GCC

ബഹ്റൈനിൽ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം മരണമടഞ്ഞു.

മനാമ : ബഹ്റൈൻ പ്രവാസിയും കോഴിക്കോട് കുറ്റ്യാടി വേളം സ്വദേശിയുമായ വിനോദ് കരിങ്ങാട്ടയിൽ സൽമാനിയയിൽ വച്ച് ഹൃദയാഘാതം മൂലം മരണമടഞ്ഞു.54 വയസ്സായിരുന്നു. നെഞ്ച് വേദനയെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ബഹ്റൈനിലെ ദമസ്താനിലെ ക്രിസ്റ്റൽ ബേക്കറി ജീവനക്കാരനാണ്. ഭാര്യയും രണ്ട് മക്കളുമുള്ള കുടുംബം നാട്ടിലാണ്.മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനായി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ (ICRF) നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ച് വരികയാണ്.
Read More

ഇന്ത്യൻ അംബാസിഡർ ബഹ്‌റൈൻ ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

ബഹ്‌റൈൻ : ഇന്ത്യൻ അംബാസിഡർ പിയുഷ് ശ്രീ വസ്തവ ബഹ്‌റൈൻ ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ആരോഗ്യ മേഖലയിൽ ബഹ്‌റൈനും ഇന്ത്യയു൦ തമ്മിൽ സഹകരണം ശക്തമാക്കുന്നതിന് താല്പര്യമുണ്ടെന്ന് ആരോഗ്യ മന്ത്രി ഡോക്ടർ ജലീല ബിൻത് അസൈദ് ജവാദ് ഹസ്സൻ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. ഒപ്പം മറ്റ് രംഗങ്ങളിലും പസ്പരം സഹകരിക്കുന്നതിനുള്ള സാധ്യതകൾ ഇരുവരും ചർച്ച ചെയ്യുകയും ചെയ്തു. ബഹ്‌റൈനിലെ പ്രവാസികളായ ഇന്ത്യക്കാർക്ക് ബഹ്‌റൈനിലെ അധികൃതർ നൽകിക്കൊണ്ടിരിക്കുന്ന ആരോഗ്യ പരിരക്ഷയ്ക്ക് അംബാസിഡർ പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു .
Read More

എറണാകുളം സ്വദേശി ബഹ്റൈനില്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു.

ബഹ്റൈനില്‍ മലയാളി യുവാവ് സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു. എറണാകുളം സ്വദേശിയായ സച്ചിന്‍ സാമുവല്‍ (39) ആണ് മരിച്ചത്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയിലെ സീനിയര്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം അടുത്തിടെയാണ് ദുബൈയില്‍ നിന്ന് ബഹ്റൈനിലേക്ക് വന്നത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ സ്വിമ്മിങ് പൂളില്‍ ചലനമറ്റ നിലയിലാണ് സച്ചിന്‍ സിദ്ധാര്‍ത്ഥിനെ കണ്ടെത്തിയതെന്ന് പരിസരവാസികള്‍ പറഞ്ഞു. തുബ്ലിയിലെ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ ഭാര്യയ്‍ക്കും രണ്ട് മക്കള്‍ക്കും ഒപ്പമാണ് അദ്ദേഹം താമസിച്ചിരുന്നത്. നീന്തല്‍ പരിശീലനം ലഭിച്ചിട്ടുള്ള അദ്ദേഹം രാത്രി ഭക്ഷണം കഴിച്ച ശേഷമാണ് പൂളിലേക്ക് […]
Read More

ഇന്ത്യൻ സോഷ്യൽ ഫോറം ഫ്രീഡം ഫെസ്റ്റ് കുടുംബ സംഗമം ആഘോഷിച്ചു.

