഷൻ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെയും രാജ്യത്തിന്റെ പരമാധികാര തത്വങ്ങളുടെയും ലംഘനമാണെന്ന് അസോസിയേഷൻ വ്യക്തമാക്കി. ബഹ്‌റൈൻ പ്രതിരോധ സേനയും ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ഏജൻസികളും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ആക്രമണങ്ങൾ ചെറുക്കുന്നതിലും രാജ്യത്തിൻറെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിലും ഏറ്റെടുത്ത ദേശീയ പങ്കിനെയും അസോസിയേഷൻ പ്രസ്താവനയിൽ പ്രശംസിച്ചു.ദേശീയ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും ബിസിനസ് തുടർച്ച ഉറപ്പാക്കുന്നതിലും അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് പ്രൊഫഷന്റെ നിർണായക പങ്ക് വ്യക്തമാക്കിക്കൊണ്ട്, ശക്തമായ […]
Read More

ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് ബഹ്‌റൈൻ ഭരണാധികാരികൾ

മനാമ: ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയ്ക്ക്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഈദുൽ ഫിത്തർ പ്രമാണിച്ച് ആശംസകൾ നേർന്നു. ബഹ്‌റൈനിലെ ജനങ്ങൾക്കും അറബ്-ഇസ്‌ലാമിക സമൂഹത്തിനും കൂടുതൽ പുരോഗതിയും ഐശ്വര്യവും ഉണ്ടാകട്ടെയെന്ന് കിരീടാവകാശി, രാജാവിന് അയച്ച പ്രത്യേക സന്ദേശത്തിൽ, ആശംസിച്ചു. ആശംസകൾക്ക് മറുപടിയായി ഹമദ് രാജാവും ആശംസകൾ കൈമാറി. രാജ്യത്തിൻറെ അഭിവൃദ്ധിക്കും ജനങ്ങളുടെ ക്ഷേമത്തിനുമായി പ്രാർത്ഥിക്കുന്നതായും, ലോകമെമ്പാടുമുള്ള ഇസ്‌ലാമിക സമൂഹത്തിന് പെരുന്നാൾ സമാധാനവും സന്തോഷവും സമൃദ്ധിയും നൽകട്ടെയെന്നും അദ്ദേഹം […]
Read More

ഫോർമുല വൺ; ബഹ്‌റൈൻ, സൗദി അറേബ്യ ഗ്രാൻഡ്പ്രീകൾ റദ്ദാക്കി

യുദ്ധ സാഹചര്യത്തെ തുടർന്ന് ഫോർമുല വൺ (എഫ് വൺ) പ 2026 സീസണിലെ രണ്ട് പ്രധാന ഗ്രാൻഡ് പ്രീകൾ റദ്ദാക്കി. സുരക്ഷാ കാരണങ്ങളാൽ അടുത്ത മാസം നിശ്ചയിച്ചിരുന്ന രണ്ട് റേസുകളും നടക്കില്ലെന്ന്  ഫോർമുല വൺ അധികൃതർ പ്രഖ്യാപിച്ചത്. ഏപ്രിൽ 12ന് നടക്കേണ്ടിയിരുന്ന ബഹ്‌റൈൻ ഗ്രാൻഡ്പ്രീയും, ഏപ്രിൽ 19ന് നടക്കേണ്ടിയിരുന്ന സൗദി അറേബ്യൻ ഗ്രാൻഡ്പ്രീയുമാണ് റദ്ദാക്കിയത്. ചൈനീസ് ഗ്രാൻഡ്പ്രീക്ക് മുന്നോടിയായാണ് നിർണായക പ്രഖ്യാപനമുണ്ടായത്. ടീമുകളുടെയും കാണികളുടെയും സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ഫെഡറേഷൻ ഇന്റർനാഷണൽ ഡി എൽ […]
Read More

പശ്ചിമേഷ്യൻ സംഘർഷം: ഗൾഫിലെ പ്ലസ്ടു പരീക്ഷകൾ റദ്ദാക്കി സിബിഎസ്ഇ

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷം കണക്കിലെടുത്തു ഗൾഫ് രാജ്യങ്ങളിലുള്ള വിദ്യാർഥികൾക്കുള്ള പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ സിബിഎസ്ഇ റദ്ദാക്കി. ഇന്ന് സിബിഎസ്ഇ പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പ് അനുസരിച്ച് മാർച്ച് 16 മുതൽ ഏപ്രിൽ 10 വരെ പശ്ചിമേഷ്യയിലെ വിവിധ ഭാഗങ്ങളിൽ നടത്താൻ നിശ്ചയിച്ച പന്ത്രണ്ടാം ക്ലാസിലെ എല്ലാ പരീക്ഷകളും റദ്ദാക്കി. പരീക്ഷാഫലം നിർണയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പിന്നീട് അറിയിക്കും. ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെയാണ് പത്താം ക്ലാസിലെ ബോർഡ് പരീക്ഷകൾ നടത്താൻ നിശ്ചയിച്ചിരുന്നത്. പത്താം ക്ലാസിൽ നേരത്തേ […]
Read More

ഗൾഫിലേക്കുള്ള വിമാന സർവീസുകൾ പുനഃക്രമീകരിച്ച് എയർ ഇന്ത്യ; ഇന്ന് 80 സർവീസുകൾ, യാത്രക്കാർക്ക് സൗജന്യ റീബുക്കിംഗ് സൗകര്യം

