അറിയിപ്പുകളൊന്നും നൽകിയില്ല, വിമാനം വൈകിയത് നാല് മണിക്കൂറോളം’- എയർ ഇന്ത്യയ്‌ക്കെതിരെ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ്
ഗോഹട്ടി: എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ്. ഇന്നലെ വൈകിട്ട് 7.25ന് ഗോഹട്ടിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനം നാല് മണിക്കൂർ വൈകുകയും അധികൃതർ വ്യക്തമായി മറുപടി നൽകാതിരിക്കുകയും ചെയ്തതാണ് സിറാജിനെ ചൊടിപ്പിച്ചത്. ബുധനാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് ശേഷം ഹൈദരാബാദിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. വിമാനം പുറപ്പെടാതിരുന്നിട്ടും അധികൃതർ യാതൊരു അറിയിപ്പും നൽകിയില്ലെന്നും സിറാജ് എക്‌സിൽ കുറിച്ചു. ‘ഗോഹട്ടിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള എയർ ഇന്ത്യ ഫ്‌ലൈറ്റ് നമ്പർ ഐഎക്‌സ് 2884 […]









