India

സച്ചിനെ പുറത്താക്കാൻ ബിസിസിഐ ആലോചിച്ചു, ഇതറിഞ്ഞ് അദ്ദേഹം ഞെട്ടി, വെളിപ്പെടുത്തലുമായി മുൻ സെലക്ടർ

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിസിസിഐ മുൻ ചീഫ് സെലക്ടർ സന്ദീപ് പാട്ടീൽ. വിരമിക്കുന്നതിന് ഒരു വർഷം മുമ്പു തന്നെ സച്ചിനെ ഇന്ത്യൻ ടീമിൽ നിന്ന് മാറ്റാൻ ബിസിസിഐ ശ്രമിച്ചിരുന്നെന്നാണ്‌ തുറന്നുപറഞ്ഞത്‌. 2012-ലെ സച്ചിന്റെ മോശം ഫോമിനെത്തുടർന്ന് അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്താൻ ബിസിസിഐ സെലക്ഷൻ കമ്മിറ്റി ആലോചിച്ചിരുന്നുവെന്ന് പാട്ടീൽ വ്യക്തമാക്കി. 24 വർഷത്തോളം നീണ്ട കരിയറിൽ ടെസ്റ്റിലും ഏകദിനത്തിലും കൂടുതൽ റൺസ് നേടിയ താരമായാണ് സച്ചിൻ കരിയർ അവസാനിപ്പിച്ചത്. 2013 […]
Read More

റഷ്യൻ എൽ.പി. വരുമെന്നും ആശങ്ക വേണ്ടെന്നു കേന്ദ്രം

ന്യൂഡൽഹി: പ്രകൃതി വാതകവുമായി റഷ്യയിൽ നിന്നടക്കം രണ്ട് കപ്പലുകൾ ഉടൻ എത്തുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഗാർഹിക ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്‌ത് രണ്ടര ദിവസത്തിനുള്ളിൽ സിലിണ്ടർ ലഭ്യമാകുമെന്നും കേന്ദ്രം അറിയി. അതേസമയം, എൽ.പി.ജി വിതരണത്തിൽ നിയന്ത്രണമുണ്ടെന്ന് ഭാരത് പെട്രോളിയം കൊച്ചിയിൽ അറിയിച്ചു. പ്രധാന വിതരണക്കാരായ ഖത്തർ അടക്കം രാജ്യങ്ങളിൽ നിന്ന് ഹോർമുസ് കടലിടുക്ക് വഴി വരുന്ന കപ്പലുകളിലാണ് 45% ക്രൂഡ് ഓയിലും പ്രകൃതിവാതകവും എത്തിച്ചിരുന്നത് . 55% മറ്റ് കടൽപ്പാതകൾ വഴിയും. പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്ന് മറ്റ് […]
Read More

കുംഭമേളയിലെ വൈറൽ സുന്ദരി മൊണാലിസ കേരളത്തിൽ വിവാഹിതയായി

തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ സുന്ദരി മൊണാലിസ ഭോസ്‌ലെ കേരളത്തിൽ വിവാഹിതയാകുന്നു. കാമുകൻ ഫർമാൻ ഖാനൊപ്പം തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടിയതിന്‌ പിന്നാലെയാണ്‌ വിവാഹം. അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ ക്ഷേത്രത്തിൽ വച്ചാണ്‌ വിവാഹം. ഒന്നര വർഷം മുൻപ് സമൂഹമാധ്യമത്തിലൂടെ ആരംഭിച്ച പ്രണയത്തിന് വീട്ടുകാർ തടസ്സം നിന്നതോടെയാണ് ഇരുവരും പൊലീസ് സ്റ്റേഷനിലെത്തിയത്. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയാണ് മൊണലീസ. മഹാരാഷ്ട്ര സ്വദേശിയാണ് ഫർമാൻ ഖാൻ. ഇരുവരും തമ്മിലുള്ള ബന്ധത്തെ മൊണാലിസയുടെ കുടുംബം ശക്തമായി എതിർത്തിരുന്നു. പിതാവ് മറ്റൊരു വിവാഹത്തിന് […]
Read More