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് യാത്രാ ദുരിതം പരിഹരിക്കാൻ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇന്ന് ഗൾഫ് മേഖലയിലേക്ക് ആകെ 80 സർവീസുകൾ നടത്തുമെന്ന് എയർലൈൻ ഗ്രൂപ്പ് അറിയിച്ചു. ഷെഡ്യൂൾ ചെയ്ത വിമാനങ്ങൾക്ക് പുറമെ പ്രത്യേക സർവീസുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജിദ്ദ, മസ്‌കറ്റ് തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകൾ തടസമില്ലാതെ തുടരും. ഇന്ത്യയിൽ നിന്ന് ജിദ്ദയിലേക്ക് ഇന്ന് 10 വിമാനങ്ങൾ സർവീസ് നടത്തും. ഡൽഹിയിൽ നിന്ന് ഒന്നും മുംബയിൽ നിന്ന് രണ്ടും റൗണ്ട് ട്രിപ്പുകൾ എയർ ഇന്ത്യ […]
Read More

എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സും നാളെ 58 സർവീസുകൾ നടത്തും

ന്യൂഡൽഹി: പശ്ചിമേഷ്യൻ മേഖലയിലേക്കും തിരിച്ചുമായി നാളെ (മാർച്ച് 12, വ്യാഴാഴ്​ച) ആകെ 58 സർവീസുകൾ നടത്തുമെന്ന് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ്സും അറിയിച്ചു. ഇതിൽ ഷെഡ്യൂൾ ചെയ്ത വിമാനങ്ങളും പ്രത്യേക സർവീസുകളും ഉൾപ്പെടും. മുംബൈയിൽ നിന്ന് റിയാദിലേക്കും കോഴിക്കോട് നിന്ന് റിയാദിലേക്കും ഓരോ പ്രത്യേക സർവീസുകൾ ഇരു വിമാന കമ്പനികളും നടത്തും. ജിദ്ദ, മസ്കറ്റ് എന്നിവിടങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്ത സർവീസുകളും തുടരും. ഇതിൽ ജിദ്ദയിലേക്ക് 10 ഉം മസ്കറ്റിലേക്ക് എട്ടും വിമാനങ്ങൾ സർവീസ്‌ നടത്തും. യുഎഇ, […]
Read More

ബഹ്റൈനിൽ ഇറാന്റെ മിസൈൽ ആക്രമണം; 3 പേർക്ക് പരുക്ക്

മനാമ: ഇറാൻ ആക്രമണത്തിനിടെ മിസൈലിന്റെ അവശിഷ്ടങ്ങൾ വീണ് 3 പേർക്കു പരുക്കേറ്റതായി ബഹ്റൈൻ അധികൃതർ പറഞ്ഞു. ഒരു സർവകലാശാല കെട്ടിടത്തിനു കേടുപാട് സംഭവിച്ചു. സംഘർഷത്തിനിടെ വിമാനസർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. ലണ്ടൻ, പാരിസ്, മാഡ്രിഡ്, റോം, ഫ്രാങ്ക്ഫുട്, ബാങ്കോക്ക് എന്നിവിടങ്ങളിൽനിന്ന് ഇന്ന് ദോഹയിലേക്ക് സർവീസ് നടത്തുമെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു.
Read More

പശ്ചിമേഷ്യ സംഘർഷം: താൽക്കാലികമായി അടച്ച ദുബായ് വിമാനത്താവളം തുറന്നു

ദുബായ്∙ ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം വീണ്ടും തുടങ്ങി. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതിന് പിന്നാലെ വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചെന്ന് അധികൃതർ അറിയിച്ചിരുന്നു. ഡ്രോൺ, മിസൈൽ ആക്രമണം തടുത്തപ്പോൾ ഏതാനും അവശിഷ്ടങ്ങൾ (debris) വിമാനത്താവളത്തിനുള്ളിൽ വീണതിന് പിന്നാലെയാണ് (ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ല) വിമാനത്താവളം അടച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. അതിനിടെ എമിറേറ്റ്സും തങ്ങളുടെ സർവീസുകൾ പുനരാരംഭിക്കും. നേരത്തേ ദുബായിൽ നിന്നും തിരിച്ചുമുള്ള തങ്ങളുടെ എല്ലാ സർവീസുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവച്ചെന്ന് എമിറേറ്റ്സ് അറിയിച്ചിരുന്നു. ടിക്കറ്റെടുത്ത യാത്രക്കാർക്ക് വിമാനത്താവളത്തിലേക്ക് വരാമെന്നും എമിറേറ്റ്സ് […]
Read More

ഗൾഫിൽ പത്താം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷകൾ റദ്ദാക്കി

ന്യൂഡൽഹി: യുദ്ധ സാഹചര്യം നിലനിൽക്കുന്നതി നാൽ, ഗൾഫ് രാജ്യങ്ങളിൽ മാർ ച്ച് 11 വരെയുള്ള സി.ബി.എസ്. ഇ പത്താം ക്ലാസ് പരീക്ഷകൾ റ ദ്ദാക്കി. ബഹ്റൈൻ, ഇറാൻ, കു വൈത്ത്, ഒമാൻ, ഖത്തർ, സൗ ദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ പരീക്ഷകളാണ് റ ദ്ദാക്കിയത്. വിദ്യാർഥികളുടെ ഫലം എങ്ങനെ കണക്കാക്കുമെ ന്ന് സി.ബി.എസ്.ഇ പിന്നീട് അറിയിക്കും. പന്ത്രണ്ടാം ക്ലാസുകാർ ക്ക് മാർച്ച് ഏഴിന് നടക്കേണ്ടിയി രുന്ന പരീക്ഷ മാറ്റിവെച്ചു. തുടർ ന്നുള്ള പരീക്ഷകളുടെ കാര്യത്തി ൽ […]
Read More