ന്യൂഡൽഹി: പശ്ചിമേഷ്യൻ രാജ്യങ്ങളിലെ നിലവിലെ സാഹചര്യം കണക്കിലെടു ത്ത്, 12-ാം ക്ലാസ് വിദ്യാർഥികൾക്കായി സി. ബി.എസ്.ഇ ബദൽ മൂല്യനിർണയ രീതി പ്രഖ്യാപിച്ചു. ബഹ്റൈൻ,യു.എ.ഇ, ഇറാൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അ റേബ്യ രാജ്യങ്ങളിലെ വിദ്യാർഥികൾക്കാണ് ബദൽ മൂല്യനിർണയം പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനോടകം പരീക്ഷ എ ഴുതിയ വിഷയങ്ങളിൽ അതു തന്നെയാകും മാർക്കിന് ആധാരം. ഒന്നു മുതൽ ആറുവരെ പരീക്ഷ എഴുതാൻ സാധി ക്കാത്തവർക്ക് പ്രാക്ടിക്കൽ പരീക്ഷകൾ, പ്രോജക്ട് വർക്കുകൾ, ഇൻ്റേണൽ അസസ്മെൻ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഫലം നിശ്ചയിക്കുക.
80,70 മാർക്കുള്ള തിയറിക്ക് ക്വാർട്ടർലി, ഹാഫ് ഇയർലി , പ്രീബോർഡ് പരീക്ഷകളിലെ പ്രകടനം സ്കൂളുകൾ ബോർഡിന് കൈമാറണം.ഇതിൽ ഏറ്റവും ഉയർന്ന മാർക്ക് ഏതാണോ, അതായിരിക്കും അന്തിമ ഫ ലത്തിനായി കണക്കാക്കുക. 60, 50,30 മാർക്ക് തിയറിക്കുള്ള വിഷയങ്ങൾക്ക് അവ സാന പ്രീബോർഡ് പരീക്ഷയുടെ മാർക്ക് പരിഗണിക്കും. ഇന്റേണൽ മാർക്കിൽ ആർക്കും മാറ്റമുണ്ടാകില്ല. കമ്പാ ർട്ട്മെന്റ് പരീക്ഷക്ക് അപേക്ഷി ച്ച് എഴുതാനാകാത്തവർക്ക് ജൂലൈയിൽ പരീക്ഷാ സൗ കര്യം ഒരുക്കും. പുനഃപരീക്ഷ ബദൽ മൂല്യനിർണയത്തിൽ തൃപ്തരല്ലാത്ത വിദ്യാർഥികൾ ക്ക് സാഹചര്യം അനുകൂലമാ കുമ്പോൾ വീണ്ടും പരീക്ഷ എ ഴുതാൻ അവസരം നൽകുന്ന ത് ബോർഡ് പരിഗണിക്കും.

