India

ഇനി വിളിക്കുന്നയാളുടെ പേര് ഫോണിൽ തെളിയും; പുതിയ പരിഷ്‌കരണവുമായി ടെലികോം വകുപ്പ്‌

ന്യൂഡൽഹി: ഫോണിൽ വിളിക്കുന്നയാളുടെ ശരിയായ പേര് സ്‌ക്രീനിൽ തെളിയുന്ന പുതിയ സംവിധാനം ഉടൻ നടപ്പിലാകും. കോളർ നെയിം പ്രസന്റേഷൻ (CNAP) എന്ന് പേരിട്ടിരിക്കുന്ന ഈ സേവനം 2026 മാർച്ച് മാസത്തോടെ രാജ്യത്തെ എല്ലാ ടെലികോം സർക്കിളുകളിലും അധികം വൈകാതെ വരും. ടെലികോം വകുപ്പ് (DoT) സേവനദാതാക്കൾക്ക് ഇതിനായി നിർദ്ദേശം നൽകി. ഇൻകമിങ് കോളുകൾ വരുമ്പോൾ വിളിക്കുന്നയാളുടെ മൊബൈൽ നമ്പർ (CLI) മാത്രം കാണിക്കുന്ന നിലവിലെ രീതിക്ക് പകരമായാണ് CNAP വരുന്നത്. നിലവിൽ, ട്രൂകോളർ പോലുള്ള തേർഡ്-പാർട്ടി ആപ്പുകളാണ് […]
Read More

ഓഡീഷനെത്തിയ 20 കുട്ടികളെ ബന്ദികളാക്കിയ ആളെ പൊലീസ് വെടിവച്ചു കൊന്നു

മുംബയ്: സിനിമ ഒഡീഷന് എത്തിയ കുട്ടികളെ ബന്ദികളാക്കിയ ആളെ മുംബൈ പോലീസ് വെടിവെച്ചുകൊന്നു. ഇയാൾ ബന്ദികളാക്കിയ 20 കുട്ടികളെ പോലീസ് മോചിപ്പിച്ചു. മുംബൈയിലെ ആർ.എ. സ്റ്റുഡിയോയിൽ സിനിമാ ഒഡീഷനെത്തിയ കുട്ടികളെയാണ് ഈ സ്ഥാപനത്തിലെ ജീവനക്കാരനായ രോഹിത് ആര്യ എന്നയാൾ തടവിലാക്കിയത്. കമാൻഡോ ഓപ്പറേഷനിലൂടെ ഇയാളെ പോലീസ് വെടിവയ്ക്കുകയുമായിരുന്നു. ഇയാൾ വീഡിയോ എടുത്ത് പുറത്തുവിടുകയും ചെയ്തു. പൊലീസ് തക്കസമയത്ത് ഇടപെടുകയായിരുന്നു. ആർ എ സ്റ്റുഡിയോയിലാണ് സംഭവം നടന്നത്. സ്റ്റുഡിയോ ജീവനക്കാരനാണ് മരിച്ചത്. കുട്ടികളെ ബന്ദികളാക്കിയ ശേഷം ഇയാൾ ഒരു […]
Read More

ഏകദിന റാങ്കിങ്ങിൽ ക്യാപ്റ്റൻ ഗില്ലിനെ പിന്നിലാക്കി രോഹിത് ശർമ ഒന്നാമത്

മുംബൈ: ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ പിന്നിലാക്കി രോഹിത് ശർമ ഒന്നാമത്. റെക്കോർഡ് നേട്ടത്തോടെയാണ് പുതിയ റാങ്കിങ്ങിൽ രോഹിത് ശർമ തിളങ്ങിയത്. ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്ന പ്രായം കൂടിയ ഇന്ത്യൻ താരമാണ് 38 വയസ്സുകാരനായ രോഹിത് ശർമ. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ഗംഭീര പ്രകടനമാണ് രോഹിത്തിനെ ഒന്നാമതാക്കിയത്. നാലാം സ്ഥാനത്തുനിന്നാണ് രണ്ടു റാങ്കുകൾ മെച്ചപ്പെടുത്തി, രോഹിത് ഒന്നാമനായി കുതിച്ചത്. അഡ്‌ലെയ്ഡിൽ നടന്ന രണ്ടാം ഏകദിനത്തിൽ 97 പന്തിൽ 73 റൺസും, […]
Read More