പ്രധാനമന്ത്രി മോദി ഇന്ന് കൊച്ചിയിൽ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിൽ. 142 കോടി രൂപയുടെ വിവിധ റെയിൽവേ വികസന പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ധീവരസഭ സമ്മേളനത്തെ മറൈ ഡ്രൈവിൽ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി കലൂർ സ്റ്റേഡിയത്തിൽ NDA റാലിയിലും പങ്കെടുക്കും. യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുകയും റെയിൽവേ അടിസ്ഥാനസൗകര്യങ്ങൾ നവീകരിക്കുകയും പ്രദേശത്തെ ഗതാഗത ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ പദ്ധതികൾ റെയിൽവേ നടപ്പാക്കുന്നത്. Iപദ്ധതികളുടെ ഭാഗമായി ഷൊർണൂർ, കുറ്റിപ്പുറം, ചങ്ങനാശേരി എന്നീ സ്റ്റേഷനുകൾ അമൃത് ഭാരത് സ്റ്റേഷൻ […]
Read More

ഇ​​ന്ത്യ x ന്യൂ​​സി​​ല​​ന്‍​ഡ് ലോകകപ്പ് ഫൈ​​ന​​ൽ രാത്രി ഏഴിന് അഹമ്മദാബാദിൽ

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: 2026 ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് ഫൈ​​ന​​ലി​​ല്‍ നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ ഇ​​ന്ത്യ ഇ​​ന്നു ന്യൂ​​സി​​ല​​ന്‍​ഡി​​നെ നേ​​രി​​ടും. 2023 ഐ​​സി​​സി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ല്‍ ഓ​​സ്‌​​ട്രേ​​ലി​​യ​​യോ​​ട് ആ​​റു വി​​ക്ക​​റ്റി​​നു പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​ന്‍റെ വേ​​ദ​​ന ഇ​​ന്ത്യ​​ന്‍ ആ​​രാ​​ധ​​ക​​ര്‍​ക്ക് ഇ​​ന്നു​​മു​​ണ്ട്. 2023 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ലെ ക​​ണ്ണീ​​രി​​നും 839 ദി​​ന​​ങ്ങ​​ള്‍​ക്കു​​ശേ​​ഷം ടീം ​​ഇ​​ന്ത്യ അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ല്‍ വീ​​ണ്ടു​​മൊ​​രു ഫൈ​​ന​​ല്‍ ക​​ളി​​ക്കാ​​നി​​റ​​ങ്ങു​​ന്നു. 2026 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ല്‍ ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ ഇ​​ന്ത്യ 17 റ​​ണ്‍​സി​​ന് നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സി​​നെ അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ല്‍​വ​​ച്ച് കീ​​ഴ​​ട​​ക്കി. എ​​ന്നാ​​ല്‍, സൂ​​പ്പ​​ര്‍ എ​​ട്ടി​​ല്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യോ​​ട് […]
Read More

പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് രാജിവെച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് രാജിവെച്ചു. സ്ഥാനത്ത് നാല് വർഷം തികയ്ക്കാനിരിക്കേയാണ് അദ്ദേഹത്തിന്റെ രാജി. പശ്ചിമ ബംഗാൾ ലോക്ഭവനെ ഉദ്ധരിച്ച് പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അദ്ദേഹത്തിന്റെ രാജി എന്നതും ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പിൽ അദ്ദേഹം മൽസരിക്കുമെന്നും അഭ്യൂഹമുണ്ട്.
Read More

അർജുൻ ടെൻഡുൽക്കറും സാനിയ ചന്ദോക്കും വിവാഹിതരായി

മുംബൈ: ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെൻഡുൽക്കറിന്റെ മകനും ക്രിക്കറ്ററുമായ അർജുൻ ടെൻഡുൽക്കറും വ്യവസായി സാനിയ ച​ന്ദോക്കും വിവാഹിതരായി. മുംബൈയിലെ സെന്റ് റെജിസ് ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം. ബോളിവുഡ്, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും അടുത്ത ബന്ധുക്കളുമാണ്‌ പങ്കെടുത്തത്. ട്വന്റി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാനിരിക്കെ, ക്രിക്കറ്റ് തിരക്കുകൾ മാറ്റിവച്ച് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും കുടുംബവും ചടങ്ങിനെത്തി. മുംബൈയിലെ സെമി ഫൈനലിനൊരുങ്ങുന്ന ഇന്ത്യ, ഇംഗ്ലണ്ട് താരങ്ങൾ മുംബൈയിലെ ദ് സെന്റ് റെജിസ് ഹോട്ടലിലാണു താമസിക്കുന്നത്. ഇതേ […]
Read More

