India

ശബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ യിൽ500 കോ​ടി​യു​ടെ ഇ​ട​പാ​ടെന്ന് ഗൾഫ് വ്യ​വ​സാ​യി​

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് അ​ന്താ​രാ​ഷ്‌​ട്ര പു​രാ​വ​സ്തു ക​ള്ള​ക്ക​ട​ത്തുസം​ഘ​വു​മാ​യി ബ​ന്ധ​മെ​ന്ന് ഗൾഫ് വ്യ​വ​സാ​യി​യു​ടെ മൊ​ഴി. സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ഓ​ഫീ​സി​ലെ​ത്തി​യാ​ണ് വി​ദേ​ശ വ്യ​വ​സാ​യി വി​ശ​ദ​മാ​യ മൊ​ഴി ന​ല്‍​കി​യ​ത്. 500 കോ​ടി​യി​ല്‍​പ​രം രൂ​പ​യു​ടെ ഇ​ട​പാ​ടാ​ണ് സ്വ​ര്‍​ണ​പ്പാ​ളി ക​ട​ത്തി​ല്‍ ന​ട​ന്ന​തെ​ന്നാ​ണ് വ്യ​വ​സാ​യി മൊ​ഴി ന​ല്‍​കി​യ​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​ക്കടത്തി​ല്‍ അ​ന്താ​രാ​ഷ്‌​ട്ര പു​രാ​വ​സ്തു ക​ള്ള​ക്ക​ട​ത്ത് സം​ഘ​ത്തി​ന് ബ​ന്ധ​മു​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എ​സ്‌​ഐ​ടി​ക്ക് രേ​ഖാ​മൂ​ലം ക​ത്ത് ന​ല്‍​കു​ക​യും നേ​രി​ട്ട് മൊ​ഴി ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. ത​ന്നോ​ട് […]
Read More

നടിയെ ആക്രമിച്ച സംഭവം; ആറു പ്രതികൾക്കും 20 വർഷം തടവും 50000 രൂപ പിഴയും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികൾക്ക് 20 വർഷം കഠിന തടവ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം.വർഗീസാണ് വിധി പറഞ്ഞത്. ബലാത്സംഗം ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ടുപോകൽ (ഐപിസി 366), ക്രിമിനൽ ഗൂഢാലോചന (ഐപിസി 120 ബി), കൂട്ടബലാത്സംഗം ( ഐപിസി 376 ഡി) എന്നിവയുൾപ്പെടെയുള്ള കുറ്റങ്ങൾ പ്രതികൾക്കെതിരെ തെളിഞ്ഞിരുന്നു. എൻ.എസ്.സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം, പ്രദീപ് എന്നിവരാണ് പ്രതികൾ. പി.ഗോപാലകൃഷ്ണൻ (ദിലീപ്), ചാർലി തോമസ്, സനിൽ‌ […]
Read More

മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഹൈകോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ

ന്യൂഡൽഹി : മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന കേരള ഹൈകോടതി ഉത്തരവ് സുപ്രീം കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. പരിഗണനാ വിഷയങ്ങൾക്കപ്പുറമുള്ള മേഖലകളിലേക്ക് ഹൈകോടതി കടന്നതായി സുപ്രീം കോടതി നിരീക്ഷിച്ചു. കേരള സർക്കാർ എന്തുകൊണ്ട് അപ്പീൽ നൽകിയില്ലെന്ന് കോടതി ചോദിച്ചു. . ഹർജി അഹൈക്കോടതി ഉത്തരവിനെതിരെ കേരള വഖഫ് സംരക്ഷണ വേദി നൽകിയ ഹർ‌ജിയാണ് ബെഞ്ച് പരിഗണിച്ചത്. മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്നു പ്രഖ്യാപിക്കാൻ കേരള ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. പൊതുതാൽപര്യഹർജിയാണിതെന്നും ഹർജി നൽകിയവരെ നേരിട്ടുള്ള കക്ഷികളെല്ലെന്നും […]
Read More

മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാ‌ജ് പാട്ടീൽ അന്തരിച്ചു

മുംബായ്: മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടീൽ (90) അന്തരിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരിൽ വെള്ളിയാഴ്ച രാവിലെ ആറരയോടെയായിരുന്നു അന്ത്യം.ലോക്‌സഭ മുൻ സ്പീക്കറായിരുന്ന അദ്ദേഹം കേന്ദ്ര മന്ത്രിസഭയിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്‌തിട്ടുണ്ട്. ലാത്തൂരിൽ നിന്ന് ഏഴ് തവണ വിജയിച്ച് ലോക്‌സഭയിലെത്തി. 1935 ഒക്ടോബർ 12ന് ലാത്തൂരിൽ വിശ്വനാഥ റാവുവിന്റെയും ഭാഗീരഥി ഭായിയുടേയും മകനായി ജനിച്ച അദ്ദേഹം ഹൈദരാബാദ് ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബിരുദം നേടിയത്. ബോംബെ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദവും […]
Read More

ഗോവയിലെ നൈറ്റ് ക്ലബ്ബിൽ തീപിടുത്തം; ടൂറിസ്റ്റുകളടക്കം 25 പേർ വെന്തുമരിച്ചു

പനാജി ഗോവ ബാഗ ബീച്ചിലെ നൈറ്റ് ക്ലബ്ബിൽ തീപിടിത്തത്തിൽ 25പേർ മരിച്ചു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം എന്നറിയുന്നു. മരിച്ചവരിൽ നാല് വിദേശികളടക്കം ടൂറിസ്റ്റുകളുണ്ട്. മരിച്ചവരിൽ ഏറെയും ജീവനക്കാരാണ്. റസ്റ്ററന്റിന് അനുമതി ഇല്ലായിരുന്നു എന്ന് അന്വേഷണത്തിൽ വ്യക്തമായി. ശക്തമായ നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. മരിച്ചവരെയെല്ലാം തിരിച്ചറിഞ്ഞു. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരിൽ 3 സ്ത്രീകളും 20 പുരുഷൻമാരുമുണ്ട്. റസ്റ്ററന്റിൽ ജോലി ചെയ്യുന്ന പ്രദേശവാസികളാണ് മരിച്ചവരിൽ ഏറെയെന്നും ഗോവയിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകളുടെ സുരക്ഷാ ഓഡിറ്റ് നടത്തുമെന്നും […]
Read More

അംബാനിക്കുപിന്നാലെ ഇഡി; 1,120 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി, ഇതുവരെ പിടിച്ചെടുത്തത് 10,117 കോടിയുടെ ആസ്തികൾ

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ കൂടുതൽ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ഇന്നലെ 1,120 കോടിയുടെ സ്വത്തുകൾ കണ്ടുകെട്ടിയതോടെ ഇഡി പിടിച്ചെടുത്ത ആകെ സ്വത്തുകളുടെ മൂല്യം 10,117 കോടി രൂപയായി.17,000 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ മുൻപ് അനിൽ അംബാനിയെ ഇഡി ചോദ്യം ചെയ്തിരുന്നു. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ഏഴ് സ്വത്തുക്കൾ, റിലയൻസ് പവർ ലിമിറ്റഡിന്റെ രണ്ട് സ്വത്തുക്കൾ, റിലയൻസ് വാല്യു സർവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഒമ്പത് […]
Read More

വിജയ് യെയും പിതാവിനെയും കണ്ട് കോൺഗ്രസ് നേതാക്കൾ, 4 മണിക്കൂറോളം ചർച്ച; തിരഞ്ഞെടുപ്പിനു മുൻപ് സഖ്യം

ചെന്നൈ: ടിവികെ നേതാവ് വിജയ്യുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാവും ഓൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസ് അധ്യക്ഷനുമായ പ്രവീൺ ചക്രവർത്തി. വിജയ്യുടെ ചെന്നൈ പട്ടിണമ്പാക്കത്തെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാഹുൽ ഗാന്ധിയുമായി അടുപ്പമുള്ള പ്രവീൺ ചക്രവർത്തി വിജയ്യെ കണ്ടത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യം രൂപീകരിക്കാനുള്ള സാധ്യത തേടിയാണെന്ന റിപ്പോർട്ടും പുറത്തുവന്നു. ഇതിനിടെ, തിരുച്ചിറപ്പള്ളിയിൽ കോൺഗ്രസ് വക്താവും മുതിർന്ന നേതാവുമായ തിരുച്ചി വേലുസാമിയുമായി വിജയ്യുടെ പിതാവ് എസ്.എ.ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി. സ്വകാര്യ ചടങ്ങിനു ശേഷം ഒരേ കാറിൽ തിരുവാരൂരിലേക്ക് […]
Read More