മനാമ: സ്വാതന്ത്ര്യ ദിനം നമുക്ക് ഒരുമിച്ച് ആഘോഷിക്കാം എന്ന സന്ദേശത്തിന്റെ ഭാഗമായി സൽമബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വച്ച് ഇന്ത്യൻ സോഷ്യൽ ഫോറം കർണാടക യൂണിറ്റ് ഫ്രീഡം ഫെസ്റ്റ് കുടുംബ സംഗമം ആഘോഷിച്ചു. ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്ഥങ്ങളും കോവിഡ് കാല പ്രവർത്ഥങ്ങളേ കുറിച്ചുള്ള ഇടപെടലുകൾ വിഡിയോ പ്രദർശനത്തിലൂടെ സദസ്സിനു മുന്നിൽ സെൻട്രൽ കമ്മറ്റി സെക്രട്ടറി അബൂബക്കർ സിദ്ദിക് വിവരിച്ചു നൽകി ഇന്ത്യൻ സോഷ്യൽ ഫോറം കർണാടക പ്രസിഡന്റ് ഇർഫാൻ അഹ്മദ് […]
Read More

റവ. ഫാ. കുര്യൻ മാത്യു വടക്കേപറമ്പിൽ അച്ചന് സ്വീകരണം നൽകി.

മനാമ : എട്ടുനോമ്പ് ആചരണത്തിനും, വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളിനും, കൺവൻഷനുകൾക്കും നേതൃത്വം നൽകാനായി ബഹ്‌റിനിൽ എത്തിയ റവ. ഫാ. കുര്യൻ മാത്യു വടക്കേപറമ്പിൽ അച്ചനെ സെന്റ് പീറ്റേഴ്‌സ് ഇടവക വികാരി റവ. ഫാ. റോജൻ പേരകത്ത്, മാനേജിങ് കമ്മറ്റി ഭാരവാഹികളായ ജോസഫ് വർഗീസ്, എൽദോ വി. കെ, ബൈജു പി. എം, ഷാജ് ജോബ് എന്നിവർ ചേർന്ന് സ്വീകരിച്ചു.
Read More

ബി എം സി ശ്രാവണ മഹോത്സവം 2022 സംഘാടക സമിതി രൂപീകരിച്ചു. 1000 തൊഴിലാളികൾക്ക് സൗജന്യ ഓണസദ്യ. ഷെയ്ഖ് സലാ അൽജൗദർ ഉദ്ഘാടനം ചെയ്യും .

ആയിരം തൊഴിലാളികൾക്ക് സൗജന്യ ഓണസദ്യ; ഷെയ്ഖ് സലാ അൽജൗദർ ഉദ്ഘാടനം ചെയ്യും. ബഹറിൻ മീഡിയ സിറ്റി സംഘടിപ്പിക്കുന്ന 21 ദിവസം നീണ്ടുനിൽക്കുന്ന സ്രാവണ മഹോത്സവം 2022 –ന് സെപ്റ്റംബർ 1 വ്യാഴാഴ്ച വൈകിട്ട് 7.30 -ന് കൊടിയേറ്റത്തോടെ ആരംഭം കുറിക്കും. ബി എം സി ഓഡിറ്റോറിയത്തിലാണ് ഓഫ്‌ലൈനായും ഓൺലൈനായും പരിപാടികൾ അരങ്ങേറുക. ബഹ്റൈറനിലെ ചെറുതും വലുതുമായ വിവിധസംഘടനകളും കൂട്ടായ്മകളുമായി ചേർന്നുകൊണ്ടാണ് 21 ദിവസത്തെ ശ്രാവണ മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത് എന്ന് മീഡിയ സിറ്റിയുടെ ചെയർമാൻ ശ്രീ. ഫ്രാൻസിസ് കൈതാരത്ത് […]
Read More

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാകിസ്താനെ അഞ്ച് വിക്കറ്റിന് തോൽപിച്ച് ഇന്ത്യ.

ദുബായ: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് ജയം. അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ തകര്‍ത്തെറിഞ്ഞത്. രവീന്ദ്ര ജഡേജയുടെയും, ഹര്‍ദിക് പാണ്ഡ്യയുടെയും ചെറുത്തുനില്‍പ്പാണ് ഇന്ത്യക്ക് ആവേശ ജയം സമ്മാനിച്ചത്. രവീന്ദ്ര ജഡേജ 29 പന്തില്‍ 35 റണ്‍സെടുത്തു. രണ്ട് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്‌സ്. ഹര്‍ദിക് പാണ്ഡ്യ 17 പന്തില്‍ നാല് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 33 റണ്‍സ് നേടി പുറത്താകാതെ നിന്നു. തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ആദ്യ ഓവറില്‍ തന്നെ കെഎല്‍ […]
Read More

ഇന്ത്യൻ സോഷ്യൽ ഫോറം സനദ് ബ്ലോക്ക് സ്ട്രീറ്റ് ക്വിസ്സ് സംഘടിപ്പിച്ചു.

