ദേശീയ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേട്ടവുമായി മുൻ ബഹ്‌റൈൻ പ്രവാസി.

  • Home-FINAL
  • GCC
  • Bahrain
  • ദേശീയ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേട്ടവുമായി മുൻ ബഹ്‌റൈൻ പ്രവാസി.

ദേശീയ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേട്ടവുമായി മുൻ ബഹ്‌റൈൻ പ്രവാസി.


മുൻ ബഹ്‌റൈൻ പ്രവാസിയും ഏഷ്യൻ സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമാണ് ജോബ് സണ്ണി 

ഹരിയാനയിൽ നടന്ന പതിനഞ്ചാമത് ദേശീയ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേട്ടവുമായി മുൻ ബഹ്‌റൈൻ പ്രവാസി. ഗ്രാപ്ലിംഗ് ചാമ്പ്യൻഷിന്റെ 77 മൈനസ് വിഭാഗത്തിലാണ് മുൻ ബഹ്‌റൈൻ പ്രവാസിയും ഏഷ്യൻ സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമായ ജോബ് സണ്ണി എന്ന ഈ ഇരുപത്തി അഞ്ച്കാരന്റെ  മികച്ച സ്വർണമെഡൽ നേട്ടം. തൃശ്ശൂർ ജിഎഫ്‌സി ജിമ്മിൽ നിന്നും പരിശീനം നേടിയ ജോബ് സണ്ണി ഈ വിജയത്തിന് മികച്ച പിൻതുണ നൽകിയത് കോച്ച് അഷ്കർ ബഷീറാണെന്നും കേരളത്തിനു വേണ്ടി ദേശീയ ചാമ്പ്യൻഷിപ്പിൽ മത്സരിച്ച് സ്വർണമെഡൽ നേടാനായതിൽ ഏറെ സന്തോഷമുണ്ടെന്നും ബി എംസി ന്യൂസിനോട് പ്രതികരിച്ചു. സമ്പത്തികമായി പിന്തുണ നൽകാൻ ഒരു സ്പോൺസറെ ലഭിക്കുകയാണെങ്കിൽ വർഷം ഒക്ടോബറിൽ സ്പെയിനിൽ നടക്കുന്ന വേൾഡ് ഗ്രാപ്ലിങ് ചാമ്പ്യനഷിപ്പിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും ജോബ് സണ്ണി പറഞ്ഞു.

എറണാകുളം നോർത്ത് പറവൂർ ഗോതുരുത്ത് സ്വദേശിയും ബഹ്‌റൈനിലെ പ്രവാസി ബിസിനസ്സുകാരനുമായ സണ്ണി ഹെൻഡ്രിയുടെയും റീന സണ്ണിയുടെയും മകനാണ്.കോയമ്പത്തുരിൽ ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്ന ജോസ് സണ്ണി സഹോദരനാണ്.

Leave A Comment