പുടിന് അത്താഴ വിരുന്ന്; രാഹുൽ ഗാന്ധി ഔട്ട്, തരൂർ ഇൻ

ന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിനെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് രാഷ്ട്രപതി നൽകുന്ന ഔദ്യോഗിക അത്താഴവിരുന്നിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ക്ഷണമില്ല. എന്നാൽ കോൺഗ്രസ് എം.പി ശശി തരൂരിന് വിരുന്നിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. എ.ഐ.സി.സി പ്രസി.മല്ലികാർജുൻ ഖാർഗെക്കും ക്ഷണമില്ല.രാഹുൽ ഗാന്ധിയും ഖാർഗെയും വിരുന്നിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ തനിക്ക് ക്ഷണം ലഭിച്ചതായും പങ്കെടുക്കുമെന്നും തരൂർ വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധിയെ ക്ഷണിക്കാത്തതിനെ കുറിച്ച് തനിക്കറിയില്ലെന്നും തരൂർ പറഞ്ഞു. […]
Read More

ഇൻഡിഗോയ്ക്ക് ആശ്വാസമായി ഡിജിസിഎ നടപടി; സർവിസുകൾ പഴയ പടി ആകും

ന്യൂഡൽഹി: സർവീസുകൾ താറുമാറായതിനു പിന്നാലെ ഇൻഡിഗോയ്ക്ക് ആശ്വാസമായി ഡിജിസിഎയുടെ ഇളവ്. പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിബന്ധന ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പിൻവലിച്ചതാണ് ആശ്വാസമായത്. വിമാന ജീവനക്കാർക്ക് പ്രതിവാര വിശ്രമവും അവധിയും രണ്ടായി നൽകണമെന്ന നിർദേശമാണ് ഡിജിസിഎ പിൻവലിച്ചത്. പൈലറ്റുമാരുടെ ഡ്യൂട്ടി സമയ നിബന്ധന അടക്കമുള്ള പരിഷ്കരണങ്ങൾ കാരണം ഇൻഡിഗോയുടെ നൂറുകണക്കിന് സർവീസുകളാണ് ഇന്ന് മുടങ്ങിയി യത്. ഇതിനുപിന്നാലെ ഇൻഡിഗോ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് കേന്ദ്ര സർക്കാർ […]
Read More

പ്രതിഷേധം ഫലം കണ്ടു; സഞ്ചാർ സാഥി ആപ്പ് ഫോണിൽ നിർബന്ധമാക്കില്ല

ന്യൂഡൽഹി : സൈബർ സുരക്ഷാ ആപ്ലിക്കേഷനായ ‘സഞ്ചാർ സാഥി’ മൊബൈൽ ഫോണു കളിൽ നിർബന്ധമാക്കണ മെന്ന നിർ ദേശം, വ്യാപക പ്രതിഷേധത്തെ തുടർന്ന് ടെലികോം മന്ത്രാലയം പിൻ വലിച്ചു. ‘സഞ്ചാർ സാഥി ആപ്പ് പൗരൻമാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന ആരോപണമുയർത്തി പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേ ധിച്ചിരുന്നു. ഈ ആപ്പ് ഉൾ പ്പെടുത്തി മാത്രമേ പുതിയ ഫോണുകൾ ഇറക്കാവൂ എന്ന നിർദേശത്തോട് സ്മാർ ട്ട് ഫോൺ നിർമാതാക്കളായ ആപ്പിളും സാംസങ്ങും എതിർപ്പുയർത്തുകയും ചെയ്തു. പ്രതിഷേധം കനത്ത തോടെ, ടെലികോം […]
Read More