മനാമ : സ്വാതന്ത്ര്യ ദിനം നമുക്കൊരുമിച്ചു ആഘോഷിക്കാം എന്ന സന്ദേശത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ആഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 16 വരെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി 11 ദിവസമായ AUG 26 സനദ് ബ്ലോക്കിന്റെ കീഴിൽ സിത്ര യിൽ. സ്ട്രീറ്റ് ക്വിസ് സംഘടിപ്പിച്ചു. തെരുവിലും മാളിലും ഇന്ത്യൻ ചരിത്ര സംഭവങ്ങൾ തൊട്ടുണർത്തി കൊണ്ടുള്ള ചോദ്യോത്തര തെരുവ് ക്വിസ് കുടുംബങ്ങൾക്കും കുട്ടികൾക്കും പുതിയ അനുഭവം പകരുന്നത് കൂടിയായിരുന്നു എന്ന് പങ്കെടുത്തവർ അഭിപ്രായപ്പെടുകയും ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർക്ക് […]
Read More

ബഹ്റൈൻ മാർത്തോമ്മാ ഇടവക മിഷൻ ആത്മായ പരിശീലന കളരി 2022- ന് തുടക്കമായി.

ബഹ്റൈൻ മാർത്തോമ്മാ ഇടവക മിഷൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ആത്മായ പരിശീലന കളരി 2022 ആഗസ്റ്റ് 27 -ാം തീയതി, ശനിയാഴ്ച, വൈകിട്ട് 7.30 ന് ഇടവക മിഷൻ വൈസ്-പ്രസിഡന്റ് റവ. ബിബിൻസ് മാത്യൂസ് ഓമനാലി അച്ചന്റെ അദ്ധ്യക്ഷതയിൽ മാർത്തോമ്മാ കോംപ്ലെക്സിൽ തുടക്കം കുറിച്ചു. ആത്മായ പരിശീലന കളരി 2022, ബഹ്റൈൻ CSI മലയാളി ഇടവക വികാരിയും മുൻ KCEC പ്രസിഡന്റും ആയിരുന്ന റവ. ദിലീപ് ഡേവിഡ്സൺ മാർക്ക് ഉത്ഘാടനം നിർവ്വഹിച്ചു. ഇടവക മിഷൻ സെക്രട്ടറി ശ്രീ. ബിജു […]
Read More

ദേശീയ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേട്ടവുമായി മുൻ ബഹ്‌റൈൻ പ്രവാസി.

മുൻ ബഹ്‌റൈൻ പ്രവാസിയും ഏഷ്യൻ സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമാണ് ജോബ് സണ്ണി  ഹരിയാനയിൽ നടന്ന പതിനഞ്ചാമത് ദേശീയ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേട്ടവുമായി മുൻ ബഹ്‌റൈൻ പ്രവാസി. ഗ്രാപ്ലിംഗ് ചാമ്പ്യൻഷിന്റെ 77 മൈനസ് വിഭാഗത്തിലാണ് മുൻ ബഹ്‌റൈൻ പ്രവാസിയും ഏഷ്യൻ സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമായ ജോബ് സണ്ണി എന്ന ഈ ഇരുപത്തി അഞ്ച്കാരന്റെ  മികച്ച സ്വർണമെഡൽ നേട്ടം. തൃശ്ശൂർ ജിഎഫ്‌സി ജിമ്മിൽ നിന്നും പരിശീനം നേടിയ ജോബ് സണ്ണി ഈ വിജയത്തിന് മികച്ച പിൻതുണ നൽകിയത് കോച്ച് […]
Read More