മോദി ഏറ്റവും സുന്ദരനായ വ്യക്തിയെന്ന് ട്രംപ്; ഇന്ത്യ-യുഎസ് വ്യാപാര കരാർ വൈകാതെ ഒപ്പിട്ടേക്കും

ന്യൂഡൽഹി: യുഎസും ഇന്ത്യയും തമ്മിൽ വ്യാപാര കരാറിൽ ഉടൻ ഒപ്പുവയ്ക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദക്ഷിണ കൊറിയൻ സന്ദർശനത്തിനിടെയാണ് ട്രംപ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. റഷ്യയുടെ കയ്യിൽ നിന്ന് ഇന്ത്യ വിലക്കുറവിൽ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും ട്രംപിന്റെ ഇരട്ടത്തീരുവയുമാണ് ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാര കരാർ വൈകാൻ കാരണമായത്. ”ഇന്ത്യയുമായി ഞാൻ വ്യാപാര കരാർ ഉണ്ടാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞങ്ങൾക്ക് വലിയ ബഹുമാനവും സ്‌നേഹവുമുണ്ട്. ഞങ്ങൾക്കിടയിൽ നല്ല ബന്ധമുണ്ട്. പ്രധാനമന്ത്രി മോദി ഏറ്റവും സുന്ദരനായ വ്യക്തിയാണ്. അതുപോലെ […]
Read More

കേരളത്തിലോടുന്ന പുതിയ വന്ദേഭാരത്, സുപ്രധാന പ്രഖ്യാപനവുമായി ഉപരാഷ്ട്രപതി

ചെന്നൈ: കേരളത്തിലേക്കുള്ള പുതിയ വന്ദേഭാരതിനെക്കുറിച്ച് പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ. ഉടൻ തന്നെ എറണാകുളം- ബംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. സ്വന്തം സംസ്ഥാനമായ തമിഴ്‌നാട്ടിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനത്തിനെത്തിയ അദ്ദേഹം പുതിയ സർവീസ് ഉടൻ പുനഃരാരംഭിക്കുമെന്ന് അറിയിച്ചത്. അതേ സമയം റെയിൽവെയുടെ ഭാഗത്ത് നിന്ന് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല. ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പുതിയ വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന പ്രഖ്യാപനം ദിവസങ്ങൾക്ക് മുമ്പാണ് പുറത്തുവന്നത്. നവംബർ പകുതിയോടെ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്രറെയിൽവെ മന്ത്രി […]
Read More

റാഫേൽ യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

ന്യൂഡൽഹി: റാഫേൽ ഫൈറ്റർ ജെറ്റിൽ പറന്നുയർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഹരിയാനയിലെ അംബാലയിലുള്ള വ്യോമസേന താവളത്തിൽ നിന്നാണ് രാഷ്ട്രപതി വിമാനത്തിൽ പറന്നത്. അഞ്ച് മാസം മുമ്പ് പഹൽഗാം ആക്രമണത്തിന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയപ്പോൾ ഭീകര ക്യാമ്പുകൾ നശിപ്പിക്കുന്നതായി റാഫേൽ വിമാനങ്ങൾ പറന്നുയർന്നത് ഇവിടെ നിന്നായിരുന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യൻ രാഷ്ട്രപതി റാഫേലിൽ പറക്കുന്നത്. ഇന്ത്യൻ സായുധ സേനയുടെ സുപ്രീം കമാൻഡറായ രാഷ്ട്രപതി ഇത് രണ്ടാം തവണയാണ് യുദ്ധവിമാനത്തിൽ പറക്കുന്നത്. 2023 ഏപ്രിൽ എട്ടിന് അസമിലെ തേസ്പൂർ […]
Read More

‘വിജയ് കരൂർ സന്ദർശിക്കാത്തത് നിരാശാജനകം;’ നഷ്ടപരിഹാരത്തുക തിരികെ നൽകി മരിച്ചയാളുടെ ഭാര്യ

ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവ് വിജയ് നൽകിയ നഷ്ടപരിഹാരത്തുക ദുരന്തത്തിൽ മരിച്ചയാളുടെ ഭാര്യ തിരികെ നൽകി. കരൂരിൽ നടന്ന ടിവികെ റാലിയ്ക്കിടെ ആൾക്കൂട്ടത്തിരക്കിൽ മരിച്ച രമേശിന്റെ ഭാര്യ സംഗവി പെരുമാളാണ് പണം തിരികെ അയച്ചത്. വിജയ് കരൂരിൽ എത്താത്തതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് യുവതി പറഞ്ഞു. സെപ്തംബർ 27നായിരുന്നു 41 പേരുടെ ജീവൻ നഷ്ടപ്പെട്ട ദുരന്തമുണ്ടായത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതമാണ് വിജയ് നൽകിയത്. മരിച്ചവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ വിജയ് കരൂരിലെത്തുമെന്ന് മരിച്ചവരുടെ […]
Read More

ദുരന്തത്തിന് പിന്നാലെ വിമർശനം; ടിവികെ നിർവ്വാഹക സമിതി പുനഃസംഘടിപ്പിച്ച് വിജയ്, 28 അംഗ നിർവ്വാഹക സമിതി പ്രഖ്യാപിച്ചു

കരൂർ: ദുരന്തത്തിന് ശേഷം പാർട്ടിക്കുള്ളിൽ നിന്നുയർന്ന വിമർശനത്തിന് പിന്നാലെ ടിവികെ നിർവ്വാഹക സമിതി പുനഃസംഘടിപ്പിച്ച് വിജയ്. ചെന്നൈ: കരൂർ ദുരന്തത്തിന് ശേഷം പാർട്ടിക്കുള്ളിൽ നിന്നുയർന്ന വിമർശനത്തിന് പിന്നാലെ ടിവികെ നിർവ്വാഹക സമിതി പുനഃസംഘടിപ്പിച്ച് വിജയ്. നിലവിലെ പ്രധാന ഭാരവാഹികളെ നിലനിർത്തിയതിന് പുറമേ, കൂടുതൽ ജില്ലാ സെക്രട്ടറിമാരെ ഉൾപ്പെടുത്തിയാണ് 28 അംഗ നിർവ്വാഹക സമിതി പ്രഖ്യാപിച്ചത്. ആൾക്കൂട്ട ദുരന്തത്തിൽ അറസ്റ്റുചെയ്യപ്പെട്ട കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനും പുതിയ സമിതിയിലുണ്ട്. ജനറൽ സെക്രട്ടറിയായി ബുസി ആനന്ദ് തുടരും. ആനന്ദ് […]
Read More

മോന്‍താ ചുഴലിക്കാറ്റ്; ഇന്നും നാളെയും കനത്ത മഴ

കൊച്ചി: മോന്‍താ ചുഴലിക്കാറ്റ് തീ്വരമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത. അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.മഴ സാധ്യത കണക്കിലെടുത്ത്് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ‘മോന്‍താ’ ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ആന്ധ്രാപ്രദേശ് തീരത്ത് […]
Read More

ധര്‍മസ്ഥല കൂട്ട മരണവിവാദം: അന്വേഷണം അവസാനിപ്പിക്കാന്‍ എസ്.ഐ.ടി

മംഗളൂരു: ധര്‍മസ്ഥലയില്‍ കൂട്ട സംസ്‌കാരം നടന്നുവെന്ന മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ തെളിയിക്കാനാവാതെ അന്വേഷണം അവസാനിപ്പിക്കാന്‍ എസ്.ഐ.ടി ഒരുങ്ങുന്നു. ജൂലൈ 19ന് മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഡോ. പ്രണബ്കുമാര്‍ മൊഹന്തിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) അന്വേഷണത്തില്‍നിന്ന് പിന്മാറുന്നത്. ബലാത്സംഗത്തിന് വിധേയമായി കൊല്ലപ്പെട്ട നൂറിലേറെ പെണ്‍കുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങള്‍ താന്‍ സംസ്‌കരിച്ചു എന്ന മാണ്ഡ്യ സ്വദേശി സി.എന്‍. ചിന്നയ്യയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് സംഭവം വിവാദമായത്്. ചിന്നയ്യ ചൂണ്ടിക്കാട്ടിയ 18 ഓളം സ്ഥലങ്ങള്‍ എസ്.ഐ.ടി […]
Read More