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സ്ഥാനം രാജിവച്ചേക്കും; മകനെ ഉപമുഖ്യമന്ത്രിയാക്കാൻ നീക്കം. മുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക്

പാട്ന: ബിഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങാൻ പോകുന്നുവെന്ന് സൂചന. മുഖ്യമന്ത്രി പദം ബിജെപിക്ക് കൈമാറി നിതീഷ് ദേശീയ രാഷ്ട്രീയത്തിൽ സജീവമാകും എന്നാണ് റിപ്പോർട്ടുകൾ. രാജ്യസഭയിലൂടെ ആയിരിക്കും നിതീഷിൻ്റെ പാർലമെൻ്ററി പ്രവേശനം. ബിജെപി മുഖ്യമന്ത്രിക്ക് കീഴിൽ മകൻ നിഷാന്തിനെ ഉപമുഖ്യമന്ത്രിയാക്കുന്ന അധികാരകൈമാറ്റ ഫോർമുലയാണ് നിതീഷ് മുന്നോട്ടു വെക്കുന്നത്. രാജ്യസഭയിലേക്കുള്ള ഒഴിവുകളിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയാണ്. നിതീഷിന്റെ രാജ്യസഭാ പ്രവേശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം നാളെ ഉണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് […]
Read More

ഇന്ത്യൻ നാവിക സേന റഷ്യൻ ഷിൽ മിസൈൽ വാങ്ങുന്നു

ന്യൂഡൽഹി: കരയിൽ നിന്ന് ആകാശത്തേക്ക് പ്രഹരിക്കാനുള്ള ഷിൽ ഹ്രസ്വദൂര മിസൈൽ ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങും. പൊതുമേഖലാ കമ്പനി എച്ച്.എ.എല്ലിൽ നിന്ന് തീരദേശസേനയ്‌ക്ക് ആറ് എം.കെ-3 ധ്രുവ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടറുകളും വാങ്ങും. ആകെ 5,083 കോടി രൂപയുടെ കരാറുകളിലാണ് പ്രതിരോധ മന്ത്രാലയം ഒപ്പിട്ടത്. ന്യൂഡൽഹി സൗത്ത് ബ്ലോക്കിൽ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗിന്റെ സാന്നിദ്ധ്യത്തിൽ ഷിൽ മിസൈലുകളും മിസൈൽ ഹോൾഡിംഗ് ഫ്രെയിമുകളും വാങ്ങാൻ റഷ്യൻ കമ്പനി ജെ.എസ്‌.സി റോസോബോറോണെക്‌സ്‌പോർട്ടുമായി 2,182 കോടിയുടെ കരാറിലാണ് ഒപ്പിട്ടത്. […]
Read More

മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ അന്തരിച്ചു

കോഴിക്കോട്: മുൻ കേന്ദ്രമന്ത്രിയും ദീർഘകാലം വടകര എം.പിയുമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി. ഉണ്ണികൃഷ്ണൻ നിര്യാതനായി. 90 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1971ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി വടകരയിൽ മത്സരിച്ചു ജയിച്ച ഉണ്ണികൃഷ്ണൻ 1977, 1980, 1984, 1989, 1991 വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിലും വടകരയിൽ നിന്ന് വിജയിച്ചു. 1989-90 കാലഘട്ടത്തിൽ വി.പി. സിങ് മന്ത്രിസഭയിൽ അംഗമായ അദ്ദേഹം ഉപരിഗതാഗത – വാർത്തവിനിമയ വകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രിയായിരു​ന്നു. […]
Read More